For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഐപിഎല്‍, ടീം ഇന്ത്യ, ഫ്‌ളോപ്പ്, ടീമിന് പുറത്ത്; ഇതുതന്നെ തുടരുന്നു, സഞ്ജുവിനു പരിഹാസം

പല്ലെക്കെലെ: ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനും പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ശ്രദ്ധയാകര്‍ഷിക്കാനുമുള്ള ഒരസരം കൂടി നഷ്ടപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണിനെ ആരാധകര്‍ രൂക്ഷമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് നിരവധി മീമുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശ്രീലങ്കയുമായുള്ള രണ്ടാം ടി20യില്‍ നാലു ബോള്‍ നേരിട്ട സഞ്ജു ഡെക്കായി മടങ്ങുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കുമായിരുന്നു.

തുടരെ രണ്ടു അവസരങ്ങള്‍ കഴഞ്ഞുകുളിച്ചതോടെ സഞ്ജുവിനു ഇന്ത്യന്‍ ടീമില്‍ വീണ്ടുമൊരു അവസരം ലഭിക്കുമോയെന്ന കാര്യം സംശയത്തിലുമായിരിക്കുയാണ്. ഈ തരത്തില്‍ അവസരങ്ങള്‍ കളഞ്ഞു കുളിക്കുകയാണെങ്കില്‍ പിന്നെയെന്തിനാണ് അദ്ദേഹത്തെ കളിപ്പിക്കുന്നതെന്നു ആരാധകര്‍ പോലും ഇപ്പോള്‍ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്.

SANJU SAMSON

സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിനെ നാലു ഘട്ടങ്ങളിലായി തിരിക്കാമെന്നാണ് ഒരു ആരാധകന്‍ ട്രോളിയിരിക്കുന്നത്. അതു വീണ്ടും ആവര്‍ത്തിച്ച് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതചക്രമായി മാറിയിരിക്കുകയാണെന്നും സാഗറെന്ന ഒരു വ്യക്തി എക്‌സില്‍ കുറിക്കുന്നു. ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കലുമെല്ലാം മികച്ച പ്രകടനം നടത്തുകയാണ് സഞ്ജു ആദ്യമായി ചെയ്യുന്നത്. തുടര്‍ന്നു ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തിനു വിളിയെത്തുകയും ചെയ്യുന്നു.

ഇന്ത്യന്‍ ടീമിനോടൊപ്പം അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അതു പാഴാക്കുകയെന്നതാണ് സഞ്ജുവിന്റെ കരിയറിലെ മൂന്നാമത്തെ ഘട്ടം. അടുത്ത ഘട്ടത്തില്‍ അദ്ദേഹം ദേശീയ ടീമിനു പുറത്താവുകയും ചെയ്യുന്നു. ഈ സൈക്കിള്‍ ഇവിടെ തീരുന്നില്ല, വീണ്ടും ഐപിഎല്ലില്‍ തിളങ്ങി അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു തിരികെ വരികയും അവസരം തുലയ്ക്കുന്നതിലൂടെ അവസാനം ബെഞ്ചിലാവുകയും ചെയ്യുന്നു. ഇതു ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണെന്നും രണ്‍ബീര്‍ കപൂറിന്റെ ആനമില്‍ എന്ന ബോളിവുഡ് സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി സാഗറെന്ന വ്യക്തി രസകരമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് പ്രതികരിച്ചിട്ടുള്ളത്. രസകരമായ പല കമന്റുകളും ഇക്കൂട്ടത്തില്‍ കാണാന്‍ സാധിക്കും. സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ യോഗ്യതയുള്ള ഒരു ക്രിക്കറ്റല്ല. അദ്ദേഹം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം തുടര്‍ന്നും കളിക്കട്ടെ. പകരം ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ എന്നിവരെ ടീമിലെത്തിക്കൂയെന്നും ചിലര്‍ പ്രതികരിച്ചു.

SANJU SAMSON

സഞ്ജു സാംസണിനു ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനൊപ്പവും അത്ര മികച്ച റെക്കോര്‍ഡല്ലയുള്ളത്. ഐപിഎല്ലില്‍ മാത്രമേ അദ്ദേഹം തിളങ്ങാറുള്ളൂവെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ടീം അവസരം നല്‍കുന്നില്ലെന്നു മുറവിളി കൂട്ടിയ ആരാധകര്‍ എവിടെയാണ്? ഇനിയവര്‍ മിണ്ടരുത്. കാരണം സഞ്്ജു സാംസണിനു നീതി വേണമെന്നു പറയാന്‍ ഇനിയവര്‍ക്കു യാതൊരു അവകാശവുമില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

അതേസമയം, പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യന്‍ ടീം തൂത്തുവാരിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അവസാന കളിയില്‍ സൂപ്പര്‍ ഓവറിനൊടുവിലായിരുന്നു ഇന്ത്യയുടെ നാടകീയ വിജയം. നിശ്ചിത 20 ഓവറില്‍ മല്‍സരം ടൈ ആയതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്.

സൂപ്പര്‍ ഓവറില്‍ ലങ്കയെ ഇന്ത്യ വീഴ്ത്തുകയും ചെയ്തു. ഇനി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ലങ്കയും ഏറ്റുമുട്ടുക. വെള്ളിയാഴ്ച കൊളംബോയിലാണ് ആദ്യ മല്‍സരം നടക്കാനിരിക്കുന്നത്. രോഹിത് ശര്‍മയാണ് ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുക. സൂര്യയടക്കം ടി20യുടെ ഭാഗമായ പലരും ഏകദിനത്തില്‍ കളിക്കുന്നില്ല.

Story first published: Wednesday, July 31, 2024, 10:00 [IST]
Other articles published on Jul 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+