For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിന്റെ കാലം കഴിഞ്ഞു, വിരമിക്കാന്‍ ബെസ്റ്റ് സമയം- കാരണങ്ങള്‍ ഇതാ

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ തലകുനിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ നിറം മങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ത്തന്നെ വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വലിയ നാണക്കേടായിരിക്കുകയാണ്.

ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത് ഒന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ 5 റണ്‍സെടുത്ത രോഹിത് രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. ഏകദിന ലോകകപ്പിന് ശേഷം രോഹിത് കളിക്കുന്ന ആദ്യ പരമ്പരയാണിത്. കളത്തിനകത്ത് രോഹിത് ഒന്നും ചെയ്യാനില്ലാത്ത നായകനെപ്പോലെയായിരുന്നു. രോഹിത് കളിനിര്‍ത്താന്‍ സമയമായെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണ് നല്ലത്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാര്യം രോഹിത് മാനസികമായി തകര്‍ന്നിരിക്കുകയാണ്. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ലെന്ന് രോഹിത് തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഈ തോല്‍വിയില്‍ നിന്ന് രോഹിത്തിന് തിരിച്ചുവരാന്‍ സാധിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമാക്കുന്നത്.

രോഹിത്തിന്റെ പ്രകടനം നിലവാരത്തിനൊത്തുള്ളതല്ല. ദക്ഷിണാഫ്രിക്കയില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടത് രോഹിത്തായിരുന്നു. നായകനെന്നതിലുപരിയായി ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ രോഹിത് ഉത്തരവാദിത്തം കാട്ടേണ്ടതായിരുന്നു. എന്നാല്‍ രോഹിത് തീര്‍ത്തും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ രോഹിത്തിന്റെ ടെസ്റ്റ് ശരാശരി 14ല്‍ താഴെയാണ്. ഓപ്പണര്‍സ്ഥാനത്തേക്ക് യുവതാരങ്ങള്‍ വളര്‍ന്നുവരേണ്ട സമയമായിരിക്കുകയാണ്.

rohit sharma

നിലവില്‍ യശ്വസി ജയ്‌സ്വാള്‍ ഓപ്പണര്‍ സ്ഥാനത്തേക്കെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ വഴിമാറിയാല്‍ പകരം റുതുരാജ് ഗെയ്ക് വാദിനെ ആ സ്ഥാനത്തേക്ക് എത്തിക്കാവുന്നതാണ്. രോഹിത് ശര്‍മ യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. മറ്റൊരു കാര്യം രോഹിത് ശര്‍മയുടെ ശരീര ഭാഷയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട രോഹിത്തിനെയാണ് മത്സരത്തിലുടെനീളം കണ്ടത്. ഒരു ഘട്ടത്തിലും രോഹിത്തിന് ടീമിന് പോസിറ്റീവ് ഊര്‍ജം നല്‍കാന്‍ സാധിച്ചില്ല.

വ്യക്തമായ പദ്ധതികളില്ലാതെ നിരായുധനായ നായകനായാണ് രോഹിത് കാണപ്പെട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റിയതും താരത്തെ ബാധിച്ചിട്ടുള്ളതായാണ് തോന്നുന്നത്. രോഹിത് ഇനിയും ഇന്ത്യയുടെ നായകനായി തുടരുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ അദ്ദേഹം വിരമിക്കുന്നതാണ് നല്ലത്. രോഹിത്തിന് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ സല്‍പ്പേരുണ്ട്.

ഇപ്പോള്‍ വിരമിച്ചാല്‍ വലിയ നാണക്കേട് നേരിടാതെ പടിയിറങ്ങാന്‍ രോഹിത്തിനാവും. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയും വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്താല്‍ രോഹിത്തിന് തലകുനിച്ച് മടങ്ങേണ്ടി വരും. ചിലപ്പോള്‍ വിരമിക്കല്‍ മത്സരം പോലും ലഭിക്കാത്ത അവസ്ഥ വരും. നിലവില്‍ വിരമിച്ചാല്‍ രോഹിത്തിനത് അഭിമാനത്തോടെ മടങ്ങാം. പ്രായം തളര്‍ത്തുന്ന രോഹിത് ഇനിയും തുടര്‍ന്നാല്‍ വലിയ തിരിച്ചടി നേരിടാനാണ് സാധ്യത കൂടുതല്‍.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചുവരവ് പ്രയാസമാണ്. ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസംകൊണ്ടാണ് ഇന്ത്യ തോറ്റത്. എന്നാല്‍ രണ്ടാം ടെസ്റ്റിലൂടെ തിരിച്ചുവരാമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ട്. എന്നാല്‍ ഇത് എളുപ്പമാവില്ല. ഇന്ത്യയുടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ദൗര്‍ബല്യമുണ്ട്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പേസ് നിരയില്‍ ശാര്‍ദ്ദുല്‍ ടാക്കൂറും പ്രസിദ്ധ് കൃഷ്ണയും തല്ലുകൊള്ളികളാവുന്നതും ഇന്ത്യയെ നിരാശപ്പെടുത്തുന്നു. രോഹിത്, കോലി, രാഹുല്‍, ശ്രേയസ് എന്നിവര്‍ ബാറ്റിങ്ങില്‍ മികവ് കാട്ടിയാല്‍ ഇന്ത്യക്ക് വിജയ വഴിയിലേക്കെത്താന്‍ സാധിച്ചേക്കും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമായിരിക്കും.

Story first published: Friday, December 29, 2023, 13:24 [IST]
Other articles published on Dec 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+