For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യ തകര്‍ന്നടിഞ്ഞതെങ്ങനെ? പ്രധാന വില്ലന്‍മാരെ കിട്ടി!! എല്ലാമറിയാം

സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ, കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ 30 റണ്‍സിനു കീഴടങ്ങിയ ഇന്ത്യ രണ്ടാമങ്കത്തില്‍ അക്ഷരാര്‍ഥത്തില്‍ നാണംകെടുകയായിരുന്നു. 408 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് സൗത്താഫ്രിക്ക ആഘോഷിച്ചത്.

റണ്‍സിന്റെ അടിസ്ഥാത്തില്‍ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം കൂടിയാണിത്.യഥാര്ഥത്തില്‍ എവിടെയാണ് ഇന്ത്യക്കു പിഴച്ചത്. ആരൊക്കെയാണ് ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണക്കാര്‍. ഇതേക്കുറിച്ചു നോക്കാം.

GAMBHIR RISHABH

പ്രധാന വില്ലന്‍മാര്‍ ആരെല്ലാം?

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നാണംകെട്ടതിന്റെ പ്രധാന കാരണക്കാരന്‍ കോച്ച് ഗൗതം ഗംഭീര്‍ തന്നെയാണ്. ഈ പരാജയത്തില്‍ നിന്നും അദ്ദേഹത്തിനു ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. കാരണം ഇതു ഗംഭീറിന്റെ ടീമാണ്. കളിക്കളത്തിനു പുറത്ത് അന്തിമ തീരുമാനം എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റേതാണ്.

കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ വലിയൊരു പരീക്ഷണമാണ് ഗംഭീര്‍ നടത്തിയത്. നിര്‍ബന്ധമായും ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ കളിക്കേണ്ട മൂന്നാം നമ്പറിലേക്കു ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ അദ്ദേഹം പ്രൊമോട്ട് ചെയ്തു.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ രണ്ടിന്നിങ്ങ്‌സുകളിലും വാഷി നന്നായി ബാറ്റ് ചെയ്തുവെന്നതു ശരി തന്നെ. പക്ഷെ ഇവിടെ സ്്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായ സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരിലൊരാളെയാണ് ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നത്. എങ്കില്‍ അതു ബാറ്റിങിനു കെട്ടുറപ്പും നല്‍കുമായിരുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ വില്ലന്‍ താല്‍ത്താലിക ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്, നായകനെന്ന നിലയില്‍ മാതമല്ല, ബാറ്റിങിലും അദ്ദേഹം വന്‍ പരാജമായി. പരിക്കിനെ തുടര്‍ന്നു ശുഭ്മന്‍ ഗില്‍ പുറത്തായതു കാരണം ആദ്യ ടെസ്റ്റിന്റെ പകുതിയും രണ്ടാം ടെസ്റ്റില്‍ മുഴുവനും റിഷഭാണ് നയിച്ചത്. ആദ്യ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ ഒരു സമയത്തു സൗത്താഫ്രിക്കയെ ഏഴിനു 91ലേക്കു പൂട്ടാന്‍ ഇന്ത്യക്കായിരുന്നു.

പക്ഷെ റിഷഭിന്റെ മോശം ക്യാപ്റ്റന്‍സി സൗത്താഫ്രിക്കയെ 153 വരെയെത്തിച്ചു. ഫീല്‍ഡ് ക്രമീകരണത്തിലും ബൗളര്‍മാരെ ഉപയോഗിക്കുന്നതിലുമെല്ലാം അദ്ദേഹം തികഞ്ഞ പരാജയമായി. രണ്ടാം ടെസ്റ്റിലും റിഷഭ് ഇതേ മണ്ടത്തരം ആവര്‍ത്തിച്ചു. ഒന്നാമിന്നിങ്‌സില്‍ സൗത്താഫ്രിക്ക ഒരു സമയത്തു ആറു വിക്കറ്റിനു 246 റണ്‍സെന്ന നിലയിലായിരുന്നു.

300ല്‍ താഴെ റണ്‍സിനു സൗത്താഫ്രിക്കയെ പിടിച്ചുകെട്ടാന്‍ സാധിച്ചേനെ. പക്ഷെ റിഷഭ് വീണ്ടും അവരെ കയറുരിവിട്ടതോടെ ടീം ടോട്ടല്‍ 488ല്‍ എത്തുകയും ചെയ്തു. കളി കൈവിട്ടു പോയതും ഇവിടെയാണ്. പിന്നീട് ബാറ്റിങിനെത്തിയപ്പോള്‍ ടീം നാലിന് 102 എന്ന നിലയില്‍ പതറവെ അലക്ഷ്യമായ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു.

BUMRAH

ഇന്ത്യന്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും രണ്ടാം ടെസ്റ്റില്‍ തീര്‍ച്ചയായു പഴിക്കേണ്ടതുണ്ട്. കാരണം മറുഭാഗത്തു സൗത്താഫ്രിക്കയുടെ യുവ പേസര്‍ മോര്‍നെ മോര്‍ക്കല്‍ അതിമനോഹരമായി ബൗള്‍ ചെയ്തപ്പോള്‍ ഇവര്‍ക്കു എന്തുകൊണ്ട് സാധിച്ചില്ലെന്നതാണ് ചോദ്യം.

മോര്‍ക്കല്‍ കൂടുതലും ബൗണ്‍സറുകളും ഷോര്‍ട്ട് ബോളുകളുമാണ് രണ്ടിന്നിങ്‌സിസും പരീക്ഷിച്ചത്. ഇതിന്റെ ഫലവും അവരക്കു ലഭിച്ചു. മറുഭാഗത്തു ബുംറയും സിറാജുമെല്ലാം കൂടുതല്‍ ഗുഡ് ലെങ്ത്ത് ബോളുകളും യോര്‍ക്കറുമാണ് പരീക്ഷിച്ചത്. മോര്‍ക്കലില്‍ പാഠമുള്‍ക്കൊണ്ട് ഷോര്‍ട്ട് ബോള്‍ തന്ത്രം പരീക്ഷിച്ചു നോക്കാനുള്ള ഒരു ശ്രമം പോലും ഇന്ത്യയുടെ രണ്ടു സീനിയര്‍ പേസര്‍മാരുടെ ഭാഗത്തു നിന്നും കണ്ടതുമില്ല.

ഇവര്‍ കഴിഞ്ഞാല്‍ അടുത്ത വില്ലന്‍മാര്‍ ബാറ്റര്‍മാരാണ്. റോഡിനു സമാനമായ ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റില്‍ പോലും ബാറ്റ് ചെയ്യാന്‍ കഴിയാത്ത ഇവരൊക്കെ എന്തിനാണ് ടീമിലെന്നു ആരും ചോദിച്ചുപോവും. രവീന്ദ്ര ജഡേജ, വാാഷിങ്ണ്‍ സുന്ദര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം സമ്പൂര്‍ണ പരാജയമായിരുന്നു.

Story first published: Wednesday, November 26, 2025, 14:45 [IST]
Other articles published on Nov 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+