IND vs SL: ഹീറോയായി ദീപക് ചഹാര്‍, തകര്‍പ്പന്‍ ഫിനിഷ്, ധോണി ഇഫക്ടെന്ന് മുഹമ്മദ് കൈഫ്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍വിമുഖത്ത് നിന്ന് രക്ഷിച്ച് വിജയത്തിലെത്തിച്ചത് ദീപക് ചഹാറാണ്. എട്ടാമനായി ക്രീസിലെത്തി 69* റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ ദീപകിനായി. രണ്ട് വിക്കറ്റും മത്സരത്തില്‍ ദീപക് സ്വന്തമാക്കി. ഓള്‍റൗണ്ട് മികവിലൂടെ തിളങ്ങിയ ദീപകിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസാ പ്രവാഹമാണ്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന ദീപക് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ധോണിയുടെ വിശ്വസ്തനായ പവര്‍പ്ലേ ബൗളറായ ദീപക് ഒരു തവണ ഐപിഎല്ലിലും തന്റെ ബാറ്റിങ് മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രണ്ടാം ഏകദിനത്തിലെ ദീപകിന്റെ പ്രകടനം ധോണി ഇഫക്ടാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ക്കൊപ്പം കളിച്ചതാണ് ദീപകിനെ സഹായിച്ചതെന്നാണ് കൈഫ് വിലയിരുത്തിയത്.

'ഇന്നത്തെ പ്രകടനത്തോടെ വളരെ കൃത്യതയുള്ള ബുദ്ധിമാനായ പോരാളിയാണ് താനെന്ന് ദീപക് തെളിയിച്ചു. വളരെ ആസ്വദിച്ച് കളിക്കുന്നതോടൊപ്പം മാനസികമായി വളരെ ശക്തനുമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറായ ധോണിക്കൊപ്പം കളിച്ചത് തീര്‍ച്ചയായും അവനെ സഹായിച്ചിട്ടുണ്ട്'-മുഹമ്മദ് കൈഫ് പറഞ്ഞു. ഇന്ത്യ എ ടീമിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലും നേരത്തെ തന്നെ ബാറ്റിങ് മികവ് തെളിയിക്കാന്‍ ദീപകിന് സാധിച്ചിട്ടുണ്ട്. ഇത് മനസിലാക്കി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ അവസരം നന്നായി മുതലാക്കാന്‍ ദീപകിനായി.

എറിയോൻ നൈറ്റൺ:മട്ടിലും ഭാവത്തിലും വേഗത്തിലും ബോൾട്ടിന്റെ പിൻഗാമി,ടോക്കിയോയിൽ കരുതിയിരിക്കാം ഈ 17കാരനെഎറിയോൻ നൈറ്റൺ:മട്ടിലും ഭാവത്തിലും വേഗത്തിലും ബോൾട്ടിന്റെ പിൻഗാമി,ടോക്കിയോയിൽ കരുതിയിരിക്കാം ഈ 17കാരനെ

193 റണ്‍സിനിടെ ഏഴ് പ്രധാന വിക്കറ്റുകള്‍ നഷ്ടപ്പെട്ടിടത്തുന്നിന്നാണ് ദീപക് ഭുവനേശ്വര്‍ കുമാറിനെ (19*) കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശ്രീലങ്കന്‍ ടീം വിജയം സ്വപ്‌നം കണ്ട് ആവേശത്തോടെ മുന്നേറവെയാണ് ദീപകിന്റെ അപ്രതീക്ഷിത പ്രകടനം. എല്ലാ ബോളും കളിക്കാന്‍ നിര്‍ദേശിച്ച ദ്രാവിഡിന്റെ ഉപദേശം അതുപോലെ പ്രാവര്‍ത്തികമാക്കാന്‍ ദീപകിന് സാധിച്ചതോടെ വിജയം പിടിച്ചടക്കുകയായിരുന്നു.

IND vs SL: എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഉയര്‍ന്ന സ്‌കോര്‍, ഇന്ത്യയുടെ ടോപ് ഫോറിനെ പരിചയപ്പെടാംIND vs SL: എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഉയര്‍ന്ന സ്‌കോര്‍, ഇന്ത്യയുടെ ടോപ് ഫോറിനെ പരിചയപ്പെടാം

2020ലെ യുഎഇ ഐപിഎല്ലിലും 2021ലെ ആദ്യ പാദത്തിലും ഭേദപ്പെട്ട പ്രകടനമാണ് ദീപക് കാഴ്ചവെച്ചത്. സിഎസ്‌കെയില്‍ അവസാന ബാറ്റ്‌സ്മാനാണ് ദീപക്. അതിനാല്‍ത്തന്നെ വലിയ ബാറ്റിങ് അവസരങ്ങള്‍ ലഭിക്കാറില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്ന താരമാണ് ദീപക്. വാലറ്റത്തെ പ്രമുഖ ബൗളര്‍മാര്‍ ബാറ്റിങ്ങിലും പ്രതിഭകാട്ടുന്നത് ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ദീപകിന് അവസരം ലഭിച്ചേക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, July 21, 2021, 17:30 [IST]
Other articles published on Jul 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X