For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ജയ്‌സ്വാള്‍ ഇനി റെയ്‌നയ്ക്കും മുകളില്‍! കിടു റെക്കോര്‍ഡ്, തലപ്പത്ത് പേസര്‍

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അക്കൗണ്ട് തുറക്കും മുമ്പ് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. മല്‍സരത്തില്‍ നായകന്‍ രോഹിത് ശര്‍മയോടൊപ്പം ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയതോടെയാണ് താരം എലൈറ്റ് ക്ലബ്ബില്‍ അംഗമായത്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായാണ് ജയ്‌സ്വാള്‍ മാറിയത്.

നേരത്തേ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ, മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന എന്നിവരായിരുന്നു. രണ്ടു പേരെയും പിന്തള്ളിയാണ് ജയ്‌സ്വാള്‍ ഈ ലിസ്റ്റിലെ പുതിയ രണ്ടാംസ്ഥാനക്കാരനായി മാറിയത്. 21 വയസ്സും 363 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്‌സ്വാള്‍ ഇന്നു ഇന്ത്യക്കായി കളിക്കാനിറങ്ങിയത്.

 jaiswal-2

2010ല്‍ 22 വയസ്സും 105 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഇഷാന്ത് ഇവിടെ ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയത്. റെയ്‌നയാവട്ടെ 2010ല്‍ തന്നെയാണ് സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ ആദ്യ ടെസ്റ്റ് കളിച്ചത്. അന്നു 24 വയസും 19 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഈ ലിസ്റ്റില്‍ ഓള്‍ടൈം റെക്കോര്‍ഡുമായി തലപ്പത്തു നില്‍ക്കുന്നത് ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ടാണ്. 2010ല്‍ 19 വയസ്സും 59 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹം ഇവിടെ ടെസ്റ്റില്‍ കളിച്ചിട്ടുണ്ട്.

ജയ്‌സ്വാളിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം പരമ്പരയാണിത്. ഈ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയാണ് യുവതാരം അരങ്ങേറിയത്. കന്നി പരമ്പരയില്‍ തന്നെ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച ജയ്‌സ്വാള്‍ തന്റെ വരവറിയിക്കുകയും ചെയ്തു. രണ്ടു ടെസ്റ്റുകളില്‍ നിന്നും 278 റണ്‍സായിരുന്നു യുവ ഓപ്പണറുടെ സമ്പാദ്യം ഈ പ്രകടനത്തോടെ ദേശീയ ടീമില്‍ അദ്ദേഹം സ്ഥാനം ഉറപ്പിക്കുകയുമായിരുന്നു.

ഇന്ത്യക്കു ബാറ്റിങ്, പ്രസിദ്ധിനു അരങ്ങേറ്റം

സൗത്താഫ്രിക്കയുമായുള്ള ഒന്നാം ടെസ്റ്റില്‍ ടോസിനു ശേഷം സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറുകയും ചെയ്തു. പുറംവേദനയെ തുടര്‍ന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജേയെ ഈ മല്‍സരത്തില്‍ ഇന്ത്യ കളിപ്പിച്ചില്ല. പകരം വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഏക സ്പിന്നറായി പ്ലെയിങ് ഇലവനില്‍ ഇടം നേടിയത്.

 jaiswal-1

പേസര്‍മാരെ തുണയക്കുന്ന പിച്ചായതിനാല്‍ നാലു പേസര്‍മാരെയും ഒരു സ്പിന്നറെയും ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. ഒമ്പതോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 23 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയാണ് പുറത്തായത്. 17 റണ്‍സോടെ ജയ്‌സ്വാളും ഒരു റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, December 26, 2023, 15:01 [IST]
Other articles published on Dec 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+