For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ജയത്തെപ്പറ്റി ഒന്നും മിണ്ടാതെ ഗില്‍!! ഒരു പോസ്റ്റ് പോലുമില്ല, കാരണം സഞ്ജു?

അഹമ്മദാബാദ്: കരുത്തരായ സൗത്താഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ടി20 ലോകപ്പിനു മുമ്പ് എതിരാളികള്‍ക്കു ശക്തമായ മുന്നറിയിപ്പാണ് ടീം ഇന്ത്യ നല്‍ിയിരിക്കുന്നത്. നിര്‍ണായകായ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 30 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ബാറ്റിങിലും ബൗളിങിലുമെല്ലം മികവ് പുലര്‍ത്തിയ ഇന്ത്യയെ സംബന്ധിച്ച് ഇതൊരു കംപ്ലീറ്റ് പെര്‍ഫോമന്‍സാണെന്നു തന്നെ പറയാം.

പക്ഷെ ഇന്ത്യയുടെ ഈ വിജയത്തിനും പരമ്പര നേട്ടത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പോലുമിടാതെ നിശബ്ധനായിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. പരിക്കു കാരണം അഞ്ചാം ടി20യില്‍ അദ്ദേഹം കളിച്ചിരുന്നില്ല. പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ഈ റോളിലെത്തിയത്. അഗ്രസീവ് ഇന്നിങ്‌സുമായി അദ്ദേഹം സാന്നിധ്യമറിയിക്കുകയും ചെയ്തു.

SANJU SAMSON

അവസരം മുതലാക്കി സഞ്ജു

ടി20യില്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് സ്ഥാനത്തിനു ഭീഷണിയുയര്‍ത്തുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ പുറത്തെടുത്തത്. ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മയേക്കാള്‍ (161.90) സ്‌ട്രൈക്ക് റേറ്റില്‍ അതിനേക്കാള്‍ കൂടുതല്‍ റണ്‍സ് അടിത്തെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. 22 ബോളില്‍ 168.18 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു അടിച്ചെടുത്തത് 37 റണ്‍സാണ്. നാലു ഫോറും ഒരു സിക്‌സറും ഇതിസുള്‍പ്പെടും.

അഭിഷേകാവട്ടെ 21 ബോളില്‍ 34 റണ്‍സും നേടി മടങ്ങുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ (5 സിക്‌സ്) കഴിഞ്ഞാല്‍ കളിയില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സറടിച്ചതും സഞ്ജു തന്നെ. ഇങ്ങനെ എല്ലാ തരത്തിലും മലയാളി താരം അഴിഞ്ഞാടിയ മല്‍സരം കൂടിയാണിത്.

ഈ കളിയിലെ ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് തന്നെ അഭിഷേകിനൊപ്പം സഞ്ജുവിനെ ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാക്കണമെന്ന ആവശ്യം കൂടുതല്‍
ശക്തമാവുകയും ചെയ്തിതിരിക്കുകയാണ്.

കളിയുടെ കമന്ററിക്കിടെ ഓണ്‍ എയറില്‍ മുന്‍ ഇന്ത്യന്‍ കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രിയടക്കമുള്ളവര്‍ സഞ്ജുവിനെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ സഞ്ജുവിന്റെ ഷോട്ടുകള്‍ കാണുമ്പോള്‍ എന്തുകൊണ്ട് പ്ലെയിങ് ഇലവനില്‍ ചാന്‍സില്ലെന്നു ആരും അദ്ഭുതപ്പെടും. അഭിഷേകിന്റെ ഓപ്പണിങ് പങ്കാളിയാവാന്‍ ഏറ്റവും അര്‍ഹതയുള്ളത് സഞ്ജുവിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ച്ചയായി ആറു ടി20കളിലാണ് സഞ്ജുവിനെ ബെഞ്ചിലിരുത്തി ഓപ്പണിങില്‍ ഗില്ലിനെ ഇന്ത്യ കളിപ്പിച്ചത്. ഇതിനു മുമ്പ് തന്നെ, അതായത് യുഎഇ വേദിയായ ഏഷ്യാ കപ്പ് മുതല്‍ തന്നെ അദ്ദേഹം ഓപ്പണറായി കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം കളിച്ച 15 ടി20കളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും ഗില്‍ നേടുകയും ചെയ്തിട്ടില്ല.

അതിനിടെയാണ് സൗത്താഫ്രിക്കയുമായുള്ള നാലാം ടി20ക്കു മുമ്പ് പരിശീലത്തിനിടെ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തിനു പരിക്കേറ്റത്. ഇതോടെ അഞ്ചാമങ്കത്തില്‍ സഞ്ജുവിനു നറുക്കും വീഴുകയായിരുന്നു. യഥാര്‍ഥത്തില്‍ ലഖ്‌നൗവിലെ നാലാം ടി20 മുതല്‍ അദ്ദേഹം കളിക്കേണ്ടതായിരുന്നു. പക്ഷെ മൂടല്‍മഞ്ഞ് കാരണം ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടു.

SHUBMAN GILL

അന്നു പോസ്റ്റിട്ടു, ഇന്നില്ല

സൗത്താഫ്രിക്കയ്‌ക്കെതിരായമൂന്നാം ടി20യില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ ഇതേക്കുറിച്ച് ശുഭ്മന്‍ ഗില്‍ പോസ്റ്റിട്ടിരുന്നു. ബാറ്റ് ചെയ്യുന്ന സ്വന്തം ഫോട്ടോയും ഇതോടൊപ്പം പങ്കുവച്ചിരുന്നു. 28 ബോളില്‍ 28 റണ്‍സെന്ന വളരെ സ്ലോ ഇന്നിങ്‌സാണ് അദ്ദേഹം അന്നു കളിച്ചത്. ഈ പോസ്റ്റിനു താഴെ നിരവധി ആരാധകര്‍ പരിഹാസവും വിമര്‍ശനങ്ങളുമായി രംഗത്തു വരികയും ചെയ്തിരുന്നു.

പക്ഷെ അഞ്ചാം ടി20യില്‍ ഇന്ത്യ ജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തിട്ടും വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ ഒരു പോസ്റ്റ് പോലും ഇതേക്കുറിച്ച് നല്‍കിയിട്ടില്ല. സഞ്ജു സാംസണിന്റെ പ്രകടനം തന്റെ ഓപ്പണിങ് സ്ഥാനത്തിനു ഭീഷണിയാവുമോയെന്ന ഭയം അദ്ദേഹത്തിനുണ്ടെന്നു തന്നെ സംശയിക്കേണ്ടി വരും. സഞ്ജുവിന്റെ അഗ്രസീവ് ബാറ്റിങ് കണ്ട ശേഷമുള്ള അസൂയ കാരണമായിരിക്കാം ഗില്‍ ഈ തരത്തില്‍ സോഷ്യല്‍ മീഡിയയയില്‍ നിശബ്ധനായതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

Story first published: Saturday, December 20, 2025, 8:19 [IST]
Other articles published on Dec 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+