For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജുവിനെ നമ്പരുത്! ദക്ഷിണാഫ്രിക്കയില്‍ കസറിയതിന് ഒറ്റകാരണം, ബെസ്റ്റ് റിഷഭാണ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നാല് മത്സര പരമ്പരയില്‍ 3-1നാണ് ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്കയില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ ചരിത്രം രചിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നവരിലൊരാള്‍ സഞ്ജു സാംസണാണ്. പരമ്പരയില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ പരിശീലകരും നായകന്മാരും ചേര്‍ന്ന് പല തവണ തഴഞ്ഞ താരമാണ് സഞ്ജു.

എന്നാല്‍ ഇപ്പോള്‍ ഓപ്പണിങ്ങില്‍ അവസരം ലഭിച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഹീറോയായി മാറാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറായി സഞ്ജു സാംസണ്‍ സീറ്റുറപ്പിച്ചിരിക്കുകകയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. റിഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ സമീപകാല പ്രകടനം വിലയിരുത്തി സഞ്ജു സാംസണെ ഇന്ത്യ ടി20 യില്‍ പ്രഘാന കീപ്പറാക്കണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.

എന്നാല്‍ സഞ്ജുവിനെ ഇന്ത്യയുടെ ടി20യിലെ ഒന്നാം നമ്പര്‍ കീപ്പറാക്കാന്‍ ഈ പ്രകടനംകൊണ്ട് കഴിയില്ലെന്ന് തന്നെ പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു ഫ്‌ളാറ്റ് പിച്ചില്‍ മാത്രം തിളങ്ങും

സഞ്ജു സാംസണിനെ എല്ലാവരും വാഴ്ത്തുകയാണ്. ആരാധകര്‍ ആഗ്രഹിച്ച നിലവാരത്തിലേക്ക് സഞ്ജു സാംസണെ ഉയര്‍ന്ന് കണ്ടത് ഇപ്പോഴാണെന്ന് പറയാം. എന്നാല്‍ സഞ്ജുവിനെ റിഷഭിനെക്കാള്‍ മികച്ചവനായി വിലയിരുത്താന്‍ സാധിക്കില്ലെന്നതാണ് വസ്തുത. സഞ്ജു സാംസണിന്റെ സമീപകാലത്തെ മൂന്ന് സെഞ്ച്വറികളും ഫ്‌ളാറ്റ് പിച്ചിലായിരുന്നു. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയത് ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലാണ്.

ദക്ഷിണാഫ്രിക്കയിലും ലഭിച്ചത് ചെറിയ പുല്ല് നിറഞ്ഞ ഫ്‌ളാറ്റ് പിച്ചാണ്. ഇവിടെ ബൗളര്‍മാര്‍ക്ക് യാതൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഇതിനെ മുതലാക്കി കളിക്കാന്‍ സഞ്ജുവിന് സാധിച്ചു. അവസാന രണ്ട് മത്സരത്തില്‍ തിലക് വര്‍മയും സെഞ്ച്വറി നേടി. ഈ പ്രകടനം സഞ്ജുവിനെക്കാള്‍ മികച്ചതായിരുന്നു. ഫോമില്‍ നില്‍ക്കുന്ന ഏത് ബാറ്റ്‌സ്മാനും കസറാവുന്ന പിച്ചായിരുന്നു ദക്ഷിണാഫ്രിക്കയിലേത്. സ്വിങ് ലഭിക്കുന്ന പിച്ചിലും ടേണിങ് പിച്ചിലും സഞ്ജു ദുരന്തമാണ്.

ശ്രീലങ്കയ്‌ക്കെതിരേ ഇത് കണ്ടതാണ്. ബംഗ്ലാദേശ് ദുര്‍ബലരായ നിരയായതിനാല്‍ ഈ സെഞ്ച്വറി പ്രകടനം അതി ഗംഭീരമെന്ന് പറയാനാവില്ല. ദക്ഷിണാഫ്രിക്കയോടുള്ള സെഞ്ച്വറി പ്രകടനങ്ങള്‍ക്കൊണ്ട് റിഷഭിനെക്കാള്‍ മികച്ചവനെന്ന് പറയാനാവില്ല.

sanju samson

സഞ്ജുവിന്റെ നേട്ടം ദുര്‍ബലമായ ബൗളര്‍മാര്‍ക്കെതിരേ

സഞ്ജു സാംസണിന്റെ മൂന്ന് സെഞ്ച്വറികള്‍ നോക്കുമ്പോഴും എതിര്‍ ടീമിന്റെ ബൗളിങ് നിര ദുര്‍ബലമായിരുന്നുവെന്ന് വ്യക്തം. ബംഗ്ലാദേശിനെതിരേ സഞ്ജു സെഞ്ച്വറി നേടിയത് ദുര്‍ബല ബൗളിങ് നിരക്കെതിരേയാണ്. മികച്ച ബൗളര്‍മാരുള്ള ശ്രീലങ്കയ്‌ക്കെതിരേ സഞ്ജു പതറി. ദക്ഷിണാഫ്രിക്കയുടെ പേസ് നിരയില്‍ മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡോ കോയിറ്റ്‌സെ എന്നിവര്‍ മാത്രമായിരുന്നു എടുത്തു പറയാവുന്നവരായി ഉണ്ടായിരുന്നത്.

മികച്ച ബൗളിങ് കരുത്തുള്ള ടീമിനെതിരേ സഞ്ജു ഇപ്പോഴും ദുര്‍ബലനാണ്. പൂര്‍ണ്ണ താര ശക്തിയോടെ ഇറങ്ങുന്ന ടീമിനെതിരേ സഞ്ജുവിന് തിളങ്ങുക പ്രയാസമാണെന്ന് പറയാം. അടുത്തതായി ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ പരമ്പര വരുന്നത്. ഇംഗ്ലണ്ട് ശക്തമായ താരനിരയുള്ള ടീമാണ്. ബൗളിങ് നിരയും ശക്തമായതിനാല്‍ സഞ്ജുവിന് ഇതേ മികവ് കാട്ടാനാവുമെന്ന് വിശ്വസിക്കാനാവില്ല. സഞ്ജുവിന്റെ സ്ഥിരത ഇപ്പോഴും പ്രശ്‌നമാണ്.

രണ്ട് മത്സരത്തില്‍ സെഞ്ച്വറി നേടിയെങ്കിലും രണ്ട് മത്സരത്തില്‍ താരം ഡെക്കിനാണ് പുറത്തായത്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വിശ്വസ്തനാണെന്ന് പറയാനാവില്ല. സഞ്ജു ടി20 ടീമിന്റെ അഭിവാജ്യ ഘടകമാണെന്ന് പറയാന്‍ സമയമായിട്ടില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

റിഷഭിനെപ്പോലെ എതിരാളികള്‍ ഭയപ്പെടില്ല

സഞ്ജു സാംസണെ എതിരാളികള്‍ ഭയപ്പെടുന്നില്ലെന്നതാണ് വസ്തുത. സഞ്ജു തന്റേതായ ദിവസം തല്ലിത്തകര്‍ക്കുന്ന ബാറ്റ്‌സ്മാനാണ്. അല്ലാതെ സ്ഥിരതയോടെ മാച്ച് വിന്നറാവുന്ന താരമാണെന്ന് പറയാനാവില്ല. അതേ സമയം റിഷഭ് പന്ത് എതിരാളികള്‍ ഭയപ്പെടുന്ന താരമാണ്. റിഷഭ് ക്രീസില്‍ നില്‍ക്കുന്ന സമയം മുഴുവന്‍ എതിര്‍ ടീം സമ്മര്‍ദ്ദത്തിലായിരിക്കും. ഇത്തരമൊരു സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ നിലവില്‍ സഞ്ജുവിന് സാധിക്കുന്നില്ല.

Story first published: Saturday, November 16, 2024, 10:20 [IST]
Other articles published on Nov 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+