IND vs SA: രോഹിത്തും കോലിയും പരിമിത ഓവര്‍ ടീമിലില്ല, പുറത്താക്കിയതോ? കാരണം ഇതാണ്
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ തട്ടകത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. എന്നാല്‍ ഏകദിന, ടി20 ടീമില്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പ്രധാന പരമ്പരയാണിത്.
വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും പരിമിത ഓവറിലെ ഭാവി തീരുമാനിക്കുന്ന പരമ്പരയായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇരുവരേയും ടീമില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്. ഇതോടെ ഇരുവരും ഇനി പരിമിത ഓവര്‍ കളിക്കില്ലേയെന്ന ചോദ്യവും ഉയര്‍ന്നുകേള്‍ക്കുകയാണ്. എന്തുകൊണ്ടാണ് രോഹിത്തും കോലിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പര കളിക്കാത്തത്? ഇതിന്റെ കാരണം ബിസിസി ഐ വൃത്തങ്ങള്‍ത്തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
'രോഹിത് ശര്‍മയും വിരാട് കോലിയും വിശ്രമം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇവരെ പരിമിത ഓവര്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്' എന്നാണ് ബിസിസി ഐ വ്യക്തമാക്കിയത്. രോഹിത് ശര്‍മയും കോലിയും ടെസ്റ്റ് ടീമിലുണ്ട്. ടെസ്റ്റ് ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ഇരുവരും ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയും കളിക്കുന്നില്ല. എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവറില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ടതാണ് കൗതുകം.
ഇരുവരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവറില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ ടി20 ലോകകപ്പ് ടീമിലും ഇവര്‍ക്ക് സ്ഥാനമുണ്ടാവുമോയെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. ഈ വര്‍ഷം കോലിയും രോഹിത്തും ഒരു ടി20 പോലും കളിച്ചിട്ടില്ല. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇവരുടെയും ടി20യിലെ ഭാവി ചോദ്യമാവുകയാണ്. അടുത്ത ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ്.

അതുകൊണ്ടുതന്നെ രോഹിത്തും കോലിയും ഇന്ത്യന്‍ ടീമിനൊപ്പമില്ലെങ്കില്‍ അനുഭവസമ്പത്തിന്റെ പ്രശ്‌നം ഇന്ത്യയെ വേട്ടയാടിയേക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ യുവതാരങ്ങള്‍ക്ക് പരമ്പര നേടാനായാല്‍ പിന്നെ കോലിയേയും രോഹിത്തിനേയും ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കില്ല. അല്ലാത്ത പക്ഷം ഇരുവരേയും തിരിച്ചെത്തിക്കുമെന്നുറപ്പ്. രോഹിത്തിനോട് ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്ന് ബിസിസി ഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍ രോഹിത്ത് ഇതിനോട് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയില്‍ തുടരുകയാണ്. അടുത്ത ഐപിഎല്ലോടുകൂടു മാത്രമേ ഹാര്‍ദിക്കിന് തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഇന്ത്യ രോഹിത്തിന് കീഴില്‍ ലോകകപ്പ് കളിക്കുന്നതാണ് നല്ലത്. പുതിയൊരു നായകന് കീഴില്‍ കളിച്ച് മുന്നൊരുക്കം നടത്താനുള്ള സമയമില്ലെന്നതാണ് വസ്തുത. എന്തായാലും രോഹിത്തിന്റേയും കോലിയുടേയും അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.
ഇന്ത്യയുടെ ഏകദിന ടീം: റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടീധാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍
ടി20 ടീം: യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചഹാര്‍
ടെസ്റ്റ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications