For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പ്രധാനമായും രണ്ട് മണ്ടത്തരം! രാഹുലിന്റെ ക്യാപ്റ്റന്‍സി അബദ്ധങ്ങള്‍ നിരത്തി മുന്‍ താരം

ക്യാപ്റ്റനായുള്ള ആദ്യത്തെ മല്‍സരമായിരുന്നു ഇത്

1

സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അബദ്ധങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇതിനകം തന്നെ രാഹുലിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും പിഴച്ചതായി പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. രോഹിത് ശര്‍മയ്ക്കു ഫിറ്റ്‌നസ് പ്രശ്‌നം കാരണം ഈ പരമ്പര നഷ്ടായതോടെയാണ് രാഹുലിനു നായകനായി നറുക്കുവീണത്.

1


ആറാം ബൗളിങ് ഓപ്ഷനായി ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെക്കൊണ്ട് കെഎല്‍ രാഹുല്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാതിരുന്നതില്‍ സഞ്ജയ് മഞ്ജരേക്കര്‍ ആശ്ചര്യ പ്രകടിപ്പിച്ചു. എനിക്കു വലിയ ആശ്ചര്യമാണ് തോന്നിയത്. ആറാമത്തെ ബൗളിങ് ഓപ്ഷനുണ്ടായിട്ടും അത് കെഎല്‍ രാഹുല്‍ പരീക്ഷിക്കാതിരുന്നത് അദ്ഭുതപ്പെടുത്തി. ബാറ്റിങ് മാത്രം പരിഗണിച്ചല്ല വെങ്കടേഷിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടറെന്ന നിലയിലുള്ള മികവ് കാരണമാണ് കളിപ്പിച്ചതെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

2

കെഎല്‍ രാഹുല്‍ വളരെ ചെറുപ്പക്കാരനായ ക്യാപ്റ്റനാണ്. അതേസമയം, യുസ്വേന്ദ്ര ചഹലിനെപ്പോലെയുള്ളവര്‍ പരിചയസമ്പന്നരായ കളിക്കാരാണ്. തുടക്കത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തെങ്കിലും ശക്തമായി തിരിച്ചുവരാന്‍ ചഹലിന് അവസരം നല്‍കേണ്ടതായിരുന്നു. പക്ഷെ രാഹുല്‍ അതു ചെയ്തില്ല. വീണ്ടും അവസരം നല്‍കിയിട്ടും ചഹല്‍ ഫ്‌ളോപ്പായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മോശം ദിവസമാണെന്നു നമുക്ക് ഉറപ്പിക്കാമായിരുന്നു. പക്ഷെ രാഹുല്‍ അതിനുള്ള അവസരം നല്‍കാത്തത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവ് തന്നെയാണ് തുറന്നുകാട്ടുന്നതെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

3

2017നു ശേഷം ഏകദിന ടീമിലേക്കു മടങ്ങിയെത്തി മികച്ച പ്രകടനം നടത്തിയ ആര്‍ അശ്വിനെ മഞ്ജരേക്കര്‍ പുകഴ്ത്തി. അശ്വിനെ വളരെ നല്ല രീതിയില്‍ ആദ്യ ഏകദിനത്തില്‍ ഉപയോഗിച്ചിതിന്റെ ക്രെഡിറ്റ് കോച്ച് രാഹുല്‍ ദ്രാവിഡിന് കൂടി അവകാശപ്പെട്ടതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു യഥാര്‍ഥ ടെസ്റ്റ് ബൗളറെപ്പോലെ അശ്വിന്‍ ബൗള്‍ ചെയ്്തത് കണ്ടപ്പോള്‍ എനിക്കു വളരെയധികം സന്തോഷം തോന്നി. കുറച്ചു വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു കാര്യം ചെയ്യാന്‍ അശ്വിനെ രാഹുല്‍ ദ്രാവിഡിനു ലഭിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ താന്‍ അശ്വിനു വലിയൊരു പിന്തുണ നല്‍കുന്നയാളാണെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു തോല്‍വി

ഇന്ത്യക്കു തോല്‍വി

ആദ്യ ഏകദിനത്തില്‍ ഇന്ത്യ 31 റണ്‍സിനു സൗത്താഫ്രിക്കയോടു പരാജയപ്പെട്ടു. ടോസിനു ശേഷം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (129*), നായകന്‍ ടെംബ ബവുമ (110) എന്നിവരുടെ സെഞ്ച്വറികളാണ് സൗത്താഫ്രിക്കയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു.

4

റണ്‍ചേസില്‍ മധ്യനിരയുടെ മോശം പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടു. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. ശിഖര്‍ ധവാനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 84 ബോളില്‍ 10 ബൗണ്ടറികളോടെ അദ്ദേഹം 79 റണ്‍സെടുത്തു. മുന്‍ നായകന്‍ വിരാട് കോലി 51 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ പുറത്താവാതെ 50 റണ്‍സോടെ നിന്നു. മറ്റാരും തന്നെ 20 റണ്‍സ് പോലും തികച്ചില്ല. നായകന്‍ രാഹുല്‍ (12), റിഷഭ് പന്ത് (16), ശ്രേയസ് അയ്യര്‍ (17), വെങ്കടേഷ് അയ്യര്‍ (2) എന്നിവരെല്ലാം ഫ്‌ളോപ്പായി മാറി. സൗത്താഫ്രിക്കയ്ക്കു വേണ്ടി ലുംഗി എന്‍ഗിഡി, തബ്രെയ്‌സ് ഷംസി, ആന്‍ഡില്‍ ഫെലുക്വായോ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

6

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, തബ്രെയ്‌സ് ഷംസി, ലുംഗി എന്‍ഗിഡി.

Story first published: Wednesday, January 19, 2022, 23:05 [IST]
Other articles published on Jan 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+