മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലൂടെ കടന്ന് പോവുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ കരിയറിന്റെ അവസാന സമയത്തിലേക്ക് കടന്നുവെന്ന് തന്നെ പറയാം. സമീപകാലത്തെ സീനിയര്‍ താരങ്ങളുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. യുവതാരങ്ങള്‍ അവസരം മുതലാക്കി മികവ് കാട്ടുന്നുണ്ട്. എന്നാല്‍ സീനിയര്‍ താരങ്ങള്‍ക്ക് സാങ്കേതിക മികവ് നഷ്ടപ്പെട്ട് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വട്ടം കറങ്ങുന്നതാണ് കാണാനാവുന്നത്.
അവസാനത്തെ ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം. രോഹിത് ശര്‍മക്ക് ഓപ്പണര്‍ റോളില്‍ ഇപ്പോള്‍ മികവ് കാട്ടാനാവാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിരമിച്ചു. വൈകാതെ ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പര രോഹിത്തിനെ സംബന്ധിച്ച് കരിയറില്‍ നിര്‍ണ്ണായകമാവും.
രോഹിത് ശര്‍മ വിരമിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് മികച്ചൊരു ഓപ്പണറെ ആവശ്യമാണ്. ഈ റോളിലേക്ക് ഏറ്റവും മികച്ച താരം സഞ്ജു സാംസണാണെന്ന് പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. ഇത് എന്തൊക്കെയാണെന്ന് അറിയാം.
അനുഭവസമ്പന്നനായ താരം
സഞ്ജു സാംസണെ ഇപ്പോഴും യുവതാരമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കരിയര്‍ നോക്കുമ്പോള്‍ സഞ്ജുവിനെ സീനിയര്‍ താരമായിത്തന്നെ പരിഗണിക്കാം. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ സഞ്ജു സാംസണ്‍ കളിച്ചത് വളരെ കുറവ് മത്സരമാണെങ്കിലും ഒമ്പത് വര്‍ഷത്തിലേറെ അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. ഇന്ത്യക്കായി സഞ്ജു ഓപ്പണറായി തുടര്‍ അവസരങ്ങള്‍ നേടിയെടുത്തിട്ട് അധികമായിട്ടില്ല.
എന്നാല്‍ കരിയറിന്റെ തുടക്ക കാലത്ത് സഞ്ജു സാംസണ്‍ കൂടുതല്‍ കളിച്ചിരുന്നത് ഓപ്പണര്‍ റോളിലാണ്. അതുകൊണ്ടുതന്നെ ഈ റോളില്‍ തിളങ്ങാന്‍ സഞ്ജുവിന് ഇപ്പോഴും സാധിക്കും. വലിയ സമ്മര്‍ദ്ദമില്ലാതെ ഓപ്പണര്‍ റോളില്‍ ആസ്വദിച്ച് കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. രോഹിത് ശര്‍മയെപ്പോലെ കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ രോഹിത്തിന്റെ അഭാവം തന്റെ സ്വാഭാവിക ശൈലികൊണ്ട് മായ്ക്കാന്‍ സഞ്ജുവിനാകും.

പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവ്
രോഹിത് ശര്‍മയെ മറ്റുള്ള ഓപ്പണര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് പെട്ടെന്ന് ഇംപാക് സൃഷ്ടിക്കാനുള്ള കഴിവാണ്. ക്രീസില്‍ നില്‍ക്കുന്നത് കുറച്ച് സമയമാണെങ്കിലും ഈ സമയത്തിനുള്ളില്‍ത്തന്നെ ഇംപാക്ട് സൃഷ്ടിക്കാന്‍ രോഹിത് ശര്‍മക്ക് കഴിവുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇത്തരമൊരു വ്യത്യസ്തത കൊണ്ടുവരാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. ഇതേ മികവ് സഞ്ജുവിനും അവകാശപ്പെടാന്‍ സാധിക്കും. ചെറിയ പന്തുകള്‍ക്കൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്.
അത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. സഞ്ജുവിനെ ടെസ്റ്റിലേക്ക് പരിഗണിക്കുന്നതില്‍ മാത്രമാവും അല്‍പ്പം ആശങ്കയുള്ളത്. എന്നാല്‍ ആവശ്യ ഘട്ടങ്ങളില്‍ ക്ഷമയോടെ കളിക്കാനും സഞ്ജുവിന് മികവുണ്ടെന്ന് താരത്തിന്റെ കണക്കുകളില്‍ നിന്ന് വ്യക്തം. ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും വലിയ ഷോട്ടുകള്‍ കളിക്കേണ്ട സാഹചര്യത്തില്‍ തിളങ്ങാനും സഞ്ജുവിന് സാധിക്കും. അതുകൊണ്ടുതന്നെ സഞ്ജു രോഹിത്തിന്റെ ഉത്തമ പകരക്കാരനായിരിക്കുമെന്ന് തന്നെ പറയാം.
സിക്‌സര്‍ പറത്താനുള്ള കഴിവ്
സഞ്ജു സാംസണിന്റെ മറ്റൊരു പ്രധാന സവിശേഷത രോഹിത് ശര്‍മയെപ്പോലെ അനായാസം സിക്‌സര്‍ പറത്താനുള്ള കഴിവാണ്. രോഹിത് സ്പിന്നിനേയും പേസിനേയും ഒരുപോലെ കചന്നാക്രമിക്കുന്ന താരമാണ്. സഞ്ജുവും ഇതുപോലെയാണെന്ന് പറയാം. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. ഇന്ത്യയുടെ മറ്റ് പല സൂപ്പര്‍ താരങ്ങളും സ്പിന്നിനെതിരേ പതറുകയാണ്. എന്നാല്‍ സഞ്ജു സ്പിന്നിനെതിരേ മികച്ച ഷോട്ടുകള്‍ കളിക്കുന്നവനാണ്.
വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജുവിന് കഴിവുണ്ട്. ആഭ്യന്തര ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്താന്‍ സഞ്ജുവിനായിട്ടുണ്ട്. രോഹിത്തിനെപ്പോലെ അന്താരാഷ്ട്ര ഏകദിനത്തിലും ഇരട്ട സെഞ്ച്വറിയിലേക്കെത്താന്‍ സഞ്ജുവിന് കഴിവുണ്ട്. മൂന്ന് ഫോര്‍മാറ്റിലും വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളതിനാല്‍ സഞ്ജുവിനെ ഓപ്പണര്‍ റോളിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.