Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: പ്രഭ്സിമ്രനും താഴെയോ സഞ്ജു? ഇതു വന്‍ ചതി!! ഷമിയുടെ കരിയര്‍ തീര്‍ന്നു, ആരാധകരോഷം

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടെസ്റ്റ് ടീമുകളില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, സ്റ്റാര്‍ ബൗളറയ മുഹമ്മദ് ഷമി എന്നിവരെ തഴഞ്ഞതിനെതിരേ വന്‍ ആരാധകരോഷം. സൗത്താഫ്രിക്കന്‍ എ ടീമുമായുള്ള ഇന്ത്യന് എയുടെ ഏകദിന പരമ്പരയിലാണ് സഞ്ജു അവഗണിക്കപ്പെട്ടത്. ഷമിയെ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും സീനിയര്‍ ടീമിലെടുത്തില്ല.

ഈ മാസം 13, 16, 19 തിയ്യതികളിലായിട്ടാണ് സൗത്താഫ്രിക്കയുമായി ഇന്ത്യന്‍ എ ടീം നാട്ടില്‍ വച്ച് ഏകദിനത്തില്‍ കൊമ്പുകോര്‍ക്കുക. ഈ ടീമിനെ നയിക്കുന്നത് യുവതാരം തിലക് വര്‍മയാണ്. സഞ്ജുവിനെ പരിഗണിക്കാതിരുന്ന സെലക്ഷന്‍ കമ്മിറ്റി ഇഷാന്‍ കിഷനെയും പ്രഭ്‌സിമ്രന് സിങിനെയും വിക്കറ്റ് കീപ്പര്‍മാരായി ടീമിലെടുക്കുകയും ചെയ്തു.

SANJU SAMSON

മറുഭാഗത്തു ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടെസ്റ്റ് ടീമില്‍ ഷമിക്കു ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടികുന്നത്. കാരണം രഞ്ജി ട്രോഫിയില്‍ ബംഗാളിനു വേണ്ടി വിക്കറ്റ് വേട്ടയുമായി അദ്ദേഹം കസറുകയാണ്. എന്നിട്ടും സെലക്ടര്‍മാര്‍ ഷമിയെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം അവഗണിക്കപ്പെട്ടിരുന്നു.

വന്‍ ആരാധകരോഷം

സഞ്ജു സാംസണിനും മുഹമ്മദ് ഷമിക്കുമെതിരായ അവഗണനയ്‌ക്കെതിരേ രൂക്ഷ വീമര്‍ശനവുമായി സോഷ്യല്‍ മീഡിയിയയില്‍ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. രണ്ടു പേരും ഇനി എന്താണ് തെളിയിക്കേണ്ടതെന്നും ഇതു കടുത്ത അനീതി തന്നെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു,

ഇന്ത്യന്‍ ഏകദിന ടീമിന്റെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായി മാറാനുള്ളതെല്ലാം സഞ്ജു സാംസണ്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ എ ടീമില്‍ പോലും കളിക്കാന്‍ അദ്ദേഹത്തിനു അര്‍ഹതയില്ലേ? ഏകദിനത്തില്‍ 50ന് മുകളില്‍ ശരാശരിയുള്ള ബാറ്ററാണ് സഞ്ജു. എന്നിട്ടും സെലക്ടര്‍മാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. എല്ലായ്‌പ്പോഴും അദ്ദേഹം തന്നെ എന്തുകൊണ്ടാണ് ഇരയാക്കപ്പെടുന്നത്?

സഞ്ജു സാംസണിന്റെ ഏകദിന കരിയര്‍ അവസാനിച്ചെന്നു തന്നെ ഉറപ്പിക്കാം. അദ്ദേഹം ഭാവി പ്ലാനുകളുടെ ഭാഗമായിരുന്നെങ്കില്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ എ ടീമില്‍ തീര്‍ച്ചയായും ഇടം പിടിച്ചേനെ.

ദേശീയ ടീമിനായി അവസാനമായി കളിച്ച മല്‍സരത്തില്‍ സെഞ്ച്വറിയോടെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു സഞ്ജു. 2023ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലായിരുന്നു ഇത്. അതിനു ശേഷം അദ്ദേഹം ഒരിക്കല്‍പ്പോലും ഏകദിന ടീമിലെത്തിയില്ലെന്നതു അവിശ്വസനയീമാണ്.

പ്രഭ്‌സിമ്രന്‍ സിങിനും താഴെയാണോ സഞ്ജു സാംസണിനെ ഇപ്പോള്‍ സെലക്ടര്‍മാര്‍ കാണുന്നത്? ഇഷാന്‍ കിഷനെ ഇന്ത്യന്‍ ഏകദിന ടീമിലെടുത്തത് മനസ്സിലാക്കാം. അദ്ദേഹം അതു അര്‍ഹിക്കുന്നയാളാണ്.

പക്ഷെ ടീമിലെ മറ്റൊരു കീപ്പറായി പരിഗണിക്കപ്പെടേണ്ടയാള്‍ സഞ്ജുവായിരുന്നു. ഏകദിനത്തില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കൂ. 14 ഇന്നിങ്‌സില്‍ 56.67 ശരാശരിയില്‍ നേടിയത് 510 റണ്‍സ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയും ഉള്‍പ്പെടും എന്നിങ്ങനെയാണ് ആരാധക പ്രതികരണങ്ങള്‍.

MOHAMMAD SHAMI

മുഹമ്മദ് ഷമിയെപ്പോലെയൊരു ക്ലാസ് ബൗളറെ ഇന്ത്യ വീണ്ടും അവഗണിച്ചതെന്ത്? ഫോമും ഫിറ്റ്‌നസും തെളിയിച്ചാല്‍ ടീമിലേക്കു തിരികെ വിളിക്കുമെന്നാണ് അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ മാസം പറഞ്ഞത്. ഇതിനു ശേഷം രഞ്ജി ട്രോഫിയില്‍ രണ്ടു കളിയില്‍ ഷമി വീഴ്ത്തിയത് 15 വിക്കറ്റുകളാണ്. എന്നിട്ടും അദ്ദേഹം ടെസ്റ്റ് ടീമില്‍ ഇല്ലെന്നതു വിചിത്രമാണ്.

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മുഹമ്മദ് ഷമി ശരിക്കുമൊരു പോരാളിയാണ്. ഈ തരത്തില്‍ കരിയര്‍ അവസാനിക്കപ്പെടേണ്ടയാളല്ല. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ ഈ അവഗണന ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും പൊറുക്കില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ഇന്ത്യ എ സ്‌ക്വാഡ്

തിലക് വര്‍മ്മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്).

Story first published: Thursday, November 6, 2025, 6:39 [IST]
Other articles published on Nov 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+