For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ദ്രാവിഡിനെ വിമര്‍ശിച്ച് സഞ്ജുവിന്റെ പിതാവ്, നന്ദി വേണമെന്ന് ആരാധകര്‍! വിവാദം കത്തുന്നു

കൊച്ചി: വലിയ പ്രതിസന്ധികളെ നേരിട്ട് വളര്‍ന്നുവന്ന താരമാണ് സഞ്ജു സാംസണ്‍. തുടര്‍ച്ചയായുള്ള തഴയപ്പെടലുകള്‍ക്ക് ശേഷം ഇപ്പോള്‍ മികവ് കാട്ടി കൈയടി നേടാന്‍ സഞ്ജു സാംസണിന് സാധിച്ചിരിക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്നതാണ്. ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും നല്‍കുന്ന പിന്തുണയുടെ കരുത്തില്‍ തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.

മറ്റൊരു ഇന്ത്യക്കാരനും അവകാശപ്പെടാനാവാത്ത റെക്കോഡാണ് സഞ്ജു നേടിയെടുത്തത്. വളരെയധികം തഴയപ്പെടലുകളിലൂടെ കടന്ന് പോയതിനാല്‍ സഞ്ജുവിന്റെ നിലവിലെ പ്രകടനങ്ങളെല്ലാം വളരെ വൈകാരികമായതുകൂടിയാണ് താരവും ആരാധകരും കാണുന്നത്. സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ മുന്‍ നായകന്മാര്‍ പിന്തുണക്കാത്തതിനെതിരേ സഞ്ജുവിന്റെ പിതാവ് ആഞ്ഞടിച്ചിരുന്നു. എംഎസ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മയും സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്.

എന്നാല്‍ വികാരഭരിതനായി സംസാരിക്കുന്നതിനിടെ സഞ്ജുവിന്റെ പിതാവായ സാംസണ്‍ വിശ്വനാഥന്‍ രാഹുല്‍ ദ്രാവിഡിനേയും വിമര്‍ശിച്ചു. ദ്രാവിഡ് പരിശീലകനായിരുന്നപ്പോഴും സഞ്ജുവിന് പിന്തുണ ലഭിച്ചില്ലെന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ദ്രാവിഡിനെ വിമര്‍ശിച്ചത് ഇപ്പോള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്.

വന്ന വഴി മറക്കരുതെന്ന് ആരാധകര്‍

സഞ്ജു സാംസണിന്റെ വളര്‍ച്ചയുടെ തുടക്കം രാജസ്ഥാന്‍ റോയല്‍സിലൂടെയാണ്. രാജസ്ഥാനില്‍ കളിച്ച് മികവ് തെളിയിച്ചതോടെയാണ് സഞ്ജുവിനെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതിന് കാരണമായത് രാഹുല്‍ ദ്രാവിഡാണ്. ശ്രീശാന്ത് സഞ്ജുവിനെ രാജസ്ഥാന്‍ ട്രയല്‍സിന് കൊണ്ടുപോയപ്പോള്‍ ടീമിലേക്കെത്തിച്ചത് ദ്രാവിഡാണ്. സഞ്ജുവിന്റെ കരിയറിലെ നിര്‍ണ്ണായകമായ വളര്‍ച്ചാ കാലഘട്ടത്തിലെല്ലാം ദ്രാവിഡ് കൂടെയുണ്ടായിരുന്നു.

ദ്രാവിഡ് പരിശീലകനായിരുന്നപ്പോഴാണ് സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുന്നത്. കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടീമിന്റെ ഭാഗമായി സഞ്ജു ഉണ്ടായിരുന്നു. സഞ്ജുവിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ച പരിശീലകന്‍ ദ്രാവിഡാണെന്ന് പറയാം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ദ്രാവിഡിനെ സഞ്ജുവിന്റെ പിതാവ് വിമര്‍ശിച്ചത് താരത്തിന് തിരിച്ചടിയായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്.

sanju samson

ദ്രാവിഡുമായുള്ള ബന്ധം മോശമാവുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാണ്. അടുത്ത സീസണില്‍ സഞ്ജു നായകനാവുന്ന രാജസ്ഥാന്റെ പരിശീലകന്‍ ദ്രാവിഡ്. ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായാലെ ടീമിന് മികച്ച രീതിയില്‍ മുന്നോട്ട് പോകാനാവൂ. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിന്റെ പിതാവ് ദ്രാവിഡിനെക്കുറിച്ച് മോശമായി സംസാരിച്ചതോടെ സഞ്ജു സാംസണിന്റെ കരിയറിനത് വലിയ തിരിച്ചടിയാവുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

സഞ്ജുവിന്റെ പിതാവിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. സഞ്ജുവിന്റെ വിവാഹത്തിനടക്കം ദ്രാവിഡ് പങ്കെടുത്തിരുന്നു. എന്നിട്ടും ഇത്തരത്തില്‍ ദ്രാവിഡിനെക്കുറിച്ച് മോശമായി പറഞ്ഞത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പിതാവ് നടത്തിയതെന്നും ഇത് എങ്ങനെയാവും സഞ്ജുവിനെ ബാധിക്കുകയെന്ന് കണ്ടറിയാമെന്നുമാണ് ആരാധകര്‍ പറയുന്നത്.

വൈകാരികമായി സംസാരിച്ചപ്പോള്‍ സംഭവിച്ച പിഴവ്

സഞ്ജു സാംസണിന്റെ പ്രകടനം വലിയ ആവേശം നല്‍കുന്നതാണ്. നിരവധി തഴയപ്പെടലുകള്‍ക്ക് ശേഷം നടക്കുന്ന പ്രകടനമായതിനാല്‍ത്തന്നെ സഞ്ജുവിന്റെ പിതാവ് വളരെയധികം വൈകാരികമായാണ് സംസാരിച്ചത്. അപ്പോഴുണ്ടായ നാക്കു പിഴയാണിതെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നുമാണ് സഞ്ജു ആരാധകര്‍ പറയുന്നത്. എന്തായാലും ദ്രാവിഡ് സഞ്ജുവിന്റെ കരിയറിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പെരുമാറിയത് മോശമായെന്ന് തന്നെ പറയാം. എന്തായാലും ഇതിനോടകം സഞ്ജുവിന്റെ പിതാവിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Story first published: Saturday, November 9, 2024, 16:21 [IST]
Other articles published on Nov 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+