For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഒരോവറില്‍ 6 സിക്‌സ്, അല്ലെങ്കില്‍ സെഞ്ച്വറി! ടീമിലിടം നേടാന്‍ സഞ്ജു ചെയ്യേണ്ടത് ഇത്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കാനിരിക്കെ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് രണ്ടാം ടി20യില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഗോള്‍ഡന്‍ ഡെക്കായാണ് താരം പുറത്തായത്. ഇതോടെ മൂന്നാം ടി20ക്കുള്ള ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടുമെന്നാണ് പൊതുവേയുള്ള വിവരം.

ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കുകയെന്നതാണ്. ഇപ്പോള്‍ ഏകദിന ടീമില്‍ ഇടമില്ലാത്ത സഞ്ജുവിന്റെ ഏക പ്രതീക്ഷ ടി20 ടീമാണ്. എന്നാല്‍ രണ്ടാം ടി20യിലെ ഗോള്‍ഡന്‍ ഡെക്ക് പ്രകടനം താരത്തിന്റെ കരിയറിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രകടനംവെച്ച് ടി20യില്‍ അധികം മുന്നോട്ട് പോകാന്‍ സഞ്ജുവിന് സാധിക്കില്ലെന്നുറപ്പ്.

സഞ്ജുവിന് അവസരങ്ങള്‍ കുറവാണ് ലഭിക്കുന്നതെന്നാണ് വസ്തുത. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നുമില്ല. ഇപ്പോള്‍ സഞ്ജു ടി20 ടീമിന് പുറത്താകുമെന്നും തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്നും ഏറെക്കുറെ പറയാം. എന്നാല്‍ സഞ്ജുവിന്റെ മുന്നില്‍ വഴി പൂര്‍ണ്ണമായും അടഞ്ഞിട്ടുമില്ല. തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിക്കും. എന്നാല്‍ രണ്ട് കാര്യങ്ങളിലൊന്ന് സഞ്ജു ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഒന്നല്ലെങ്കില്‍ അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കണം. അങ്ങനെ വന്നാല്‍ റിഷഭിനെ മറികടന്ന് ഇന്ത്യയുടെ പ്ലേയിങ് 11ലെത്താന്‍ സഞ്ജുവിന് സാധിച്ചേക്കും. റിഷഭിന് ഇതുവരെ അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടാനായിട്ടില്ല. ഐപിഎല്ലില്‍ ഇതിനോടകം സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ടി20യില്‍ ഇതിന് സാധിച്ചിട്ടില്ല. ഇത്തരമൊരു നേട്ടം സഞ്ജുവിന് സ്വന്തമാക്കാനായാല്‍ ടീമില്‍ തുടരാന്‍ സാധിച്ചേക്കും.

sanju samson ind vs sl

അത്തരമൊരു പ്രകടനം വരുമ്പോള്‍ സെലക്ടര്‍മാര്‍ക്കും പരിശീലകന്‍ ഗൗതം ഗംഭീറിനും സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്താതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ സഞ്ജു ഇനി ശ്രദ്ധിക്കേണ്ടത് ഇത്തരമൊരു വമ്പന്‍ പ്രകടനം നടത്താനാണെന്ന് പറയാം. അല്ലെങ്കില്‍ മറ്റൊരു വഴിയാണ് സഞ്ജുവിന് മുന്നിലുള്ളത്. ഇത് ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തുകയെന്നതാണ്. സഞ്ജുവിന്റെ സിക്‌സര്‍ പറത്താനുള്ള കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ ശേഷിയുള്ള താരമാണ് സഞ്ജു. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ഹിറ്റ്മാന്‍ പദവിയിലേക്ക് എത്താന്‍ സഞ്ജുവിന് കരുത്തുണ്ട്. സഞ്ജു തന്റെ പ്രഹരശേഷി എന്താണെന്ന് കാട്ടിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്. യുവരാജ് സിങ്ങിനെപ്പോലെ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്താന്‍ സഞ്ജുവിന് സാധിച്ചാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനും ടീമില്‍ തുടരാനും സാധിക്കും.

നിലവിലെ സഞ്ജുവിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ അധികനാള്‍ സഞ്ജുവിന് ടീമില്‍ തുടരാന്‍ സാധിച്ചേക്കില്ല. ഈ രണ്ട് കാര്യങ്ങളിലൊന്ന് നേടിയെടുക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് തുടര്‍ അവസരം ലഭിച്ചേക്കും. അല്ലാത്ത പക്ഷം സഞ്ജു വഴിമാറിക്കൊടുക്കേണ്ടി വരുമെന്നുറപ്പാണ്. ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് അവസരം തേടി പുറത്ത് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

സഞ്ജുവിന്റെ അവസാന ഐപിഎല്ലിലെ പ്രകടനം ഗംഭീരമായിരുന്നു. ആദ്യമായി ഒരു സീസണില്‍ 500ലധികം സ്‌കോര്‍ നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഇതാണ് ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജു സാംസണ് വിളി നേടിക്കൊടുത്തത്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ശ്രീലങ്കന്‍ ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഇത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ മലയാളി താരത്തിന് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Story first published: Tuesday, July 30, 2024, 13:51 [IST]
Other articles published on Jul 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+