For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗംഭീറില്ല, പകരം ലക്ഷ്മണെത്തും! സഞ്ജുവിന് തിരിച്ചടിയോ? ഓപ്പണര്‍ സ്ഥാനം പോകുമോ?

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര വരാനിരിക്കുകയാണ്. നാല് മത്സര ടി20 പരമ്പരക്കായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ഇന്ത്യന്‍ ടീം കടന്ന് കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുന്നതിനാല്‍ ഇന്ത്യ പല പ്രധാന താരങ്ങളേയും ദക്ഷിണാഫ്രിക്ക ടി20യിലേക്ക് പരിഗണിച്ചിട്ടില്ല. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാമാണ് പ്രധാനികള്‍.

ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പങ്കെടുക്കാന്‍ പരിശീലകസ്ഥാനത്ത് ഗൗതം ഗംഭീര്‍ ഉണ്ടാവില്ല. ഓസീസ് പര്യടനത്തിന് മുമ്പ് അദ്ദേഹം വിശ്രമമെടുത്തിരിക്കുകയാണ്. അതുകൊണ്ട് ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ വിവിഎസ് ലക്ഷ്മണാവും ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് ഉണ്ടാവുക. ലക്ഷ്മണ്‍ വരുമ്പോള്‍ നിലവിലെ ഇന്ത്യയുടെ ബാറ്റിങ് പൊസിഷനില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുമോ?. സഞ്ജു സാംസണിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമോ? സാധ്യതകള്‍ പരിശോധിക്കാം.

സഞ്ജു ഓപ്പണറായി തുടര്‍ന്നേക്കും

സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയടക്കം നേടി കസറാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മണ്‍ മാറ്റിയേക്കില്ല. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ കൂട്ടുകെട്ട് തന്നെ ഓപ്പണര്‍മാരായി തുടരാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ സഞ്ജുവിന് ഗംഭീര്‍ നല്‍കിയതുപോലെ ലക്ഷ്മണ്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് കരുതാനാവില്ല.

മുന്‍ ക്ലാസിക് ബാറ്റ്‌സ്മാനായ ലക്ഷ്മണ്‍ വ്യക്തമായ പദ്ധതികളിലൂന്നിയാവും കളിപ്പിക്കുക. അതുകൊണ്ടുതന്നെ താരങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കടന്നാക്രമിച്ച് കളിക്കുക പ്രയാസമായിരിക്കുമെന്ന് പറയാം. സഞ്ജു സാംസണിനും കൃത്യമായ നിര്‍ദേശം ലക്ഷ്മണ്‍ നല്‍കുമെന്നുറപ്പാണ്. ഗംഭീറിനെപ്പോലെ വിക്കറ്റ് പോയാലും കടന്നാക്രമിച്ച് കളിക്കൂ എന്ന നിലപാട് ലക്ഷ്മണിന് ഉണ്ടാവാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ശൈലിയില്‍ അല്‍പ്പം മാറ്റം പ്രതീക്ഷിക്കാം.

vvs laxman suryakumar yadav

ദക്ഷിണാഫ്രിക്ക നിസാരക്കാരല്ല

ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഒട്ടും എളുപ്പമാവില്ല. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുന്നത്. ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ടി20 ടീം മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്. ഈ മികവ് തുടരേണ്ടത് നിലവിലെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമാണ്. സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് നായക മികവ് പരീക്ഷിക്കപ്പെടുന്ന പ്രധാന പരമ്പരയാണിത്.

സഞ്ജു സാംസണിന്റെ ടി20യിലെ സീറ്റിന്റെ ഭാവി തീരുമാനിക്കുന്നതില്‍ ഈ പരമ്പര നിര്‍ണ്ണായകമാവും. മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ സഞ്ജുവിന് ടി20യില്‍ ഓപ്പണര്‍ സ്ഥാനത്ത് കുറച്ച് നാള്‍ക്കൂടി മുന്നോട്ട് പോകാന്‍ സാധിക്കും. എന്നാല്‍ ഈ പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമെല്ലാം തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് ടീമില്‍ തുടരാന്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലം

ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിന് അനുകൂലമാണ്. ഇന്ത്യയുടെ പ്രധാന പേസര്‍മാരെല്ലാം ഓസീസ് പര്യടനവുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരിക്കുന്നത് ദുര്‍ബലമായ ബൗളിങ് നിരയെയാണെന്ന് പറയാം. അര്‍ഷ്ദീപ് സിങ്ങിനെ മാറ്റി നിര്‍ത്തിയാല്‍ അരങ്ങേറ്റക്കാരായ വിജയകുമാര്‍ വൈശാഖില്‍ നിന്നും യഷ് ദയാലില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാനാവില്ല.

ആവേശ് ഖാന്‍ തല്ലുകൊള്ളി ബൗളറാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും ഇന്ത്യയുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന പരമ്പരയാവും വരാനിരിക്കുന്നതെന്ന് നിസംശയം പറയാം.

Story first published: Tuesday, October 29, 2024, 7:25 [IST]
Other articles published on Oct 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+