For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയുടെ ഓപ്പണര്‍, പക്ഷെ രാജസ്ഥാനില്‍ സഞ്ജു ഓപ്പണറാവില്ല? കാരണം ഇതാണ്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറി പ്രകടനത്തോടെ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജു സാംസണ്‍ ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സെഞ്ച്വറി നേടിയ സഞ്ജു ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിലും വമ്പന്‍ പ്രകടനത്തോടെ കൈയടി നേടിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ടി20കളിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി മാറാന്‍ സഞ്ജു സാംസണിന് സാധിച്ചിരിക്കുകയാണ്.

ടി20യില്‍ ഇന്ത്യക്കായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായി മാറാനും സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. ഓപ്പണര്‍ റോളിലേക്കെത്തിയ ശേഷമാണ് സഞ്ജു കൂടുതല്‍ കസറുന്നത്. സഞ്ജുവിന് അര്‍ഹിച്ച പിന്തുണ വളരെ വൈകിയാണ് ലഭിച്ചിരിക്കുന്നതെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ കൃത്യമായി അതിനെ മുതലാക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ ഓപ്പണറായി കസറുന്ന സഞ്ജു അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്റെ ഓപ്പണറാവുമോ?.

നിലവില്‍ രാജസ്ഥാന്റെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തി സഞ്ജുവിനെ രാജസ്ഥാന്‍ ഓപ്പണറാക്കുമോ?. സാധ്യതകള്‍ പരിശോധിക്കാം.

സഞ്ജു കളിക്കുക മൂന്നാം നമ്പറില്‍

സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്കായി ടി20യില്‍ വരാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ രാജസ്ഥാന്‍ ഈ കൂട്ടുകെട്ടുമായി മുന്നോട്ട് പോകില്ല. കാരണം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ഓപ്പണറാക്കിയാല്‍ സഞ്ജുവിന് സ്വാഭാവികമായും കടന്നാക്രമിക്കേണ്ടതായി വരും.

ഇത് സഞ്ജുവിനെ തുടക്കത്തിലേ നഷ്ടമാവാനുള്ള സാധ്യത ഉയര്‍ത്തും. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാവും കൂടുതല്‍ താല്‍പര്യം കാട്ടുക. സഞ്ജു സാംസണിന്റെ വിക്കറ്റ് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തുടക്കത്തിലേ തന്നെ സഞ്ജുവിനെ കളത്തിലിറക്കി വിക്കറ്റ് നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് തള്ളിവിടാന്‍ രാജസ്ഥാന്‍ തയ്യാറായേക്കില്ല. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്‍ സഞ്ജുവിനെ ഓപ്പണറാക്കാന്‍ യാതൊരു സാധ്യതയുമില്ല.

sanju samson

സഞ്ജുവിന് ആംഗര്‍ റോള്‍ നല്‍കിയേക്കും

വരുന്ന സീസണില്‍ സഞ്ജു സാംസണിന് ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. ജോസ് ബട്‌ലറെ രാജസ്ഥാന്‍ ഒഴിവാക്കിയതിനാല്‍ സഞ്ജുവിലേക്ക് ബാറ്റിങ് നിരയുടെ കൂടുതല്‍ ഭാരംവരും. ജയ്‌സ്വാളിനൊപ്പം പുതിയൊരു ആക്രമണകാരിയായ ഓപ്പണറെ രാജസ്ഥാന്‍ കൊണ്ടുവന്നേക്കും. സഞ്ജുവിന് ആംഗര്‍ റോള്‍ നല്‍കി താരത്തിന് ചുറ്റും ബാറ്റിങ് നിരയെ കെട്ടിപ്പടുക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക. സഞ്ജു മൂന്നാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ്.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയില്ലാത്തതിനാല്‍ സഞ്ജുവിന് ധൈര്യത്തോടെ കടന്നാക്രമിച്ച് കളിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് രാജസ്ഥാനില്‍ എളുപ്പമാവില്ല. ദ്രാവിഡ് വ്യക്തമായ പദ്ധതികളോടെ ടീമിനെ ഇറക്കുന്ന പരിശീലകനാണ്. ഇന്ത്യയുടെ പരിശീലകനായിരിക്കെ സഞ്ജുവിനെ ദ്രാവിഡ് ഓപ്പണര്‍ റോളിലേക്ക് പിന്തുണച്ചിരുന്നില്ല. ടി20 ലോകകപ്പില്‍ സഞ്ജുവും ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ രാജസ്ഥാനില്‍ ദ്രാവിഡിന്റെ പദ്ധതി എന്താവുമെന്നത് കണ്ടറിയാം.

സഞ്ജു ഓപ്പണര്‍ സ്ഥാനം ആവശ്യപ്പെട്ടേക്കും?

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചുവെന്ന് പറയാറായിട്ടില്ല. യശ്വസി ജയ്‌സ്വാള്‍ ഇതിനോടകം ഓപ്പണര്‍ റോളില്‍ സീറ്റുറപ്പിച്ചവനാണ്. അതുകൊണ്ടുതന്നെ രാജസ്ഥാനില്‍ ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങി മികവ് കാട്ടിയാല്‍ സഞ്ജുവിന്റെ കരിയറിനത് ഗുണം ചെയ്യുമെന്നുറപ്പാണ്. സഞ്ജുഓപ്പണര്‍ റോളില്‍ കളിക്കാന്‍ താല്‍പര്യം കാട്ടുമെന്നുറപ്പാണ്. എന്നാല്‍ രാജസ്ഥാന്റെ നിലവിലെ ടീം ഘടന നോക്കുമ്പോള്‍ ദ്രാവിഡ് സഞ്ജുവിനെ ഓപ്പണര്‍ റോളിലേക്ക് പിന്തുണക്കാന്‍ സാധ്യത കുറവാണ്.

Story first published: Saturday, November 9, 2024, 15:31 [IST]
Other articles published on Nov 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+