Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: എവിടെ കോലി, എന്തു കൊണ്ട് കളിച്ചില്ല? കാരണമറിയാം

ജൊഹാനസ്‌ബെര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ടോസിനു തൊട്ടുമുമ്പാണ് ക്യാപ്റ്റന്‍ വിരാട് കോലി കളിക്കില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ആരും തന്നെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു ഇത്. കോലിയുടെ അഭാവത്തില്‍ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് നായകനായത്. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു ഇതു അരങ്ങേറ്റം കൂടിയാണ്.

1

പുറംഭാഗത്തേറ്റ പരിക്കു കാരണമാണ് കോലിക്കു ഈ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതെന്നും മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ മടങ്ങിവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോസിനു ശേഷം രാഹുല്‍ വ്യക്തമാക്കി. കോലിക്കു പകരം ഹനുമാ വിഹാരിക്കാണ് ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമില്‍ കോലിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തിയിട്ടില്ല.

2

ടെസ്റ്റില്‍ ഇന്ത്യയുടെ ഭാഗ്യവേദി കൂടിയായ ജൊഹാനസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ടീമിനു വിജയം സമ്മാനിച്ച രണ്ടു ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ കൂടിയാണ് കോലി. 2018-19ലെ കഴിഞ്ഞ പര്യടനത്തിലായിരുന്നു ഈ വിജയം. അതിനു മുമ്പ് ഇപ്പോഴത്തെ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിനു കീഴില്‍ മാത്രമേ ഇന്ത്യ വാണ്ടറേഴ്‌സില്‍ ടെസ്റ്റ് വിജയിച്ചിട്ടുള്ളൂ. ഇവിടെ രണ്ടു ടെസ്റ്റുകള്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഒരുപക്ഷെ കോലിക്കു ഇത്തവണ കുറിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പരിക്ക് അപ്രതീക്ഷിത വില്ലനായി മാറിയതോടെ അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു.

3

നടുവേദനയെക്കുറിച്ച് കോലി നേരത്തേയും പല തവണ സൂചിപ്പിച്ചിട്ടുണ്ട്. ഇതു തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിനു രണ്ടാം ടെസ്റ്റ് നഷ്ടമാക്കിയിരിക്കുന്നത്. കോലിയുടെ അഭാവം ഈ മല്‍സരത്തില്‍ ഇന്ത്യക്കു കനത്ത പ്രഹരമായേക്കും. കാരണം ഈ ഗ്രൗണ്ടില്‍ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ന്യൂവാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ഇതുവരെ കളിച്ച നാല് ഇന്നിങ്‌സുകളില്‍ നിന്നും 77.50 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 310 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

4

അതേസമയം, വലിയൊരു ഇടവേളയ്ക്കു ശേഷമാണ് വിഹാരിക്കു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. 2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പരിക്കേറ്റിട്ടും അത് വകവയ്ക്കാതെ മികച്ച ഇന്നിങ്‌സ് കളിച്ച വിഹാരി ടീമിനു സമനില നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

5

ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വിഹാരിയെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതു വിമര്‍ശനങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്തിരുന്നു. സീനിയര്‍ ടീമില്‍ നിന്നും തഴയപ്പെട്ട അദ്ദേഹം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ ഇടം പിടിക്കുകയായിരുന്നു. സൗത്താഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ വിഹാരി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 75.66 ശരാശരിയില്‍ 227 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. ഇതാണ് ശ്രേയസ് അയ്യരെ പിന്തള്ളി കോലിയുടെ പകരക്കാരനായി വിഹാരിയെ ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിച്ചത്.

 പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Monday, January 3, 2022, 14:19 [IST]
Other articles published on Jan 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+