Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഹാര്‍ദിക്കിനോട് ഗംഭീറിന് 'കലിപ്പ്', കാരണം ധോണിയും കോലിയും! ഇത് പക വീട്ടലോ?

മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര 27ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കാന്‍ പോകുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷം കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. അതുകൊണ്ടുതന്നെ എല്ലാവരും പ്രതീക്ഷയോടെയാണ് പരമ്പരയെ കാണുന്നത്. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ഗംഭീര്‍ പരിശീലകനായതോടെ ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി. ഹാര്‍ദിക്കിന് വൈസ് ക്യാപ്റ്റന്‍സി പോലും നല്‍കാതെ താരത്തെ ഒതുക്കിയിരിക്കുകയാണെന്ന് പറയാം. സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കും വഹിച്ചു. ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ജയമൊരുക്കിയത് ഹാര്‍ദിക്കായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനാണ് ഹാര്‍ദിക്.

മികച്ച റെക്കോഡും ടി20 നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അവകാശപ്പെടാന്‍ സാധിക്കും. എന്നിട്ടും ഹാര്‍ദിക്കിനെ ഗംഭീര്‍ നായകനായി പരിഗണിച്ചില്ല. എന്തുകൊണ്ടാണ് ഹാര്‍ദിക്കിനോട് ഗംഭീറിന് ഇത്രയും ദേഷ്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതുവരെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്ന തരത്തില്‍ യാതൊരു സംഭവവും ഉണ്ടായിട്ടില്ല. എന്നിട്ടും ഹാര്‍ദിക്കിനോട് ഗംഭീര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഹാര്‍ദിക്കിനോട് ഗംഭീര്‍ പ്രതികാരം വീട്ടാനുള്ള പ്രധാന കാരണം എംഎസ് ധോണിയോടും വിരാട് കോലിയോടും ഗംഭീറിനുള്ള പകയാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മക്ക് കീഴില്‍ വളര്‍ന്ന താരമാണ് ഹാര്‍ദിക്. എന്നാല്‍ ഹാര്‍ദിക്കിന് കൂടുതല്‍ ആത്മബന്ധമുള്ള ധോണിയോടും കോലിയോടുമാണ്. ഐപിഎല്ലില്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് താഴെയിറക്കിയാണ് ഹാര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത്. അതുകൊണ്ടുതന്നെ രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള ബന്ധം മോശമാണ്.

hardik pandya ind vs sl

എന്നാല്‍ ധോണിയും കോലിയുമായി ഹാര്‍ദിക് അടുത്ത ബന്ധം പുലര്‍ത്തുന്നു. ധോണിക്ക് കീഴില്‍ അധികം കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഏറെ നാള്‍ ഒപ്പം കളിക്കാന്‍ ഹാര്‍ദിക്കിന് ഭാഗ്യമുണ്ടായി. ധോണിയുടെ വീട്ടില്‍ ഇടക്കിടക്ക് പോകുന്ന തരത്തില്‍ ആത്മബന്ധവും സൗഹൃദവും ഹാര്‍ദിക്കിനുണ്ട്. ധോണി വളരെയധികം പിന്തുണക്കയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്ത താരമാണ് ഹാര്‍ദിക്. ഈ ആത്മബന്ധമാണ് ഹാര്‍ദിക്കിനിട്ട് പണികൊടുക്കാന്‍ ഗംഭീറിനെ പ്രേരിപ്പിച്ചതെന്ന് പറയാം.

മറ്റൊരു കാര്യം വിരാട് കോലിയുമായും ഹാര്‍ദിക് നല്ല ബന്ധത്തിലാണ്. കോലി ക്യാപ്റ്റനായിരിക്കെ ഹാര്‍ദിക്കിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനം നല്‍കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ശരിയായ വളര്‍ച്ച കോലിക്ക് കീഴിലായിരുന്നുവെന്ന് പറയാം. ഹാര്‍ദിക്കിന് ഫിറ്റ്‌നസില്ലാത്ത സാഹചര്യത്തിലും ടി20 ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചതിന് കാരണം കോലിയുടെ ഇടപെടലായിരുന്നു. അത്രത്തോളം കോലിയുമായും ഹാര്‍ദിക്കിന് സൗഹൃദമുണ്ട്.

കോലിയും ധോണിയും ഗംഭീറിന്റെ ശത്രുക്കളാണ്. അതുകൊണ്ടുതന്നെ ഇവരുടെ പ്രിയപ്പെട്ട താരമായ ഹാര്‍ദിക്കിനിട്ട് കൊടുക്കുന്ന പണി ധോണിയേയും കോലിയേയും മാനസികമായി ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ഒതുക്കുന്നത് ഗംഭീറിനെ സംബന്ധിച്ച് പക പോക്കലാണെന്ന് പറയാം. ഗംഭീര്‍ പരിശീലകനായി തുടരുന്നിടത്തോളം ഹാര്‍ദിക്കിന് ക്യാപ്റ്റനായി തിരിച്ചുവരവ് നടത്തുക കടുപ്പമായിരിക്കും. ഗംഭീര്‍ ഹാര്‍ദിക്കിനെ പൂര്‍ണ്ണമായും തഴയുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെ ഓള്‍റൗണ്ടറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ഉപയോഗിക്കാനാണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്. ഹാര്‍ദിക് നിലപാടുള്ള ക്യാപ്റ്റനായതിനാല്‍ ഗംഭീറിന്റെ തീരുമാനങ്ങളോട് വിയോജിപ്പ് വ്യക്തമാക്കാനും സാധ്യതയുണ്ട്. അതേ സമയം സൂര്യകുമാര്‍ ഗംഭീറിന് കീഴില്‍ കളിച്ചുവളര്‍ന്ന താരമാണ്. ഇക്കാരണത്താല്‍ത്തന്നെ ഗംഭീറിന്റെ ഇഷ്ടത്തിനനുസരിച്ചാവും സൂര്യകുമാര്‍ പ്രവര്‍ത്തിക്കുക. ഇതും ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാറിനെ ക്യാപ്റ്റനാക്കാന്‍ കാരണമായിട്ടുണ്ട്.

Story first published: Wednesday, July 24, 2024, 15:23 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+