Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ എന്ത് ഓള്‍റൗണ്ടര്‍? യൂസ്‌ലെസ്!! ടെസ്റ്റില്‍ ഇതു നടക്കില്ല; കലിപ്പില്‍ ശ്രീകാന്ത്

സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റിലും പരാജയത്തിലേക്കു നീങ്ങുന്ന ഇന്ത്യന്‍ ടീമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ഗുവാഹത്തിയിലെ രണ്ടാം ടെസ്്റ്റില്‍ ഇന്ത്യന്‍ ടീം ബാറ്റിങിലും ബൗളിങിലും ഒരുപോലെ ദുരന്തമായി മാറിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ടെസ്റ്റിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാറ്റിങ് ഏറെ ദുഷ്‌കരമായിരുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ പതറിയതനു മനസ്സിലാക്കാമെന്നും പക്ഷെ റോഡ് പോലെയുള്ളഗുവാഹത്തിയിലെ പിച്ചിലും കളിക്കാനാവുന്നില്ലെന്നത് പരിതാപകരമാണെന്നും ശ്രീകാന്ത് തുറന്നടിക്കുന്നു. 450നു മുകളില്‍ ലീഡ് സൗത്താഫ്രിക്ക് ഇപ്പോള്‍ സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ടെസ്റ്റിലും വലിയ തോല്‍വിയാണ് ടീമിനെ കാത്തിരിക്കുന്നത്.

RISHABH PANT

റിഷഭ് കാണിച്ചതെന്ത്?

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ തീര്‍ത്തും നിരുത്തരവാദപമായ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ അതിരൂക്ഷമായിട്ടാണ് കെ ശ്രീകാന്ത് വിമര്‍ശിച്ചത്. റിഷഭ് പന്താണ് എന്താണ് കാണിച്ചത്? ഇറങ്ങിയ ഉടന്‍ ഇങ്ങനെയാണോ ബാറ്റ് ചെയ്യേണ്ടത്?

എന്റെ ഗെയിം ഇങ്ങനൊയാണെന്നു പറഞ്ഞ് അവന് അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. ഈ ടീമിന്റെ ക്യാപ്റ്റനാണ് റിഷഭ്. അപ്പോള്‍ സാഹചര്യം കൂടി മനസിലാക്കിയല്ലേ കളിക്കേണ്ടത്. ഈ തരത്തിലുള്ള പുറത്താവല്‍ ഒരിക്കലും അംഗീകരിക്കാവുന്ന കാര്യവുമല്ലെന്നും ശ്രീകാന്ത് തുറന്നടിക്കുന്നു.

ബൗളിങ് ദയനീയം

ഇന്ത്യന്‍ ടീം ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റിങ് വിക്കറ്റും സൗത്താഫ്രിക്കയുടെ ഊഴമെത്തുമ്പോള്‍ ഇതു ബൗളിങ് വിക്കറ്റായി മാറുന്നത് എങ്ങനെയാണെനും കെ ശ്രീകാന്ത് ചോദിക്കുന്നു.

ഈ വിക്കറ്റില്‍ ഇന്ത്യയുടെ ഭൂരിഭാഗം പേരെയും ബൗണ്‍സറിലൂടെയാണ് മാര്‍ക്കോ യാന്‍സണ്‍ പുറത്താക്കിയത്. ധ്രുവ് ജുറേല്‍ ബൗണ്‍സറിലും രവീന്ദ്ര ജഡേജയും നിതീഷ് റെഡ്ഡിയുമെല്ലാം ഷോര്‍ട്ട് ബോളിലുമാണ് ഔട്ടായത്. പക്ഷെ നമ്മുടെ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരുത്തനെങ്കിലും ഈ തരത്തില്‍ ഒരു ബൗണ്‍സറെങ്കിലും പരീക്ഷിച്ചു നോക്കിയോയെന്നും അദ്ദേഹം ചോദിച്ചു.

അനാലിസ്റ്റ്, ബൗളിങ് കോച്ച്, ബാറ്റിങ് കോച്ച് തുടങ്ങി മാത്രം പേരാണ് നമ്മുടെ പരിശീലക സംഘത്തിലുള്ള്ത്. പക്ഷെ മാര്‍ക്കോ യാന്‍സനെതിരേ ഒരു ഷോര്‍ട്ട് ബോളെങ്കിലും എറിയാന്‍ ഇവര്‍ ആരെങ്കിലും പറഞ്ഞോ? ഗുഡ് ലെങ്ത്ത് ബോളുകള്‍ നിരന്തരം എറിയുകയും യാന്‍സണ്‍ ഇവയെല്ലാം അിടിച്ചു പറത്തുകയും ചെയ്തതായും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

NITISH REDDY

നിതീഷ് എന്തു ഓള്‍റൗണ്ടര്‍?

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിതീഷ് റെഡ്ഡിക്കു ഓള്‍റൗണ്ടറുടെ റോളില്‍ നിരന്തരം അവസരങ്ങള്‍ നല്‍കാനുളള തീരുമാനത്തെയും കെ ശ്രീകാന്ത് ചോദ്യം ചെയ്തു. നിതീഷ് കുമാര്‍ റെഡ്ഡി ഓള്‍റൗണ്ടറാണെന്നു പറഞ്ഞതാരാണ്? അവന്റെ ബൗളിങ് കണ്ടാല്‍ ആരെങ്കിലും ഓള്‍റൗണ്ടറെന്നു വിളിക്കുമോ?

ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണിലോ മറ്റോ നേടിയ ഒരു സെഞ്ച്വറി മാറ്റി നര്‍ത്തിയാല്‍ ടെസ്റ്റില്‍ അവന്റെ സംഭാവനയെന്താണ്. ഏതോ ഒരു കാലത്തു സെഞ്ച്വറി നേടിയന്നു പറഞ്ഞ് നിതീഷിനെ ഈ തരത്തില്‍ ടെസ്റ്റില്‍ കളിപ്പിക്കേണ്ട ഒരു കാര്യവുമില്ല. നിതീഷ് കുമാര്‍ റെഡ്ഡിയെ നിങ്ങള്‍ ഓള്‍റൗണ്ടറെന്നൊക്കെ വിളിക്കുകയാണെങ്കില്‍ ഞാനും ഭയങ്കര ഓള്‍റൗണ്ടറാണ്.

വളരെ മോശം ബൗളിങാണ് നിതീഷിന്റേത്. പേസും മൂവ്‌മെന്റും ഒന്നുമില്ലാത്ത ബൗളറാണ് അവന്‍. പിന്നെ എന്തിനു കൂടതല്‍ ഓവറുകള്‍ നല്‍കണം? യാതൊരു ഇംപാക്ടുമുണ്ടാക്കാനാവാതെ ഈ തരത്തിലാണ് ബൗളിങിങെങ്കില്‍ അങ്ങനെ പന്തെറിയാന്‍ സായ് സുദര്‍ശനും കഴിയും.

ധ്രുവ് ജുറേലിനെ നോക്കൂ. വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ പരമ്പരയില്‍ സെഞ്ച്വറി നേടിയെന്നു കരുതി അവന്‍ മികച്ച ബാറ്ററൊന്നുമാവുന്നില്ല. വിന്‍ഡീസ്, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് പോലെയുള്ള ടീമുകളെയെല്ലാം വിട്ടേക്കൂ. അവരെക്കൊണ്ടൊന്നും ടെസ്റ്റ് ക്രിക്കറ്റ് പറ്റില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 25, 2025, 13:08 [IST]
Other articles published on Nov 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+