For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പൊട്ടുമോ? വിജയിയെ പ്രവചിച്ച് എഐ!! ടോപ്‌സ്‌കോറര്‍ ഈ താരം

കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു ശേഷം ടീം ഇന്ത്യ വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റിന്റെ ആവേശത്തിലേക്കു കടക്കുകയാണ്. ലോക ചാംപ്യന്മാരായ സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ഈയാഴ്ച തുടക്കമാവുകയാണ്. വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഒന്നാമങ്കം.

വിജയത്തോടെ തന്നെ തുടങ്ങാനായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും ആഗ്രഹിക്കുക. മറുഭാഗത്തു ചാംപ്യന്മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിക്കാന്‍ ടെംബ ബവുമയും കൂട്ടരും ശ്രമിക്കുമെന്നതും ഉറപ്പാണ്. ഈഡന്‍ ഗാര്‍ഡന്‍സിലെ ഈ ടെസ്റ്റില്‍ ജയം ആര്‍ക്കൊപ്പമായിരിക്കുമെനും ടോപ്‌സ്‌കോററാവുക ആരാവുമെന്നും എഐ പ്രവചിച്ചിരിക്കുകയാണ്.

INDIAN TEAM

നേര്‍ക്കുനേര്‍ റെക്കോര്‍ഡ്, ഫോം

ടെസ്റ്റ് ക്രിക്കറ്റിലെ ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ഇന്ത്യക്കു മുകളിലാണ് സൗത്താഫ്രിക്കയുടെ സ്ഥാനം. പക്ഷെ വലിയൊരു മേല്‍ക്കൈയും അവര്‍ക്കു അവകാശപ്പെടാനില്ല. നേരിയ മുന്‍തൂക്കം മാത്രമേ സൗത്താഫ്രിക്കന്‍ ടീമിനുള്ളൂ.

നാട്ടിലും പുറത്തുമായി സൗത്താഫ്രിക്കയ്‌ക്കെതിരേ 44 ടെസ്റ്റുകളിലാണ് ഇന്ത്യ കൊമ്പുകോര്‍ത്തത്. ഇതില്‍ സൗത്താഫ്രിക്ക 18ലും ഇന്ത്യ 16ലും വിജയിക്കുകയും ചെയ്തു. ബാക്കിയുള്ള 10 ടെസ്റ്റുകളാവട്ടെ സമനിലയിലും കലാശിക്കുകയായിരുന്നു.

അവസാനത്തെ നാലു ടെസ്റ്റുകള്‍ നോക്കിയാല്‍ മൂന്നിലും ജയിച്ചത് സൗത്താഫ്രിക്കയാണ്. ഇന്ത്യ ഒന്നില്‍ മാത്രമേ ജയിച്ചുള്ളൂ. പക്ഷെ ഈ ടെസ്റ്റുകളെല്ലാം സൗത്താഫ്രിക്കയിലുമായിരുന്നു.

അതേസമയം, സ്വന്തം നാട്ടില്‍ സൗത്താഫ്രിക്കയുമായി കൊമ്പുകോര്‍ത്ത ഏഴു ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല, അഞ്ചെണ്ണത്തില്‍ ഇന്ത്യ ജയം കൊയ്തപ്പോള്‍ ശേഷിച്ച രണ്ടെണ്ണം സമനിലയാവുകയും ചെയ്തു. വരാനിരിക്കുന്ന പരമ്പരയില്‍ ഇതു തീര്‍ച്ചയായും ഇന്ത്യക്കു മാനസിക മുന്‍തൂക്കം നല്‍കുകയും ചെയ്യും.

പുതിയ ഡബ്ല്യുടിസി സൈക്കിളില്‍ ഇതിനകം കളിച്ച രണ്ടു സെറ്റ് പരമ്പരകളിവും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യയും സൗത്താഫ്രിക്കയും അടുത്ത ദൗത്യത്തിനൊരുങ്ങുക. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളച്ചാണ് ഇന്ത്യ പുതിയ ഡബ്ല്യുടിസി സീസണ്‍ ആരംഭിച്ചത്.

അതിനുശേഷം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര 2-0നു തൂത്തുവാരുകയും ചെയ്തു. സൗത്താഫ്രിക്കയാവട്ടെ ഡബ്ല്യടിസി ജേതാക്കളായതിനു ശേഷം കളിച്ച രണ്ടു പരമ്പരകളും എതിര്‍ തട്ടകത്തിലായിരുന്നു. സിംബ്‌വെയെ 2-0നു തുരത്തിയ അവര്‍ അടുത്തതില്‍ പാകിസ്താനെയും സ്വന്തം മണ്ണില്‍ ഇതേ മാര്‍ജിനില്‍ കശാപ്പ് ചെയ്തു.

വിജയമാര്‍ക്ക്?

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന ഒന്നം ക്രിക്കറ്റ് ടെസ്റ്റില്‍ സൗത്താഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തുമെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ വമ്പന്‍ പ്രവചനം. ഇന്ത്യയുടെ വിജയസാധ്യത 60-40 ശതമാനവുമാണ്.

സൗത്താഫ്രിക്കയെ അപേക്ഷിച്ച് കൂടുതല്‍ മികച്ച സ്പിന്‍ നിരയും (കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍) ബാറ്റിങിലെ ആഴവുമെല്ലാം ഇന്ത്യക്കു മുന്‍തൂക്കം നല്‍കും. പേസ് നിരയില്‍ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും സാന്നിധ്യം ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കും.

SHUBMAN GILL

മറുഭാഗത്തു കാഗിസോ റബാഡ നയിക്കുന്ന സൗത്താഫ്രിക്കന്‍ പേസാക്രമണം ഇന്ത്യയെ തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടിക്കുമെങ്കിലും പിന്നീട് വലിയ പ്രശ്‌നമായേക്കില്ല. വളരെ ആവേശകരമായ മല്‍സരം തന്നെ കൊല്‍ക്കത്തയില്‍ പ്രതീക്ഷിക്കാം. പക്ഷെ അഞ്ചാമത്തെയും അവസാനത്തെയും ദിനം ആറ്-എട്ട് വിക്കറ്റുകള്‍ക്കു ഇന്ത്യ ജയിക്കുമെന്നും എഐ പ്രവചിക്കുന്നു,

ടോപ്‌സ്‌കോറര്‍ പ്രവചനം

ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ യുവ സൂപ്പര്‍ താരം ശുഭ്ന്‍ ഗില്ലായിരിക്കും ഒന്നാം ടെസ്റ്റിലെ ടോപ്‌സ്‌കോററാവുകയെന്നും എഐ പ്രവചിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം അദ്ദേഹം ഗംഭീര ഫോമിലാണ്.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളിലായി ഗില്‍ വാരിക്കൂട്ടിയത് 80 പ്ലസ് ശരാശരിയില്‍ 722 റണ്‍സാണ് അതിനു വെസ്്റ്റ് ഇന്‍ഡീസുമായുള്ള അടുത്ത പരമ്പരയിലും ഫോം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

Story first published: Wednesday, November 12, 2025, 13:06 [IST]
Other articles published on Nov 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+