For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അന്ന് 108!! ഇത്തവണ സൗത്താഫ്രിക്കയില്‍ സഞ്ജു എത്ര നേടും? റിഷഭിന് നെഞ്ചിടിപ്പ്

മുംബൈ: സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. തുടര്‍ച്ചയായ രണ്ടാമത്തെ ടി20 പരമ്പരയിലാണ് അദ്ദേഹത്തിനു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി നറുക്കുവീണിരിക്കുന്നത്. 10 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ടു ടി20 പരമ്പരകളില്‍ അദ്ദേഹം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരിക്കുന്നത്.

സഞ്ജുവിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഫേവറിറ്റ് എതിരാളികള്‍ കൂടിയാണ് സൗത്താഫ്രിക്ക. ഏകദിനത്തില്‍ അദ്ദേഹം കന്നി സെഞ്ച്വറി കുറിച്ചിട്ടുള്ളത് അവര്‍ക്കെതിരേയാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ജുവിന്റെ പ്രകടനം എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഫോം തുടരാനായാല്‍ അതു ഇന്ത്യന്‍ ടി20 ടീമില്‍ തന്റെ സ്ഥാനവും അരക്കിട്ടുറപ്പിക്കാന്‍ അദ്ദേഹത്തെ സഹായിക്കും. സഞ്ജുവിനു ഒരില്‍ക്കൂടി സൗത്താഫ്രിക്കയില്‍ മിന്നിക്കാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം.

SANJU SAMSON

അവസാന കളിയില്‍ ഹീറോ

കഴിഞ്ഞ വര്‍ഷമവസാനത്തോടെയാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ അവസാനമായി പര്യടനം നടത്തിയത്. അന്നു ഏകദിന പരമ്പരയില്‍ ടീമിനെ നയിച്ചത് കെഎല്‍ രാഹുലായിരുന്നു. ഈ പരമ്പരയില്‍ സഞ്ജുവും ടീമിന്റെ ഭാഗമായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലിഭിക്കുകയും ചെയ്തു. പക്ഷെ ആദ്യത്തെ മാച്ചില്‍ ബാറ്റ് ചെയ്യാനുള്ള അവസരം സഞ്ജുവിനു ലഭിച്ചില്ല.

രണ്ടാമത്തെ മല്‍സരത്തിലാവട്ടെ അദ്ദേഹം 12 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. ഇരുടീമുകളും ഓരോ മല്‍സരം വീതം ജയിച്ചതോടെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഫൈനലിനു തുല്യമായി മാറി. ഈ കളിയിലാണ് സഞ്ജു തനിനിറം പുറത്തെടുത്തത്. മൂന്നാമനായി ക്രീസിലെത്തിയ അദ്ദേഹം സെഞ്ച്വറിയോടെ ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണായി മാറി. 114 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം 108 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

അന്താരാഷ്ട്ര കരിയറില്‍ സഞ്ജുവിന്റെ കന്നി സെഞ്ച്വറിയും കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെന്ന മികച്ച ടോട്ടല്‍ 50 ഓവറില്‍ പടുത്തുയര്‍ത്തുകയായിരുന്നു. സൗത്താഫ്രിക്കയുടെ മറുപടി 45.5 ഓവറില്‍ 218നു അവസാനിക്കുകയും ചെയ്തു. ഇന്ത്യ 78 റണ്‍സിനു ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു.

ഈ സെഞ്ച്വറിക്കു മുമ്പ് ഏകദിനത്തില്‍ സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനവും സൗത്താഫ്രിക്കയ്‌ക്കെതിരേ തന്നെയായിരുന്നു. 2022ല്‍ ലഖ്‌നൗില്‍ നടന്ന ഏകദിനത്തിലായിരുന്നു ഇത്. ശിഖര്‍ ധവാനായിരുന്നു ഈ മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത്.

250 റണ്‍സ് ചേസ് ചെയ്യവെ ഇന്ത്യന്‍ നിരയിലെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഫ്‌ളോപ്പായപ്പോള്‍ പൊരുതി നോക്കിയത് സഞ്ജു മാത്രമാണ്. ആറാമനായി ക്രീസിലെത്തിയ അദ്ദേഹം 86 റണ്‍സോടെ കസറി. 63 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. സഞ്ജുവിന്റെ ഈ ഒറ്റയാള്‍ പോരാട്ടം അന്നു ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

SANJU SAMSON

ഗംഭീര ഫോമില്‍

സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ഗംഭീര റെക്കോര്‍ഡ് മാത്രമല്ല ഇന്ത്യക്കു വേണ്ടി അവസാനം കളിച്ച ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിക്കാനായതും സഞ്ജു സാംസണിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തും. ഹൈദരാബാദില്‍ ഇന്ത്യന്‍ ടീം റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ച പോരാട്ടത്തിലാണ് ഓപ്പണറായെത്തിയ അദ്ദേഹം 47 ബോളില്‍ 111 റണ്‍സ് വാരിക്കൂട്ടിയത്. സെഞ്ച്വറിയിലെത്താന്‍ 40 ബോളുകള്‍ മാത്രമേ സഞ്ജുവിനു വേണ്ടി വന്നുള്ളൂ.

ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കൂടാതെ ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി കുറിച്ച ആദ്യത്തെ വിക്കറ്റ് കീപ്പറായും സഞ്ജു മാറിയിരുന്നു. ഇനി സൗത്താഫ്രിക്കയെയും തീര്‍ക്കാനുള്ള തയ്യാറെടപ്പിലാണ് മലയാളി താരം.

Story first published: Saturday, October 26, 2024, 9:12 [IST]
Other articles published on Oct 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+