IND vs SL: എന്തുകൊണ്ട് സഞ്ജുവിന് പകരം റിഷഭ്, പിന്നില്‍ രോഹിത്! വേറെയും കാരണങ്ങള്‍?
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതിനെതിരേ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇതിനെ ശക്തമായി ചോദ്യം ചെയ്തിരിക്കുകയാണ്. മൂന്നു ടി20കളുടെ പരമ്പരയില്‍ മാത്രമേ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഏകദിന പരമ്പരയില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞ ഇന്ത്യ പകരം റിഷഭ് പന്തിനെ പരിഗണിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം പുറത്തിരുന്ന ശേഷമാണ് റിഷഭ് വീണ്ടും ഏകദിനം കളിക്കാന്‍ പോവുന്നത്.
സഞ്ജുവാകട്ടെ ഇന്ത്യ കളിച്ച അവസാന ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്നു. മാത്രമല്ല ഈ പരമ്പരയിലെ അവസാനത്തെ കളിയില്‍ കിടിലന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവാനും അദ്ദേഹത്തിനു സാധിച്ചു. എന്നിട്ടും ഈ പരമ്പരയില്‍ ഇടം നല്‍കിയില്ലെന്നതാണ് ആരാധകരോഷം ഇരട്ടിയാക്കിയത്. സഞ്ജുവിനു പകരം റിഷഭിനെ എന്തുകൊണ്ട് ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയെന്നതിന്റെ കാരണങ്ങള്‍ പരിഹാസ രൂപേണ അനുരാഗെന്ന ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഇതു എന്താണെന്നു നോക്കാം.

ഏകദിന ടീമില്‍ നിന്നും സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെടാനുള്ള നാലു പ്രധാന കാരണങ്ങള്‍ ഇവയാണ്. ഒന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി അത്ര അടുപ്പമില്ലെന്നതു തന്നെയാണ്. ഒരു ലോബിയുടെയും പിന്തുണയില്ലെന്നതാണ് സഞ്ജുവിനെ ഒഴിവാക്കാനുള്ള രണ്ടാമത്തെ കാരണം. മൂന്നാമത്തേത് അദ്ദേഹം കേരളത്തില്‍ നിന്നുള്ള ക്രിക്കറ്ററാണ് എന്നതാണ്. ഹിന്ദുവല്ലെന്നതാണ് സഞ്ജുവിനു സ്ഥാനം ലഭിക്കാതെ പോയതിന്റെ നാലാമത്തെ കാരണം.
എന്നാല്‍ റിഷഭ് പന്തിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തെ ഏകദിന ടീമിലുള്‍പ്പെടുത്താന്‍ മൂന്നു പ്രധാനപ്പെട്ട കാരണമുണ്ട്. ഇവയില്‍ ഏറ്റവും ആദ്യമായി പറയാവുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുള്ള നല്ല അടുപ്പം തന്നെയാണ്. രണ്ടാമത്തേത് നേരത്തേ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതും തുടര്‍ന്നുള്ള തിരിച്ചുവരവും കാരണമുള്ള അനുകമ്പയാണ്. മൂന്നാമത്തെ കാരണം വലിയ തോതിലുള്ള പിആര്‍ പിന്തുണയാണെന്നും ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു.
മാത്രല്ല ഏകദിനത്തില്‍ രണ്ടു പേരുടെയും കരിയറിനെ താരതമ്യം ചെയ്യാനും ഈ ആരാധകന്‍ മറന്നിട്ടില്ല. ഏകദിന ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് ശരാശരി 57 ആണ്. ഇതുവരെ കളിച്ച 16 ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. റിഷഭ് പന്തിന്റെ ഏകദിന കരിയര്‍ റെക്കോര്‍ഡ് നോക്കിയാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 34 ആണ്. കൂടാതെ 30 ഏകദിനങ്ങളില്‍ കളിച്ചപ്പോള്‍ ഒന്നില്‍ മാത്രമേ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ളൂവെന്നും ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഏകദിന ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടതില്‍ പുതിയ കോച്ച് ഗൗതം ഗംഭീറിനെതിരേ മാത്രമല്ല ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേയും വിമര്‍ശനമുയരുന്നുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെയെടുത്തു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ സഞ്ജു സാംസണിനെ തഴഞ്ഞ് തിലക് വര്‍മയെയും ഉള്‍പ്പെടുത്തി.

സമാപിച്ച ടി20 ലോകകപ്പില്‍ സഞ്ജുവിനെ കളിപ്പിക്കാതെ എല്ലാ മല്‍സരത്തിലും റിഷഭ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തി. ഇവയെല്ലാം സംഭവിച്ചത് രോഹിത് ശര്‍മയ്ക്കു കീഴിലാണ്. അതുകൊണ്ടു തന്നെ ശ്രീലങ്കയുമായുള്ള പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്നു ചിന്തിക്കുന്നത് വിഡ്ഢികളായിരിക്കുമെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
രോഹിത് ശര്‍മയാണ് ഏകദിന ടീമില്‍ നിന്നും സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെടാന്‍ മുഖ്യ കാരണം. അദ്ദേഹം ക്യാപ്റ്റായി തുടരുന്നിടത്തോളം സഞ്ജു കാര്യമായി അവസരങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. റിഷഭ് പന്ത് കഴിഞ്ഞിട്ടേയുള്ളൂ രോഹിത്തിനു മറ്റാരും. തന്റെ പ്രിയപ്പെട്ടവരെ മാത്രം ടീമിലേക്കു കൊണ്ടുവരുന്ന സ്വാര്‍ഥനായ ക്യാപ്റ്റനാണ് രോഹിത്തെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications