Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അന്ന് സ്വയം കുഴിച്ച കുഴിയില്‍ വീണു!! അടവ് മാറ്റി ഇന്ത്യ, പിച്ച് ഇങ്ങനെ

കൊല്‍ക്കത്ത: ഇന്ത്യയും ലോക ചാംപ്യന്‍മാരായ സൗത്താഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു വെള്ളിയാഴ്ച ഈഡന് ഗാര്‍ഡന്‍സില്‍ തുടക്കമാവുകയാണ്. രണ്ടു ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക.

ഈഡനിലെ പിച്ച് പരമ്പരാഗതമായി സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നത്. ഇത്തവണയും സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചാണോ തയ്യാറാക്കിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

SOURAV GANGULY

ഈഡനിലെ പിച്ച്

കൊല്‍ക്കത്തയിലെ ഒന്നാം ടെസ്റ്റിനായി റാങ്ക് ടേണര്‍ പിച്ച് തയ്യാറാക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍് തങ്ങളോടു ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്്ച വൈകീട്ട് താന്‍ ഗ്രൗണ്ടിലത്തെി പിച്ച് പരിശോധിച്ചപ്പോള്‍ അതു വളരെ മികച്ചതായിട്ടാണ് കാണപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ തൊട്ടുമുമ്പത്തെ ടെസ്റ്റ് പരമ്പരയിലെയും ഒരു ടെസ്റ്റിനു വേദിയായത് കൊല്‍ക്കത്തയാണ്. അന്നു സ്പിന്നിനെ അകമഴിഞ്ഞു തുണയ്ക്കുന്നതായിരുന്ന പിച്ച്. പേസര്‍മാര്‍ക്കും പിച്ചില്‍ നിന്നും മോശമല്ലാത്ത സഹായം ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലാന്‍ഡിതെിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ടേണിങ് പിച്ച് തയ്യാറാക്കിയ ഇന്ത്യക്കു എട്ടിന്റെ പണി കിട്ടിയിരുന്നു. അന്നു രോഹിത്
ശര്‍മ നയിച്ച ടീം സ്വയം കുഴിച്ച കീഴിയിലും വീണു.

കിവികള്‍ ഇന്ത്യയെ 0-3നു നാണംകെടുത്തിയാണ് ഇവിടെ നിന്നും പോയത്. ഈ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഇപ്പോള്‍ ഇന്ത്യ റാങ്ക് ടേണര്‍ പിച്ചുകള്‍ വേണ്ടെന്നു വച്ചിരിക്കുന്നത്.

INDIAN TEAM

മൂന്നു ദിവസം കൊണ്ടു തീരില്ല

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൂന്നോ-നാലോ ദിനം കൊണ്ടു തീരുന്നതായിരിക്കില്ലെന്നും അഞ്ചു ദിവസ കളിയുണ്ടാവുമെന്നുമാണ് ഒരു ക്രിക്കറ്റ് വിദഗ്ധന്റെ നിരീക്ഷണം. മല്‍സരം പുരോഗമിക്കവെ പിച്ചില്‍ ചെറിയ രീതിയിലുള്ള വിള്ളലുകള്‍ രൂപപ്പെടുമെന്നും ഇതു റിവേഴ്‌സ് സ്വിങിനെ സഹായിക്കുമെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ വിള്ളുകള്‍ നേരത്തേ തന്നെ പ്രത്യക്ഷപ്പെടാനിടയുണ്ട്. മല്‍സരം പുരോഗമിക്കവെ ഇതു ബോളിനെ പരുക്കനാക്കി മാറ്റുകയും ചെയ്യും. അതു റിവേഴ്‌സ് സ്വിങിനും സഹായിക്കും. ജസ്പ്രീത് ബുംറ ഇതു നന്നായി മുതലെടുത്തേക്കുകുയും ചെയ്യും.

വിക്കറ്റില്‍ നിന്നും സ്ഥിരമായി ബൗണ്‍സും ലഭിക്കും. ഇതു ബാറ്റര്‍മാരെയും സഹായിക്കുന്നതാണ്. ഒരു മികച്ച ബാറ്റിങ് വിക്കറ്റിനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് സ്‌ക്വാഡ്

ടെംബ ബവുമ (ക്യാപ്റ്റന്‍), കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, സുബൈര്‍ ഹംസ, സൈമണ്‍ ഹാര്‍മര്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍, സെനുരാന്‍ മുത്തുസാമി, കാഗിസോ റബാഡ, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെറയ്ന്‍.

Story first published: Tuesday, November 11, 2025, 11:38 [IST]
Other articles published on Nov 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+