Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 22 ബോളില്‍ 5 റണ്‍സ്, രാഹുലിന്റെ സെഞ്ച്വറിക്ക് സിറാജിനും ക്രെഡിറ്റ് ! ഇതാ കാരണം

സെഞ്ചൂറിയന്‍: ബാറ്റിങ് ദുഷ്‌കരമായ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ കിടിലന്‍ സെഞ്ച്വറിയോടെ ഇന്ത്യയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് സൂപ്പര്‍ താരം കെഎല്‍ രാഹുല്‍. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ടോട്ടല്‍ 245 വരെയെത്തിച്ചത് ആറാമനായി ഇറങ്ങിയ രാഹുലായിരുന്നു. 101 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 137 ബോളുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ 14 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

എന്നാല്‍ ഈ സെഞ്ച്വറിയുടെ ക്രെഡിറ്റ് രാഹുലിനു മാത്രം അവകാശപ്പെട്ടതല്ല. മറിച്ച് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനും കൂടി കൈയടിച്ചേ തീരൂ. കാരണം സൗത്താഫ്രിക്കയുടെ തീപാറുന്ന ബോളുകള്‍ക്കെതിരേ വീറോടെ പിടിച്ചുനിന്ന സിറാജ് രാഹുലിനെ സെഞ്ച്വറിക്കു കൈയെത്തുംദൂരത്ത് എത്തിക്കും വരെ ക്രീസില്‍ നില്‍ക്കുകയായിരുന്നു.

MOHAMMED SIRAJ

പത്താമനായി ഇറങ്ങിയ സിറാജ് 22 ബോളുകളാണ് ക്രീസില്‍ പിടിച്ചുനിന്നത്. അഞ്ചു റണ്‍സെടുക്കുകയും ചെയ്തു. റണ്ണെടുക്കുന്നതിനേക്കാള്‍ ക്രീസിന്റെ മറുഭാഗത്ത് ഉജ്ജ്വലമായി ബാറ്റ് ചെയ്യുന്ന രാഹുലിനെ പിന്തുണയ്ക്കുകയെന്ന വലിയ ചുമതലയായിരുന്നു സിറാജിനുണ്ടായിരുന്നത്. അതു അദ്ദേഹം വളരെ ഭംഗിയായി നിറവേറ്റുകയും ചെയ്തു.

ഒമ്പതാം വിക്കറ്റില്‍ 47 റണ്‍സാണ് രാഹുല്‍- സിറാജ് സഖ്യം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതില്‍ സിറാജിന്റെ സംഭാവന വെറും അഞ്ചു റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ രാഹുലിനു കട്ട സപ്പോര്‍ട്ടുമായി സിറാജ് തന്റെ വിക്കറ്റ് ദീര്‍ഘനേരം കാത്തുസൂക്ഷിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ആദ്യദിനം 55ാം ഓവറില്‍ മാര്‍ക്കോ യാന്‍സണിന്റെ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ (1) ബൗള്‍ഡായതിനു ശേഷമാണ് സിറാജ് ക്രീസിലേക്കു വരുന്നത്. രാഹുല്‍ അപ്പോള്‍ 53 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ഇന്ത്യ എട്ടു വിക്കറ്റിനു 191 റണ്‍സെന്ന നിലയിലുമായിരുന്നു. രണ്ടു വാലറ്റക്കാര്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യ 200 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും അപ്പോള്‍ സംശയമായിരുന്നു.

പക്ഷെ രാഹുലിനു മികച്ച പിന്തുണയുമായി സിറാജ് ക്രീസില്‍ ഉറച്ചുനിന്നു. സിംഗിളുകള്‍ നേടി രാഹുലിനു പരമാവധി സ്‌ട്രൈക്ക് നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. അതോടൊപ്പം സ്വന്തം വിക്കറ്റ് കാത്തുസൂക്ഷിക്കേണ്ടതും പ്രധാനമായിരുന്നു. ഈ രണ്ടു കാര്യങ്ങളും ഭംഗിയായി നിര്‍വഹിക്കാന്‍ സിറാജിനു സാധിച്ചു. ആദ്യദിനത്തില്‍ തുടങ്ങിയ കൂട്ടുകെട്ട് രണ്ടാം ദിനവും നിലനിര്‍ത്തിക്കൊണ്ടു പോവാന്‍ രാഹുല്‍- സിറാജ് സഖ്യത്തിനു കഴിഞ്ഞിരുന്നു.

KL RAHUL

രാഹുല്‍ സെഞ്ച്വറിക്കു അഞ്ചു റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് 66ാം ഓവറില്‍ സിറാജ് പുറത്താവുന്നത്. ജെറാള്‍ഡ് കോട്‌സിക്കെതിരേ പ്രതിരോധിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റില്‍ ഉരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ വെറയ്ന്‍ പിടികൂടുകയായിരുന്നു.

ഇതിനെതിരേ സിറാജ് റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംപയറുടെ തീരുമാനവും ഔട്ട് തന്നെയായിരുന്നു. സിറാജ് മടങ്ങിയെങ്കിലും ക്രീസിന്റെ മറുഭാഗത്ത് അവസാന ബാറ്ററായ പ്രസിദ്ധ് കൃഷ്ണയെ 0 (8 ബോള്‍) കാഴ്ചക്കാരനാക്കി നിര്‍ത്തി രാഹുല്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.

ഇന്ത്യ 245 റണ്‍സിനു പുറത്ത്

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 245 റണ്‍സിനു പുറത്തായി. കെഎല്‍ രാഹുല്‍ (101) പൊരുതി നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ രക്ഷിച്ചത്. 137 ബോളുകള്‍ നേരിട്ട അദ്ദേഹം 14 ഫോറും നാവു സിക്‌സറുകളുമടിച്ചു. വിരാട് കോലിയും (38) ശ്രേയസ് അയ്യരുമാണ് (31) ഇന്ത്യയുടെ മറ്റു പ്രധാ സ്‌കോറര്‍മാര്‍.

Story first published: Wednesday, December 27, 2023, 15:50 [IST]
Other articles published on Dec 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+