For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: റിഷഭ് വൈസ് ക്യാപ്റ്റനോ? ആ റോള്‍ മറ്റൊരാള്‍ക്ക്! ഗംഭീര്‍ അഗാര്‍ക്കറെ കണ്ടു

മുംബൈ: ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തിന് ശേഷം നടക്കാന്‍ പോകുന്നത് ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരയാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ സീനിയര്‍ താരങ്ങളുമായി കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് വരാന്‍ പോകുന്നത്. ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യത്തെ പരമ്പരയെന്ന സവിശേഷതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും പരമ്പരയിലേക്ക് ഉറ്റുനോക്കുകയാണ്.

ഗംഭീര്‍ പരിശീലകനാവുമ്പോള്‍ ഇന്ത്യ വലിയ പൊളിച്ചെഴുത്ത് നടത്തുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എന്തൊക്കെയാവും മാറ്റങ്ങളെന്നതാണ് കണ്ടറിയേണ്ടത്. ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുകയെന്നാണ് വിവരം. രോഹിത് ശര്‍മ വിരമിച്ചതിനാല്‍ ടി20യില്‍ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യക്കാവും ലഭിക്കുകയെന്നുറപ്പാണ്. എന്നാല്‍ വൈസ് ക്യാപ്റ്റനായി ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. റിഷഭ് പന്തിനെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രചരിക്കുന്നത്.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും സൂപ്പര്‍ ഹീറോയുമാണ് റിഷഭ്. ഇതിനോടകം ഇന്ത്യയെ നയിച്ചിട്ടുള്ള റിഷഭിനെ ഗംഭീര്‍ നായകസ്ഥാനം നല്‍കി വളര്‍ത്തിക്കൊണ്ട് വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്നലെ ഗൗതം ഗംഭീര്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ആഴ്ച ടീം പ്രഖ്യാപിക്കാനിരിക്കെ അഗാര്‍ക്കറോട് ചില നിര്‍ദേശങ്ങള്‍ ഗംഭീര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് വേണ്ടെന്നാണ് ഗംഭീര്‍ പറഞ്ഞതെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യ നായകനാവുമ്പോള്‍ വൈസ് ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് വരണമെന്നാണ് ഗംഭീര്‍ നിര്‍ദേശിച്ചത്. ഐപിഎല്ലില്‍ ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരിക്കെ ടീമിന്റെ ഭാഗമായിരുന്നു സൂര്യ. ഗംഭീറിന് കീഴില്‍ വളര്‍ന്ന താരമാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഇവര്‍ തന്നെ നല്ല ബന്ധവുമുണ്ട്.

suryakumar yadav

ഇക്കാരണത്താല്‍ത്തന്നെ സൂര്യകുമാര്‍ യാദവിനെ പിന്തുണക്കാന്‍ ഗംഭീര്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. ഒരു താരത്തിനും പ്രത്യേക പരിഗണനയില്ലെന്നും ഫോം വിലയിരുത്തിയാവും അവസരം ലഭിക്കുകയെന്നും ഗംഭീര്‍ വ്യക്തമാക്കിക്കഴിഞ്ഞു. റിഷഭ് പന്തിന് ഇതുവരെ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെ ഇതുവരെയുള്ള പരിശീലകരെല്ലാം റിഷഭിന് കൂടുതല്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഗംഭീറില്‍ നിന്ന് ഇത്തരമൊരു പരിഗണന പ്രതീക്ഷിക്കാനാവില്ല.

കര്‍ക്കശ നിലപാടുള്ളയാളാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ പ്രധാനമായ ചില നിലപാടുകളും അദ്ദേഹം സ്വീകരിച്ചേക്കും. സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഗംഭീര്‍ കൂടുതല്‍ പരിഗണിച്ചേക്കും. നിലവില്‍ ബാക്കപ്പ് കീപ്പറായി പലരേയും മാറി മാറി പരീക്ഷിക്കുമ്പോള്‍ സീനിയര്‍ താരമായിട്ടും സഞ്ജു സാംസണിന് ആവശ്യത്തിന് അവസരമില്ല. ഇതിന് മാറ്റം കൊണ്ടുവരാന്‍ ഗംഭീര്‍ ഇടപെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ശ്രേയസ് അയ്യരെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ ശ്രേയസിന് ടി20യില്‍ കളിക്കുക പ്രയാസമായിരിക്കും. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും നിര്‍ണ്ണായക റോള്‍ താരത്തിന് നല്‍കാനാണ് ആലോചന നടക്കുന്നത്. ശ്രേയസ് നിലവില്‍ ബിസിസി ഐ കരാറിന് പുറത്തുള്ള താരമാണ്. അതുകൊണ്ടുതന്നെ ഗംഭീറുമായുള്ള നല്ല ബന്ധം മടങ്ങിവരാന്‍ ശ്രേയസിനെ സഹായിക്കുമെന്നുറപ്പാണ്.

ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുന്ന താരങ്ങള്‍ക്ക് ഇതിനോടകം ഗംഭീര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല പ്രമുഖരും ഐപിഎല്ലിന് പ്രാധാന്യം നല്‍കി ടെസ്റ്റില്‍ നിന്ന് മാറിനില്‍ക്കുന്നുണ്ട്. ഇത് നടക്കില്ലെന്നും ഫോമിലുള്ള താരങ്ങള്‍ ടീമിന്റെ ആവശ്യപ്രകാരം മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നാണ് ഗംഭീറിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ ചില സുപ്രധാന മാറ്റങ്ങള്‍ അടുത്തുതന്നെ ഉണ്ടാകുമെന്നുറപ്പാണ്.

ശ്രീലങ്കന്‍ പരമ്പര ജയിച്ച് ഇന്ത്യന്‍ പരിശീലകനായുള്ള വരവ് ഗംഭീരമാക്കാനാവും ഗംഭീര്‍ ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ എന്തൊക്കെ മാറ്റങ്ങളാവും ടീമിലുണ്ടാവുകയെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Sunday, July 14, 2024, 7:24 [IST]
Other articles published on Jul 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+