Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL 2024: കളിച്ചത് രോഹിത്, മുംബൈയിലെ ഉടക്ക് ഹാര്‍ദിക്കിന് തിരിച്ചടിയായി! മടങ്ങിവരവ് ഇല്ല?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുത്തതോടെ വലിയ പൊളിച്ചെഴുത്താണ് ടീമില്‍ നടപ്പിലാക്കിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തികച്ചും അപ്രതീക്ഷിതമായ നീക്കങ്ങളാണ് ഗംഭീര്‍ നടത്തിയിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് ഹാര്‍ദിക് പാണ്ഡ്യയെ ഒതുക്കിയതാണ്. രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വാഭാവികമായും നായകനാവേണ്ടിയിരുന്നത് വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയാണ്.

എന്നാല്‍ ഹാര്‍ദിക്കിനെ ഒതുക്കി സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ക്യാപ്റ്റനാക്കിയത്. വൈസ് ക്യാപ്റ്റന്‍സി ശുബ്മാന്‍ ഗില്ലിന് നല്‍കി ഹാര്‍ദിക്കിനെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ഗൗതം ഗംഭീര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒതുക്കാനുള്ള കാരണത്തിന് പിന്നില്‍ രോഹിത് ശര്‍മയുടെ ഇടപെടലാണെന്ന ആരോപിക്കുകയാണ് ഒരു പക്ഷം ആരാധകര്‍. മുംബൈ ഇന്ത്യന്‍സിലെ പടലപ്പിണക്കമാണ് ഇപ്പോള്‍ ഹാര്‍ദിക്കിന്റെ നായകസ്ഥാനം നഷ്ടമാവാന്‍ കാരണം.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ഹാര്‍ദിക്കിന്റെ പങ്ക് വളരെ വലുതായിരുന്നു. എന്നിട്ടും ഹാര്‍ദിക് ഒതുക്കപ്പെടാന്‍ കാരണം മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നങ്ങളാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മക്ക് പകരം ഹാര്‍ദിക് എത്തിയിരുന്നു. മുംബൈയെ അഞ്ച് തവണ ചാമ്പ്യനാക്കിയ താരമായിട്ടും രോഹിത്തിനോട് വേണ്ടത്ര ആലോചനകളില്ലാതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്.

ഇതിന് കാരണമായത് ഹാര്‍ദിക്കിന്റെ ആവശ്യമാണ്. മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക് നായകസ്ഥാനം ആവശ്യപ്പെട്ടിരുന്നു. രോഹിത് ശര്‍മ വളര്‍ത്തിയ താരമായിട്ടും നന്ദികേട് കാട്ടിയാണ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയത്. ഇതില്‍ രോഹിത് തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തതാണ്. മുംബൈയില്‍ രോഹിത്തിന് ശേഷം നായകനാകേണ്ടിയിരുന്നത് സൂര്യകുമാര്‍ യാദവോ ജസ്പ്രീത് ബുംറയോ ആയിരുന്നു.

rohit sharma gautam gambhir

എന്നാല്‍ ഹാര്‍ദിക്കിന്റെ വാശിക്ക് മുന്നില്‍ മുംബൈ ടീം മാനേജ്‌മെന്റ് അടിയറവ് പറയേണ്ടി വന്നു. ഇതില്‍ രോഹിത്തിനും സൂര്യക്കുമെല്ലാം കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. ഗംഭീര്‍ രോഹിത്തുമായും സൂര്യകുമാറുമായും അടുത്ത സൗഹൃദമുള്ളയാളാണ്. എന്നാല്‍ ഹാര്‍ദിക്കിന് ഗംഭീറുമായി വലിയ സൗഹൃദമില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ഒതുക്കാന്‍ രോഹിത്തും സൂര്യകുമാര്‍യാദവും ഗംഭീറിനെ സ്വാധീനിച്ചുവെന്ന് പറഞ്ഞാലും അത് തെറ്റാകില്ല.

ഹാര്‍ദിക് തന്നിഷ്ടക്കാരനായ നായകനാണ്. ടീമിലെ സീനിയര്‍ താരങ്ങളെപ്പോലും ഹാര്‍ദിക് ബഹുമാനിക്കില്ല. ഐപിഎല്ലില്‍ മുഹമ്മദ് ഷമിയെ ഹാര്‍ദിക് അപമാനിച്ചതടക്കം താരത്തിന്റെ ദുര്‍വാശിക്കും ഏകാധിപത്യ മനോഭാവത്തിനും ഉദാഹരങ്ങളേറെ. ഹാര്‍ദിക് നായകനായാല്‍ ഗംഭീറിന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലായേക്കില്ല. ഹാര്‍ദിക് തന്നിഷ്ടം കാട്ടാന്‍ സാധ്യത കൂടുതലാണ്. അതേ സമയം സൂര്യകുമാര്‍ യാദവ് ഗംഭീറിന് കീഴില്‍ കെകെആറില്‍ വളര്‍ന്ന താരമാണ്.

അതുകൊണ്ടുതന്നെ ഗംഭീറിനോട് ബഹുമാനവും ആദരവും സൂര്യക്കുണ്ട്. ഇത് മനസിലാക്കിയാണ് ഗംഭീര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് എല്ലാവരോടും വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ്. നായകനാവുമ്പോഴും സൂര്യക്ക് എളുപ്പത്തില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാവും. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് സൂര്യക്കില്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റനാവുമ്പോള്‍ എന്താകുമെന്നത് കണ്ടറിയാം.

ഹാര്‍ദിക് സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം മികച്ച പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിക്കുന്നവനാണ്. അവസാന ടി20 ലോകകപ്പിലും ഹാര്‍ദിക്കിന്റെ ഈ മികവ് കണ്ടിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിന് ഈ കഴിവുണ്ടെന്ന് പറയാനാവില്ല. ഇക്കാരണത്താല്‍ത്തന്നെ സൂര്യയുടെ നായകനായുള്ള പ്രകടനം കണ്ടറിയണം.

വൈസ് ക്യാപ്റ്റനായി ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താനുള്ള നീക്കത്തിന് പിന്നിലും ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന സംശയവും ആരാധകര്‍ ഉയര്‍ത്തുന്നു. എന്തായാലും ഗംഭീറിന്റെ നീക്കത്തില്‍ ടീമിനുള്ളില്‍ ഭിന്നിപ്പ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇതിനെ എങ്ങനെ ഗംഭീര്‍ മറികടക്കുമെന്നതും കണ്ടറിയണം.

Story first published: Friday, July 19, 2024, 13:09 [IST]
Other articles published on Jul 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+