For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടെസ്റ്റ് പരമ്പര ഇന്ത്യക്കോ, സൗത്താഫ്രിക്കയ്‌ക്കോ? ഹര്‍ഭജന്‍ സിങിന്റെ പ്രവചനം

മൂന്നു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര

1

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഈ മാസം അവസാനത്തോടെയാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. വിരാട് കോലിക്കു കീഴിലാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ സൗത്താഫ്രിക്കയെ നയിക്കുക ഡീന്‍ എല്‍ഗാണ്. ഈ മാസം 16നാണ് 18 പേരുള്‍പ്പെടുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം പരമ്പരയ്ക്കായി സൗത്താഫ്രിക്കയിലേക്കു തിരിക്കന്നത്. ടെസ്റ്റ് പരമ്പര കഴിയുന്നതു വരെ 44 ദിവസം ഇന്ത്യ സംഘം ബയോ ബബ്‌ളിനകത്തായിരിക്കും.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പരയാണിത്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ ഇന്ത്യ ഇതിനകം പരമ്പരകള്‍ കളിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഇന്ത്യ നേടുകയും ചെയ്തിരുന്നു. പക്ഷെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇനിയും പൂര്‍ത്തിയായിട്ടില്ല. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവച്ച പരമ്പരയിലെ അവസാന ടെസ്റ്റ് അടുത്ത വര്‍ഷമാണ്.

 ഇന്ത്യ നേടുമെന്നു ഭാജി

ഇന്ത്യ നേടുമെന്നു ഭാജി

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഹര്‍ഭജന്‍ സിങ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് സൗത്താഫ്രിക്കയില്‍ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരമായിരിക്കും ഇത്. സൗത്താഫ്രിക്കന്‍ ടീമിലേക്കു നമ്മള്‍ നോക്കുകയാണെങ്കില്‍ മുമ്പത്തേതു പോലെ അത്ര ശക്തമായ ടീമല്ല അവരുടേത്. ബാറ്റിങ് നിരയാണ് സൗത്തഫ്രിക്കയുടെ ദൗര്‍ബല്യം. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇത്തവണ ചരിത്ര വിജയം കുറിക്കാന്‍ വിരാട് കോലിക്കും സംഘത്തിനും സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 2001, 10 വര്‍ഷങ്ങളില്‍ സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

 കഴിഞ്ഞ പര്യടനം

കഴിഞ്ഞ പര്യടനം

ഇന്ത്യയുടെ അവസാനത്തെ സൗത്താഫ്രിക്കന്‍ പര്യടനമെടുക്കുകയാണെങ്കില്‍ അന്നു എബി ഡിവില്ലിയേഴ്‌സ്, ഫഫ് ഡുപ്ലെസി എന്നിവരെപ്പോലെയുള്ള മികച്ച താരങ്ങള്‍ അവരുടെ ടീമിന്റെ ഭാഗമായിരുന്നു. ഈ താരങ്ങള്‍ ഒരിക്കലും ഇന്ത്യയെ തങ്ങളുടെ നാട്ടില്‍ ജയിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇന്ത്യ അവിടെ നന്നായി നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് പരമ്പര വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ പക്ഷെ വിരാട് കോലിയും സംഘവും ഈ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മുമ്പത്തേതു പോലെ ശക്തമല്ല സൗത്താഫ്രിക്കയുടെ ബാറ്റിങ് ലൈനപ്പെന്നതും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി ഹര്‍ഭജന്‍ വിലയിരുത്തി.

 ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ്

ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ്

സൗത്താഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് റെക്കോര്‍ഡ് പരിശോധിക്കുകയാണെങ്കില്‍ ഇവിടെ ഏഴു പരമ്പരകളിലാണ് ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയെല്ലാം സൗത്താഫ്രിക്ക തന്നെ സ്വന്തമാക്കുകയായിരുന്നു. 2010ല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്.
ഇതുവരെ അവിടെ കളിച്ച 20 ടെസ്റ്റുകളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ഇന്ത്യ വിജയിച്ചിട്ടുള്ളൂ. 10 ടെസ്റ്റുകളില്‍ പരാജയം സമ്മതിച്ചപ്പോള്‍ ഏഴു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു. 2018ലെ അവസാന പര്യടനത്തില്‍ ഇന്ത്യ 1-2നായിരുന്നു പരമ്പര കൈവിട്ടത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.

Story first published: Saturday, December 11, 2021, 13:52 [IST]
Other articles published on Dec 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+