IND vs SA: അന്ന് സച്ചിനും രക്ഷപ്പെട്ടു! ഇന്ത്യ ഇപ്പോള്‍ എന്തിന് പരാതി പറയുന്നു? മുന്‍ പാക് താരം
സൗത്താഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ക്കെതിരായ ഡിആര്‍എസ് വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ സഈദ് അജ്മല്‍. 2011ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ബൗളിങില്‍ രക്ഷപ്പെട്ട സംഭവത്തോടെയാണ് എല്‍ഗറുടെ രക്ഷപ്പെടലിനെ അദ്ദേഹം താരതമ്യം ചെയ്തത്. അന്നു സാങ്കേതിക വിദ്യയെ പ്രശംസിച്ച ഇന്ത്യ ഇപ്പോള്‍ എന്തിനാണ് പരാതി പറയുന്നതെന്നും അജ്മല്‍ ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാംദിനമായിരുന്നു നാടകീയ രംഗങ്ങള്‍. ബോള്‍ ട്രാക്കിങ് പരിശോധിച്ച തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചതോടെയാണ് നായകന്‍ വിരാട് കോലിയടക്കമുള്ളവരുടെ നിയന്ത്രണം വിട്ടത്. കോലിയും ആര്‍ അശ്വിന്‍, കെഎല്‍ രാഹുല്‍ എന്നിവരും സ്റ്റംപ് മൈക്കിലൂടെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ എന്തിന് പരാതിപ്പെടുന്നു?
കേപ്ടൗണ്‍ ടെസ്റ്റിലെ ഡീന്‍ എല്‍ഗറുടെ റിവ്യു ഞാന്‍ ഒരുപാട് തവണ കണ്ടു. അതു കണ്ടാല്‍ ബോള്‍ സ്റ്റംപിന് മുകളിലൂടെ പോവുമെന്ന് ആരും തന്നെ പറയില്ല. പന്ത് എല്‍ഗറുടെ കാല്‍മുട്ടിന് താഴെയാണ് കൊണ്ടത്, അദ്ദേഹം ഔട്ടുമാണ്. പക്ഷെ എന്തിനാണ് ഇന്ത്യന്‍ ടീം ചോദ്യങ്ങളുന്നയിക്കുന്നത്?
2011ലെ ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരായ എല്‍ബിഡബ്ല്യു തീരുാനം ഇതുപോലെ ഡിഎര്‍എസിനൊടുവില്‍ നിഷേധിക്കപ്പെട്ടിരുന്നു. അന്നു ഇന്ത്യ പറഞ്ഞത് ഡിആര്‍എസ് വിശ്വസനീയവും കൃത്യവുമായ സാങ്കേതികവിദ്യയാണെന്നായിരുന്നു പറഞ്ഞത്. പിന്നെ ഇപ്പോള്‍ എന്തിനാണ് ഡിആര്‍എസ് സാങ്കേതികവിദ്യ വിശ്വസനീയവും ശരിയുമല്ലെന്നു പറയുന്നത്, വിധി നിങ്ങള്‍ നിങ്ങള്‍ക്കു എതിരായി ഒന്ന ഒരൊറ്റ കാരണം കൊണ്ടാണോയെന്നും അജ്മല്‍ ചോദിക്കുന്നു.

സച്ചിനും ഔട്ടായിരുന്നു
2011ലെ ലോകകപ്പില്‍ എന്റെ പന്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അന്ന് ഔട്ട് തന്നെയായിരുന്നു. അത് ഔട്ട് നല്‍കാതിരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു. അന്ന് എന്റെ ബോള്‍ സ്റ്റംപ് മിസ്സ് ചെയ്യുകയും ചെയ്തിരുന്നില്ല, പക്ഷെ ഡീന്‍ എല്‍ഗറിനെതിരേ ആര്‍ അശ്വിന്റെ ബോള്‍ സ്റ്റംപ് മിസ് ചെയ്തിരുന്നില്ലെന്നും സഈദ് അജ്മല്‍ ചൂണ്ടിക്കാട്ടി.
2011ലെ ലോകകപ്പില്‍ 27 ബോളില്‍ 23 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു സച്ചിനെ അജ്മല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അംപയര്‍ ഔട്ട് നല്‍കിയെങ്കിലും സച്ചിന്‍ റിവ്യു വിളിക്കുകയാിരുന്നു. ബോള്‍ ട്രാക്കിങില്‍ പന്ത് ലെഗ് സ്റ്റംപിന് തൊട്ടു, തൊട്ടില്ലയെന്ന തരത്തില്‍ കടന്നുപോവുന്നതായി കണ്ടതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് നല്‍കുകയായിരുന്നു.

എല്‍ഗറുടെ ഡിആര്‍എസ്
കേപ്ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ രണ്ടാമിന്നിങ്‌ലായിരുന്നു ഡീന്‍ എല്‍ഗറെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ അപ്പീലിനു പിറകെ അംപയര്‍ മറെയ്‌സ് ഇറാസ്മസ് ഔട്ട് വിധിക്കുകയും ചെയ്തു. പക്ഷെ നോണ്‍ സ്‌ട്രൈക്കറായ കീഗന്‍ പീറ്റേഴ്‌സനുമായി ആലാചിച്ച ശേഷം എല്‍ഗര്‍ ഡിആര്‍എസ് വിളിക്കുകയായിരുന്നു.
ബോള്‍ ട്രാക്കിങ് പരിശോധിച്ചപ്പോള്‍ പന്ത് പിച്ച് ചെയ്ത ശേഷം സ്റ്റംപുകള്‍ക്കു തൊട്ടുമുകളിലൂടെ പോവുമെന്ന് തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചത് ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല അംപയര്‍ ഇറാസ്മസിനെപ്പോലും ആശ്ചര്യപ്പെടുത്തി. രോഷത്തോടെ ഗ്രൗംണ്ടില്‍ ആഞ്ഞു ചവിട്ടിയാണ് കോലി ഇതിനോടു പ്രതികരിച്ചത്.
പിന്നാലെ അശ്വിനാണ് തീരുമാനത്തിനെതിരേ ആദ്യം അനിഷ്ടം പ്രകടിപ്പിച്ചത്. വിജയിക്കാന്‍ മറ്റു നല്ല വഴികള്‍ നോക്കുന്നതാണ് നല്ലത് സൂപ്പര്‍ സ്‌പോര്‍ട്ട് (ബോഡ്കാസ്റ്റര്‍) എന്നായിരുന്നു അശ്വിന്‍ തുറന്നടിച്ചത്. ഓവറിനു ശേഷം വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു. എതിരാളികളെ മാത്രമല്ല ശ്രദ്ധിക്കേണ്ടതെന്നും എല്‍ബിഡബ്ല്യുവില്ല, ക്യാച്ചോ ബൗള്‍ഡോ മാത്രമെന്നും കോലി സ്റ്റംപ് മൈക്കിന് അരികിലെത്തി പറയുകയായിരുന്നു. ഒരു രാജ്യം മുഴുവന്‍ 11 പേര്‍ക്കെതിരേയാണെന്നായിരുന്നു വൈസ് ക്യാപ്റ്റന്‍ കൂടിയ രാഹുലിന്റെ വാക്കുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications