Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൗത്താഫ്രിക്കയില്‍ ഇന്ത്യ പതറും, ആ ദൗര്‍ബല്യം വേട്ടയാടും! ഡുപ്ലെസിസ് പറയുന്നു

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പര 26ന് ആരംഭിക്കാന്‍ പോവുകയാണ്. ടി20 പരമ്പര സമനിലയാക്കിയ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. വലിയ വെല്ലുവിളിയാണ് രോഹിത്തിനേയും സംഘത്തേയും കാത്തിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ കരുത്തുറ്റ നിരയാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ജയം നേടാന്‍ നന്നായി വിയര്‍ക്കേണ്ടി വരും.

ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ പോകുമ്പോള്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ മുന്നിലെ പ്രധാന തലവേദന. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പതറുമെന്നും അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ്. 'ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ വില്ലനാവുന്നത് ബൗണ്‍സാണ്. എക്‌സ്ട്രാ ബൗണ്‍സ് നിറഞ്ഞ പിച്ചാണ് ഇവിടുത്തേത്. ഇന്ത്യയിലെ പരിചിതമായ സാഹചര്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് ഇവിടെയുള്ളത്.

അതിവേഗ ബൗണ്‍സുകളെ നേരിട്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് സ്വാഭാവികമായ അനുഭവസമ്പത്തുണ്ട്. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത് എളുപ്പമല്ല. 2018ലെ പരമ്പരയില്‍ മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യ കാഴ്ചവെച്ചത് ഞാന്‍ ഓര്‍മിക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ ക്ഷമകാട്ടുകയും പിച്ചിന്റെ സാഹചര്യത്തെ ബഹുമാനിക്കുകയും ചെയ്യണം. ഷോര്‍ട്ട് ബോളുകളെ പ്രതീക്ഷിച്ച് ബാറ്റു ചെയ്യുകയും മോശം പന്തുകളെ ഒഴിവാക്കുകയും ചെയ്യാന്‍ തയ്യാറാവണം'- ഡുപ്ലെസിസ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എത്രത്തോളം ക്ഷമ കാട്ടുമെന്നതാണ് കണ്ടറിയേണ്ടത്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ അഭാവത്തില്‍ ഇറങ്ങുന്ന ഇന്ത്യ യുവതാരങ്ങളുടെ മികവില്‍ കൂടുതല്‍ പ്രതീക്ഷ വെക്കുന്നു. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറില്‍ കളിക്കും. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി ഉണ്ടാവുമെന്നുറപ്പ്. ആറാം നമ്പറിലാവും രാഹുല്‍ കളിക്കുക.

rohit sharma

അനുഭവസമ്പത്തിന് ദക്ഷിണാഫ്രിക്കയില്‍ വലിയ പ്രാധാന്യമുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അതിവേഗം റണ്‍സുയര്‍ത്താമെന്ന വ്യാമോഹം ദക്ഷിണാഫ്രിക്കയില്‍ നടക്കില്ല. ക്ഷമയോടെ കാത്തിരുന്ന് മോശം പന്തുകളെ നേരിട്ട് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ കൂട്ടത്തകര്‍ച്ച നേരിട്ടേക്കും. പുജാരയുടേയും രഹാനെയുടേയും അഭാവത്തില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടി വരും. മികച്ച സ്‌കോര്‍ നേടാനായാല്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ ബൗളിങ് നിരക്കാവും.

'റണ്‍സ് സ്വര്‍ണ്ണം പോലെയാണ്. മികച്ച സ്‌കോര്‍ നേടാനായാല്‍ വിജയ സാധ്യതയും കൂടും. ടെസ്റ്റില്‍ നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീമിനെക്കാള്‍ അനുഭവസമ്പത്ത് ഇന്ത്യക്കുണ്ട്. ടെസ്റ്റില്‍ എല്ലാവരും ഭയക്കുന്ന നിരയാണ് ഇന്ത്യയുടേത്. ഭേദപ്പെട്ട റണ്‍സ് നേടാനായാല്‍ ബൗളര്‍മാര്‍ക്ക് എറിഞ്ഞ് പിടിക്കാന്‍ സാധിക്കും'-ഡുപ്ലെസിസ് പറഞ്ഞു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ടെസ്റ്റിലെ ഇന്ത്യയുടെ ബൗളിങ് പ്രകടനങ്ങള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ പേസ് നിരയുടെ നിലവാരം മാറി. പരിക്കേറ്റ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ താരത്തിന് പകരക്കാരായി പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരിലൊരാള്‍ കളിക്കാന്‍ തയ്യാറാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഏത് ബാറ്റ്‌സ്മാനും വിറക്കുന്ന ബൗളര്‍മാരാണ്. രണ്ട് പേരും ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ മികവ് കാട്ടാന്‍ പ്രതിഭയുള്ളവരാണ്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയ്ക്കും കാര്യങ്ങള്‍ എളുപ്പമാവില്ല.

മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളാവും ഓപ്പണറായി എത്തുക. ശുബ്മാന്‍ ഗില്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കും. ടോപ് ഓഡറിന് മികച്ചൊരു തുടക്കം നല്‍കാനായാല്‍ ഇന്ത്യക്ക് മികച്ച ഫലത്തിലേക്കെത്താനായേക്കും. ദക്ഷിണാഫ്രിക്കയില്‍ പരമ്പര സമനില പിടിക്കാനായാല്‍പ്പോലും ഇന്ത്യക്കത് വലിയ നേട്ടമായിരിക്കും.

Story first published: Monday, December 25, 2023, 6:56 [IST]
Other articles published on Dec 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+