For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: എല്‍ബിഡബ്ല്യു നടക്കില്ല, ക്യാച്ചോ ബൗള്‍ഡോ മാത്രം!- സ്റ്റംപ് മൈക്കിലൂടെ ആഞ്ഞടിച്ച് കോലി

അശ്വിന്റെ എല്‍ബിഡബ്ല്യു നിഷേധിച്ച ശേഷമായിരുന്നു ഇത്

കേപ്ടൗണ്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങവെ തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് നായകന്‍ വിരാട് കോലി. ഉറപ്പായും എല്‍ബിഡബ്യു വിക്കറ്റ് ലഭിക്കേണ്ടയിടത്ത് അത് തേര്‍ഡ് അംപയര്‍ തള്ളിയതാണ് കോലിയെ കുപിതനാക്കിയത്. തുടര്‍ന്ന് സ്റ്റംപ് മൈക്കിലൂടെ അദ്ദേഹം അതു പ്രകടിപ്പിക്കുകയും ചെയ്തു. സൗത്താഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഡീന്‍ എല്‍ഗറാണ് പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്.

Virat Kohli's rant towards Stump Mic after DRS decision went against Team India
1

ആര്‍ അശ്വിനെറിഞ്ഞ 21ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. നാലാമത്തെ ബോളില്‍ ഡീന്‍ എല്‍ഗിനെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തതിനു പിന്നാലെ അംപയര്‍ മറെയ്‌സ് ഇറാസ്മസ് ഔട്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കറായ കീഗന്‍ പീറ്റേഴ്‌സനുമായി സംസാരിച്ച ശേഷം എല്‍ഗര്‍ ഡിആര്‍എസ് വിളിക്കുകയായിരുന്നു. പന്ത് ബാറ്റില്‍ ടച്ച് ചെയ്യാതെയാണ് പാഡില്‍ പതിച്ചെന്നു വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ബോള്‍ ട്രാക്കിങ് പരിശോധിച്ചു. പക്ഷെ ബോള്‍ ട്രാക്കിങില്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് പന്ത് സ്റ്റംപിന് തൊട്ടുമുകളിലൂടെ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ പോവുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളും കോലിയും അവിശ്വസനീയതോടെയാണ് ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ ഇതു കണ്ടത്. താരങ്ങളെ ഒന്നടങ്കം ഇതു നിരാശരാക്കി. കോലി നിരാശയും രോഷവും പ്രകടിപ്പിക്കുകയും ചെയ്തു.

2

ഈ ഓവറിനു ശേഷമായിരുന്നു സ്റ്റംപ് മൈക്കിനേക്കു അടുത്ത് പോയ ശേഷം കോലിയുടെ രോഷ പ്രകടനം. കമോണ്‍ ഗയ്‌സ് എല്‍ബിഡബ്ല്യുവില്ല, ബൗള്‍ഡോ, ക്യാച്ചോ മാത്രമെന്നു കോലി എല്‍ബിഡബ്ല്യു തള്ളിയതിനെതിരേ തുറന്നടിക്കുകയായിരുന്നു. പിന്നാലെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും പ്രതികരിച്ചു. എതിരാളികള്‍ മാത്രമല്ല, ഒരു രാജ്യംമ മുഴുവന്‍ 11 പേര്‍ക്കെതിരേയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കോലി മാത്രമല്ല അശ്വിനും ഇതിനെതിരേ ആഞ്ഞടിച്ചിരുന്നു. തേര്‍ഡ് അംപയറുടെ തീരുമാനം വന്നതിനു പിന്നാലെ അത് അസാധ്യമെന്ന് ഫീല്‍ഡ് അംപയര്‍ ഇറാസ്മസ് പറയുന്നതും സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം പിന്നാലെ അശ്വിനും ബോള്‍ ട്രാക്കിങിനെതിരേ ആഞ്ഞടിച്ചു. വിജയിക്കാന്‍ നിങ്ങള്‍ മറ്റു നല്ല വഴികള്‍ തേടുന്നതാവും നല്ലതെന്നായിരുന്നു സ്റ്റംപ് മൈക്കിന് അടുത്ത് വന്ന് അദ്ദേഹം തുറന്നടിച്ചത്. പരമ്പരയുടെ ബ്രോഡ്കാസ്റ്റര്‍മാരായ സൂപ്പര്‍ സ്‌പോര്‍ട്ടിന്റെ ബോള്‍ ട്രാക്കിങ് സാങ്കേതികവിദ്യയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇത്.

3

അശ്വിന്റെ പ്രതികരണത്തിനു ശേഷമാണ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കോലിയും സ്റ്റംപ് മൈക്കിന് അടുത്തേക്ക് വന്ന് കുനിഞ്ഞുനിന്ന ശേഷം അതൃപ്തി പ്രകടിപ്പിച്ചത്. എതിരാളികളെ മാത്രമല്ല നിങ്ങളുടെ ടീമിനെയും (സൂപ്പര്‍ സ്‌പോര്‍ട്ട്) ശ്രദ്ധിക്കുന്നുണ്ട്. എല്ലാ സമയത്തും ക്യാച്ചുകളെടുക്കാനാണ് ശ്രമിക്കുന്നതെന്നും കോലി പറഞ്ഞു. സൗത്താഫ്രിക്കയുടെ സ്‌കോര്‍ 60ല്‍ നില്‍ക്കെയായിരുന്നു സംഭവം. പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട എല്‍ഗര്‍ പിന്നീട് 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 101ല്‍ നില്‍ക്കെയായിരുന്നു എല്‍ഗര്‍ പുറത്തായത്. ലെഗ് സൈഡിലേക്കു പോയ ബോളില്‍ എല്‍ഗറുടെ ബാറ്റ് ഉരസുകയായിരുന്നു. ഇടതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് റിഷഭ് പന്ത് ഇതു പിടികൂടുകയുമായിരുന്നു. അംപയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും കോലി ഡിഎര്‍എസ് എടുക്കുകയായിരുന്നു. അള്‍ട്രാ എഡ്ജില്‍ ബാറ്റില്‍ ബോള്‍ ഉരസിയിരുന്നതായി തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ ഔ്ട്ട് നല്‍കുകയായിരുന്നു.

4

അതേസമയം, 212 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന സൗത്താഫ്രിക്കാം മൂന്നാംദിനം രണ്ടു വിക്കറ്റിന് 101 റണ്‍സെന്ന നിലയിലാണ് അവസാനിപ്പിച്ചത്. എല്‍ഗര്‍ പുറത്തായതിവു പിന്നാലെ കളിയും നിര്‍ത്തുകയായിരുന്നു. രണ്ടു ദിനവും എട്ടു വിക്കറ്റുകളും ശേഷിക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 111 റണ്‍സ് കൂടി മതി. നിലവില്‍ സൗത്താഫ്രിക്കയ്ക്കാണ് മുന്‍തൂക്കമെങ്കിലും നാലാംദിനം ബൗളിങില്‍ ശക്തമായ തിരിച്ചുവരവ് നടത്താനായാല്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ട്. 48 റണ്‍സോടെ കീഗന്‍ പീറ്റേഴ്‌സനാണ് ക്രീസിലുള്ളത്. എല്‍ഗറെക്കൂടാതെ എയ്ഡന്‍ മര്‍ക്രാമാണ് സൗത്താഫ്രിക്കന്‍ നിരയില്‍ പുറത്തായ മറ്റൊരു താരം.

Story first published: Thursday, January 13, 2022, 22:35 [IST]
Other articles published on Jan 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+