For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 111, 107, സഞ്ജു ഹാട്രിക് സെഞ്ച്വറി നേടുമോ? ചരിത്ര നേട്ടം കൈയെത്തും ദൂരത്ത്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ വമ്പന്‍ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. 61 റണ്‍സിന് വിജയിച്ച ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ജയത്തിന് കാരണം സഞ്ജു സാംസണാണെന്ന് പറയാം. 107 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ചാണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങള്‍ അതി ഗംഭീരമാണെന്ന് പറയാം.

തുടര്‍ച്ചയായ രണ്ട് ടി20 മത്സരത്തിലും സെഞ്ച്വറി നേടി സഞ്ജു മിന്നും ഫോമില്‍ നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന, ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യയുടെ ഏക താരമാണ് സഞ്ജു സാംസണ്‍. മിന്നും ഫോമിലുള്ള സഞ്ജുവിനെ രണ്ടാം ടി20യില്‍ വമ്പന്‍ റെക്കോഡാണ് കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പര നേടാന്‍ ഇന്ത്യക്ക് സഞ്ജുവിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ എല്ലാ കണ്ണുകളും സഞ്ജുവിലേക്കാണെന്ന് പറയാം.

സഞ്ജു വീണ്ടും സെഞ്ച്വറി നേടുമോ?

സഞ്ജു സാംസണെ കാത്തിരിക്കുന്നത് ലോക റെക്കോഡാണെന്ന് പറയാം. ടി20 ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറിയെന്ന റെക്കോഡ് ഒരു താരത്തിനും ഇതുവരെ നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ചരിത്ര നേട്ടമാണ് സഞ്ജുവിന് കൈയത്തും ദൂരത്തുള്ളത്. സഞ്ജുവിന്റെ സ്ഥിരതയെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ രണ്ട് തുടര്‍ സെഞ്ച്വറികളോടെ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ് നേടാന്‍ സാധിച്ചാല്‍ സഞ്ജുവിനത് കൂടുതല്‍ അഭിമാനമാവും.

രണ്ടാം ടി20യിലും തകര്‍പ്പന്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ ഹാട്രിക് സെഞ്ച്വറി സ്വന്തമാക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജുവിന്റെ നിലവിലെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ ഹാട്രിക് സെഞ്ച്വറിയിലേക്കെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിവേഗം റണ്‍സുയര്‍ത്തുന്ന സഞ്ജു സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിട്ട് മിടുക്കു കാട്ടുന്നു. അതുകൊണ്ടുതന്നെ സഞ്ജുവില്‍ നിന്ന് വീണ്ടുമൊരു അത്ഭുത പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.

sanju samson

സഞ്ജുവിന് കരുത്തു കാട്ടേണ്ടത് അത്യാവശ്യം

സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയെങ്കിലും ഇപ്പോഴും സുരക്ഷിത സ്ഥാനത്താണെന്ന് പറയാനാവില്ല. സഞ്ജുവിനെ ഇന്ത്യ ഓപ്പണറായി ഉറപ്പിച്ചോയെന്ന് ഇപ്പോള്‍ പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇനിയും സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ സഞ്ജുവില്‍ നിന്ന് ഉണ്ടാവേണ്ടതായുണ്ട്. ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ സഞ്ജുവിന് നിര്‍ണ്ണായക റോളുണ്ട്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും സഞ്ജു ഇതേ മികവ് തുടരണം.

ദക്ഷിണാഫ്രിക്ക കരുത്തരായ നിരയാണ്. ആദ്യ മത്സരത്തിലെ പാഠം ഉള്‍ക്കൊണ്ട് തട്ടകത്തില്‍ ശക്തമായി തിരിച്ചെത്താന്‍ അവര്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. സഞ്ജു സാംസണ്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നുണ്ട്. ആത്മവിശ്വാസത്തോടെ കളിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരതയോടെ വരുന്ന മത്സരങ്ങളിലും തിളങ്ങാത്ത പക്ഷം ഇപ്പോള്‍ വാഴ്ത്തിയവര്‍ തന്നെ വിമര്‍ശകരമായി മാറുമെന്ന കാര്യം ഉറപ്പാണ്.

സഞ്ജു കരിയറിലെ ഏറ്റവും ഉന്നതിയില്‍

സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയര്‍ 10ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2015ല്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇപ്പോഴാണ് തുടര്‍ച്ചയായി അവസരം ലഭിക്കുന്നത്. ഇത് നന്നായി മുതലാക്കുന്ന സഞ്ജു കരിയറിന്റെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഓരോ പ്രകടനങ്ങളും വളരെയധികം ആഘോഷിക്കപ്പെടുകയാണ്.

കരിയറില്‍ വലിയ തഴയലുകള്‍ നേരിട്ടിട്ടും ഇപ്പോള്‍ ശക്തമായ പ്രകടനങ്ങളോടെ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിച്ചു. ഒറ്റക്ക് വഴിവെട്ടി ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് സഞ്ജു. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, November 9, 2024, 18:03 [IST]
Other articles published on Nov 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+