Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇതെന്ത് പിച്ച്? ഗംഭീര്‍ കലിപ്പില്‍!! ക്യുറേറ്ററെ 'പഞ്ഞിക്കിട്ട്' ഗില്‍; കാരണമിങ്ങനെ

കൊല്‍ക്കത്ത: സൗത്താഫ്രിക്കയ്‌ക്കെതിരേ വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടങ്ങാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചില്‍ ഇന്ത്യക്കു അതൃപ്തി. മല്‍സരത്തിനു മുന്നോടിയായി പിച്ച് പരിശോധിക്കാനെത്തിയ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ശരിക്കും ഞെട്ടിയെന്ന റിപ്പോര്‍ട്ടുകളാണ ്‌വരുന്നത്.

കാരണം ടീം പ്രതീക്ഷിച്ചതു പോലൈാരു പിച്ചല്ല ഒന്നാമങ്കത്തിനായി ഈഡന്‍ തയ്യാറാക്കയിരിക്കുന്നത്. ഇതോടോ ലോക ചാംപ്യന്‍മാര്‍ കൂടിയായ ടെംബ ബവുമയുടെ സൗത്താഫ്രിക്കന്‍ ടീമിനോടു ഇന്ത്യ തോല്‍ക്കുമോയെന്ന ആശങ്കളും ശക്തമായിരിക്കുകയാണ്. ആറു വര്‍ഷം നീണ്ട ഗ്യാപ്പിനു ശേഷമാണ് ഈഡനില്‍ വീണ്ടുമൊരു ടെസ്റ്റ് നടക്കാന്‍ പോവുന്നത്.

GILL GAMBHIR

ഗില്‍ കലിപ്പില്‍

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനൊപ്പം അവസാന റൗണ്ട് പിച്ച് പിശോധനയ്‌ക്കെത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കടുത്ത രോഷത്തിലും നിരാശയിലുമാണ് കാണപ്പെട്ടത്. ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെക്കുറിച്ച് ക്യുറേറ്ററോടു അദ്ദേഹം അതൃപ്തിയും അറിയിച്ചു കഴിഞ്ഞൂവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. പിച്ചുമായി ബന്ധപ്പെട്ട് ക്യുറേറ്റര്‍ സുജന്‍ മുഖര്‍ജിയുമായി 15 മിനിറ്റോളം ഗില്‍ സംസാരിക്കുകയും ചെയ്തുവെന്നും റി്‌പ്പോര്‍ട്ടുകള്‍ പറയുന്നു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമെല്ലാമായ സൗരവ് ഗാംഗുലിയും ഈഡനിലെത്തി പിച്ചിനെ കുറിച്ച് വിലയിരുത്തിയിരുന്നു. ക്യുറേറ്റര്‍ സുജനോടൊപ്പമായിരുന്നു ദാദയുടെ സന്ദര്‍ശനം.

പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ ഡ്രൈ ആയിട്ടുള്ള പിച്ചാണ് ആദ്യ ടെസ്റ്റിനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ കാണപ്പട്ടത്. ഇതു കാരണം അപ്രതീക്ഷിത ബൗണ്‍സും ടേണുമെല്ലാം ബൗളര്‍മാര്‍ക്കു ലഭിച്ചേക്കുമെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.

കാഗിസോ റബാഡയുള്‍പ്പെടുന്ന സൗത്താാഫ്രിക്കയുടെ ശക്തമായ ബൗളിങ് നിര ഇതു മുതലാക്കിയാല്‍ ഇന്ത്യന്‍ ടീം കുഴപ്പത്തിലാവാനുള്ള സാധ്യതയും കൂടുതലാണ്. ടീം മാനേജ്‌മെന്റ് ഭയപ്പെടുന്നതും ഈ കാരണത്താല്‍ തന്നെയാണ്.

കളിയുടെ തുടക്കത്തില്‍ പേസര്‍മാര്‍ക്കുു പിച്ചില്‍ നിന്നും സഹായം ലഭിക്കും. എന്നാല്‍ മല്‍സരം പുരോഗിമിക്കവെ പിച്ച് സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമായി മാറുകയും ചെയ്യും. നേര്‍ത്ത രീതിയില്‍ പുല്ല് നിര്‍ത്തിയാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളത്.

ഇതു സ്ഥിരമായി ബൗണ്‍സ് ലഭിക്കാനും സഹായിക്കും. ബാറ്റും ബോളും തമ്മിലുള്ള വളരെ ആവേശകരമായ പോരാട്ടം തന്നെ ആദ്യ ടെസ്റ്റില്‍ നമുക്കു പ്രതീക്ഷിക്കാം. പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു ടേണ്‍ ലഭിക്കുമെങ്കിലും അതു അത്ര കുഴപ്പം പിടിച്ചതും അപ്രവചനീയവുമായിരിക്കില്ല.

GILL AGARKAR

പിച്ച് സന്ദര്‍ശിച്ച് അഗാര്‍ക്കറും

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ഈഡന്‍ ഗാര്‍ഡന്‍സിലെത്തി പിച്ച് പരിശോധിക്കുകയും ടീമിന്റെ സപ്പോര്‍ട്ട് സറ്റാഫുമാരോടും ക്യുറേറ്റ്‌റോടും സംസാരിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കാര്യങ്ങള്‍ എത്രമാത്രം ഗൗരവമേറിയതാണെന്നു ഇതില്‍ നിന്നും തന്നെ വ്യക്തമാണ്.

അതേസമയം, 2019നു ശേഷമാണ് ഈഡന്‍ ഗാര്‍ഡന്‍സിലേക്കു വീണ്ടുമൊരു ടെസ്റ്റ് മല്‍സരം വിരുന്നെത്തുന്നത്. അവസാനമായി ഇവിടെ നടന്ന മല്‍സരം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റായിരുന്നു. പകലും രാത്രിയുമായി നടന്ന ആ മല്‍സരത്തില്‍ വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം ബംഗ്ലാ കടുവകളെ തുരത്തുകയും ചെയ്തു.

പക്ഷെ അന്നത്തെ ടീമും ഇപ്പോഴത്തെ സ്‌ക്വാഡും ഏറെ മാറിക്കഴിഞ്ഞു. കോലിയെ കൂടാതെ അന്നു ടീമിലുണ്ടായിരുന്ന രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍ തുടങ്ങി നിരവധി വമ്പന്‍ താരങ്ങള്‍ കളി മതിയാക്കിക്കഴിഞ്ഞു.

Story first published: Thursday, November 13, 2025, 15:57 [IST]
Other articles published on Nov 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+