IND vs SL: മൂന്നാം മത്സരത്തില്‍ മനീഷ് പാണ്ഡെ വേണോ? സഞ്ജു വരട്ടെ, ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനും ജയിച്ചതോടെ ഇന്ത്യ പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. അവസരം കാത്ത് നിരവധി താരങ്ങള്‍ ഇന്ത്യന്‍ നിരയിലുള്ളതിനാല്‍ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. രണ്ട് മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മനീഷ് പാണ്ഡെയാണ് പ്രധാനമായും നിരാശപ്പെടുത്തിയത്. ഹര്‍ദിക് പാണ്ഡ്യക്കും തിളങ്ങാനായിട്ടില്ല.
മൂന്നാം ഏകദിനത്തില്‍ മാറ്റത്തിന് സാധ്യത കൂടുതലാണ്. ചില താരങ്ങള്‍ക്ക് അവസരം നല്‍കാതിരുന്നാല്‍ അത് നീതികേടായി മാറും. മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ് പരിശോധിക്കാം.

പൃഥ്വിക്ക് പകരം ദേവ്ദത്ത്
ആദ്യ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തി കളിയിലെ താരമായ പൃഥ്വി ഷാ രണ്ടാം ഏകദിനത്തില്‍ 13 റണ്‍സെടുത്താണ് പുറത്തായത്. മൂന്നാം ഏകദിനത്തില്‍ പൃഥ്വിക്ക് വിശ്രമം നല്‍കി ദേവ്ദത്ത് പടിക്കലിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ദേവ്ദത്ത് പടിക്കല്‍ സമീപകാലത്തായി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലിലെ ആദ്യ പാദത്തിലും തിളങ്ങിയ ദേവ്ദത്തിന് മൂന്നാം മത്സരത്തില്‍ അവസരം ലഭിച്ചേക്കും. ടി20 ടീമില്‍ പൃഥ്വിക്കും അവസരം നല്‍കേണ്ടതുണ്ട്. അതിനാല്‍ത്തന്നെ മൂന്നാം ഏകദിനത്തില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന.

മനീഷിന് പകരം സഞ്ജു സാംസണ്‍
ഇന്ത്യയുടെ സീനിയര്‍ താരമായ മനീഷ് പാണ്ഡെക്ക് രണ്ട് മത്സരത്തിലും തിളങ്ങാനായിട്ടില്ല. നാലാം നമ്പറില്‍ ഇറങ്ങുന്ന മനീഷിന് സീനിയര്‍ താരമെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട ഉത്തരവാദിത്തമുണ്ട്. എന്നാല്‍ രണ്ട് മത്സരത്തിലും അദ്ദേഹത്തിന് അവസരം മുതലാക്കാനായില്ല. ആദ്യ മത്സരത്തില്‍ പരിക്കിന്റെ പിടിയിലായ സഞ്ജു ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ത്തന്നെ മലയാളി താരം മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും. ടി20യില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ അരങ്ങേറ്റത്തിന് അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.
IND vs SL: ഹീറോയായി ദീപക് ചഹാര്‍, തകര്‍പ്പന്‍ ഫിനിഷ്, ധോണി ഇഫക്ടെന്ന് മുഹമ്മദ് കൈഫ്

കുല്‍ദീപിന് പകരം രാഹുല്‍ ചഹാര്‍
ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന് രണ്ടാം മത്സരത്തില്‍ വിക്കറ്റ് നേടാനായില്ല. 10 ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. അതേ സമയം യുസ്‌വേന്ദ്ര ചഹാല്‍ രണ്ട് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ചഹാലിനെ ഇന്ത്യ നിലനിര്‍ത്തി കുല്‍ദീപ് യാദവിന് വിശ്രമം നല്‍കിയേക്കും. യുവ സ്പിന്നറായ രാഹുല്‍ ചഹാറിന് പകരം അവസരം നല്‍കിയേക്കുമെന്നാണ് സൂചനയുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications