IND vs SA: 'ഇന്ത്യന്‍ ടീമിലെടുക്കാന്‍ ഇനിയെത്ര റണ്ണെടുക്കണം? അവന്‍ തീര്‍ച്ചയായും വേണം'
സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിക്കാനിരിക്കെ യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരവും സെലക്ടറുമായ ദിലിപ് വെങ്‌സാര്‍ക്കര്‍. കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് റുതുരാജ് കടന്നു പോവുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കിളേള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ശേഷം താരം റണ്‍വേട്ട തുടരുകയാണ്. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്ര ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന റുതുരാജ് മൂന്നു സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞു.
സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമിനെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രോഹിത് ശര്‍മ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയായിരിക്കും ഇത്.

മികച്ച ഫോമിലുള്ളവരെയെടുക്കണം
മികച്ച ഫോമിലുള്ളവരെയായിരിക്കണം നിങ്ങള്‍ ടീമിലെടുക്കേണ്ടത്. കഴിവ് തെളിയിക്കാന്‍ റുതുരാജ് ഗെയ്ക്വാദ് ഇനിയും എത്ര റണ്‍സാണ് നേടേണ്ടത്? സെലക്ടര്‍മാര്‍ അവനെ നേരിട്ട് ടീമിലെടുക്കേണ്ട സമയമായിരിക്കുകയാണ്, മാത്രമല്ല മതിയായ അവസരങ്ങള്‍ നല്‍കുകയും വേണമെന്നും വെങ്‌സാര്‍ക്കര്‍ ആവശ്യപ്പെട്ടു.
നിലവിലെ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ആദ്യമായി ദേശീയ ടീമിലേക്കു വന്നത് 2008ല്‍ വെങ്‌സാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോഴാണ്.

മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാനാവും
ഓപ്പണറായി മാത്രമല്ല ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാന്‍ റുതുരാജിനു സാധിക്കുമെന്നു വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ റുതുരാജിനെ തീര്‍ച്ചയായും ഏകദിന ടീമിലെടുക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയുടെ ലീഗ് ഘട്ടം അവസാനിച്ച ശേഷമായിരിക്കും ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ടൂര്‍ണമെന്റിലെ പ്രകടനവും കൂടിയായിരിക്കും ടീം സെലക്ഷനെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

റുതുരാജിന്റെ പ്രായം
റുതുരാജ് ഗെയ്ക്വാദിന്റെ പ്രായം 18- 19 അല്ല. അവന് ഇപ്പോള്‍ 24 വയസ്സായിക്കഴിഞ്ഞു. 28 വയസ്സായ ശേഷം റുതുരാജിനെ ദേശീയ ടീമിലെടുക്കുന്നതില്‍ ഒരു അര്‍ഥവുമില്ലെന്നും വെങ്‌സാര്‍ക്കര്‍ നിരീക്ഷിച്ചു. പൂനെയിലെ തന്റെ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് 10 വയസ്സ് മാത്രമുള്ളപ്പോഴാണ് റുതുരാജിനെ ഗെയ്ക്വാദ് ആദ്യമായി കാണുന്നത്. അന്നി തന്നെ അവന്റെ ബാറ്റിങ് അദ്ദേഹത്തെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. വിദേശത്ത് മല്‍സരപരിചയം ലഭിക്കുന്നതിനു വേണ്ടി റുതുരാജിനെ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കു വെങ്‌സാര്‍ക്കര്‍ കൊണ്ടു പോവുകയും ചെയ്തിരുന്നു.

ടോപ്‌സ്‌കോറര്‍
വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണിലെ നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടോപ്‌സ്‌കോറര്‍ കൂടിയാണ് റുതുരാജ് ഗെയ്ക്വാദ്. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും സെഞ്ച്വറിയടിച്ചാണ് താരം മിന്നിച്ചത്. കേരളത്തിനെതിരേ 129 ബോളില്‍ 124 റണ്‍സും ഛത്തീസ്ഗഡിനെതിരേ പുറത്താവാതെ 154 റണ്‍സും മധ്യപ്രദേശിനെതിരേ 136 റണ്‍സും റുതുരാജ് അടിച്ചെടുത്തിരുന്നു. ഞായറാഴ്ച ഉത്തരാഖണ്ഡിനെതിരായ കളിയില്‍ മാത്രമാണ് അദ്ദേഹം നിരാശപ്പെടുത്തിയത്. ഈ മല്‍സരത്തില്‍ 21 റണ്‍സിന് റുതുരാജ് പുറത്തായിരുന്നു.
നാലു മല്‍സരങ്ങളില്‍ നിന്നും 145 ശരാശരിയില്‍ 435 റണ്‍സാണ് ഇപ്പോള്‍ റുതുരാജിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 154 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഓപ്പണ്‍ ചെയ്ത റുതുരാജ് 16 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 635 റണ്‍സ് വാരിക്കൂട്ടിയിരുന്നു. മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications