For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

3 സെഞ്ച്വറി, എന്നിട്ടും സഞ്ജു തെറിച്ചു, പകരം ഓപ്പണറായി ഗില്‍!! കാരണമെന്ത് ? സൂര്യ പറയും

കട്ടക്ക്: അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങ് റോളില്‍ കസറിയിട്ടും ഈ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടയാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാസംണ്‍. നിലവിലെ ടി20 ടീമില്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ പോലുമില്ലാതെ അദ്ദേഹം വട്ടം കറങ്ങുകയാണ്. ടി20യില്‍ മോശം റെക്കോര്‍ഡായിട്ടും ശുഭ്മന്‍ ഗില്ലാണ് ഓപ്പണിങില്‍ ഇറങ്ങുന്നത്.

മികച്ച പ്രകടനം കാഴ്ചവച്ചിട്ടും എന്തുകൊണ്ടാണ് സഞ്ജുവിനെ മാറ്റി പകരം ഗില്ലിനെ ഓപ്പണിങിലേക്കു കൊണ്ടുവന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായി കട്ടക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SHUBMAN GILL

എന്തുകൊണ്ട് ഗില്‍?

ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര എന്നിവയ്ക്കു ശേഷമാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയും ഇന്ത്യക്കു വേണ്ടി ശുഭ്മന്‍ ഗില്‍ ഓപ്പണ്‍ ചെയ്യാനൊരുങ്ങുന്നത്. പരിക്കില്‍ നിന്നും മോചിതനാവാത്തതിനാല്‍ അദ്ദേഹം ഈ പരമ്പരയില്‍ കളിച്ചേക്കില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ ഗില്‍ ടീമിനൊപ്പം ചേരുകയായിരുന്നു.

ടി20 ടീമില്‍ ഗില്‍ സ്ഥാനമര്‍ഹിക്കുന്നുവെന്നും സഞ്ജു സാംസണ്‍ ഓപ്പണറാവും മുമ്പ് തന്നെ ഈ റോളില്‍ അദ്ദേഹമാണ് ഇന്ത്യക്കായി കളിച്ചിരുന്നതെന്നും സൂര്യകുമാര്‍ യാദവ് പറയുന്നു. ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഒരുപാട് മാറ്റങ്ങളൊന്നും വരുത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്ന്. അതു ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താനും താല്‍പ്പര്യമില്ല.

സഞ്ജു സംസണ്‍ മുനിനിരയില്‍ കളിക്കാന്‍ സാധിക്കുന്നയാളാണ്. ഓപ്പണറായി അദ്ദേഹം നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നാളാണ് ശുഭ്മന്‍. ശ്രീലങ്കയുമായുള്ള പരമ്പരയില്‍ സഞ്ജുവിനേക്കാള്‍ മുമ്പ് ഓപ്പണിങില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടാണ് സഞ്ജുവിനെ മാറ്റി ഓപ്പണിങിലേക്കു അവനെ കൊണ്ടു വരികയും ചെയ്തത്. എങ്കിലും സഞ്ജുവിനു അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും സൂര്യ വ്യക്തമാക്കി. നിലവിലെ ടി20 ടീമില്‍ ഓപ്പണര്‍മാര്‍ക്കു മാത്രമേ സ്ഥിരമായ പൊസിഷനുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പണര്‍മാരൊഴികെ ബാക്കിയുള്ളവരെല്ലാം എവിടെയും കളിക്കാന്‍ സാധിക്കുന്നവരായിരിക്കണം. അവര്‍ അതുമായി പൊരുത്തപ്പെടുകയും വേണം. ഗില്ലും സഞ്ജുവും ഞങ്ങളുടെ പ്ലാനുകളുടെ ഭാഗമായിട്ടുള്ളവരാണ്. വ്യത്യസ്ത റോളുകളില്‍ പെര്‍ഫോം ചെയ്യാനും അവര്‍ക്കു കഴിയും. ഒരു ടീമിനെ സംബന്ധിച്ച് ഇതു വലിയൊരു മുതല്‍ക്കൂട്ടും നല്ലൊരു തലവേദനയുമാണെന്നും സ്‌കൈ കൂട്ടിച്ചേര്‍ത്തു.

SANJU SURYA

അതേസമയം, കഴിഞ്ഞ വര്‍ഷം ജൂലൈ മുതലുള്ള ടി20യിലെ ബാറ്റിങ് പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ഗില്ലിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് സഞ്ജുവാണ്. 19 മല്‍സരങ്ങളില്‍ നിന്നും 33.46 ശരാശരിയില്‍ 136.04 സ്‌ട്രൈക്ക് റേറ്റില്‍ 502 റണ്‍സാണ് ഗില്‍ സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 66 റണ്‍സുമാണ്.

എന്നാല്‍ സഞ്ജു 13 ടി20 കളിലായി 34.75 ശരാശരിയില്‍ 182.89 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ 417റ റണ്‍സും അടിച്ചെടുത്തു. മൂന്നു സെഞ്ച്വറികള്‍ ഇതിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. രണ്ടെണ്ണം സൗത്താഫ്രിക്കയ്‌ക്കെതിരേ ആയിരുന്നെങ്കില്‍ ഒന്ന് ബംഗ്ലാദേശിനെതിരേയുമായിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ടി20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ്,ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍.

Story first published: Monday, December 8, 2025, 17:01 [IST]
Other articles published on Dec 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+