Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ആവേശ് ആളാകെ മാറി! ടെസ്റ്റ് ടീമിലെടുത്തത് വെറുതെയല്ല, കണക്കുകള്‍ വന്‍ സര്‍പ്രൈസ്

സൗത്താഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കു തികച്ചും അപ്രതീക്ഷിതമായിട്ടാണ് യുവ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന് വിളിയെത്തിയിരിക്കുന്നത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് നിരയുടെ മൂര്‍ച്ചയില്ലാത്ത പ്രകടനമാണ് ആവേശിനെ ടീമിലെടുക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ടെസ്റ്റിലെ വന്‍ ഫ്‌ളോപ്പായ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം രണ്ടാമങ്കത്തില്‍ ആവേശ് പ്ലെയിങ് ഇലവനിലും ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. നേരത്തേ ചെണ്ടയെന്നും തല്ലുകൊള്ളിയെന്നുമെല്ലാം ഏറെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങി ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട താരമാണ് ആവേശ്. പക്ഷെ ദേശീയ ടീമിലേക്കുള്ള രണ്ടാം വരവില്‍ അദ്ദേഹം ആളാകെ മാറിയിരിക്കുകയാണ്.

AVESH KHAN

ഉജ്ജ്വലമായി ബൗള്‍ ചെയ്യുന്ന അദ്ദേഹത്തിനു വിക്കറ്റുകളും ലഭിക്കുന്നുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആവേശ് ടീമിന്റെ ഭാഗമായിരുന്നു. ഇനി റെഡ് ബോള്‍ ക്രിക്കറ്റിലും തന്റെ സാന്നിധ്യമറിയിക്കാന്‍ തയ്യാറെടുക്കുകയാണ്.

ആവേശിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിച്ചിരിക്കുന്നത് വെറുതെയൊന്നുമല്ല. റെഡ് ബോള്‍ ക്രിക്കറ്റിലെ ഉജ്ജ്വല പ്രകടനം തന്നെയാണ് ഇതിനു കാരണമെന്നു കണക്കുകള്‍ പറയുന്നു. സൗത്താഫ്രിക്കന്‍ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ അടുത്തിടെ ഇന്ത്യന്‍ എ ടീമിനായി ആവേശ് കസറിയിരുന്നു. അഞ്ചു വിക്കറ്റുകളാണ് ഇന്ത്യന്‍ എ ടീമിനു വേണ്ടി ആവേശ് പിഴുതത്.

മല്‍സരത്തില്‍ 23.3 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം അഞ്ചു മെയ്ഡനുകളടക്കം 54 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ചു പേരെ പുറത്താക്കിയത്. 2.3 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റിലായിരുന്നു ഇത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനു വേണ്ടിയും ഉജ്ജ്വല പ്രകടനമാണ് ആവേശ് കാഴ്ചവച്ചത്.

എട്ടു മല്‍സരങ്ങളിലെ 14 ഇന്നിങ്‌സുകളിലാണ് രഞ്ജിയില്‍ അദ്ദേഹം ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും ആവേശ് കടപുഴക്കിയത് 38 വിക്കറ്റുകളായിരുന്നു. 1091 ഡോട്ട് ബോളുകളും 45 മെയ്ഡനുകളും പേസര്‍ എറിയുകയും ചെയ്തു. 3.13 എന്ന കിടിലന്‍ ഇക്കോണമി റേറ്റും ആവേശിനുണ്ടായിരുന്നു.

ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തിന്റെ രണ്ടാം വരവിനു പിന്നിലും രഞ്ജിയിലെ ഈ മാജിക്കല്‍ പ്രകടനമായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും ആവേശിനു മികച്ചൊരു ഭാവിയുണ്ടെന്നാണ് രഞ്ജിയിലെയും അവസാനമായി സൗത്താഫ്രിക്കന്‍ എ ടീമിനെതിരായ കളിയിലെയും പ്രകടനങ്ങള്‍ തെളിയിക്കുന്നത്.

AVESH KHAN

ഇന്ത്യക്കു വേണ്ടി എട്ടു ഏകദിനങ്ങളിലും 19 ടി20കളിലുമാണ് ആവേശ് കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 5.54 ഇക്കോണമി റേറ്റില്‍ ഒമ്പതും ടി20യില്‍ 9.03 ഇക്കോണമി റേറ്റില്‍ 18ഉം വിക്കറ്റുകളാണ് അദ്ദേഹം വീഴത്തിയത്.

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് ആവേശ്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ ഇത്തവണത്തെ താരലേലത്തിനു മുമ്പുള്ള ട്രേഡ് വിന്‍ഡോയില്‍ ആവേശിനെ ലഖ്‌നൗവില്‍ നിന്നും റോയല്‍സ് വാങ്ങുകയായിരുന്നു.

പകരം ഇന്ത്യന്‍ യുവ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗവിനു റോയല്‍സ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ കരിയറില്‍ ഇതുവരെ 47 മല്‍സരങ്ങളിലാണ് ആവേശ് കളിച്ചത്. ഇവയില്‍ നിന്നും 55 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

Story first published: Friday, December 29, 2023, 15:01 [IST]
Other articles published on Dec 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+