For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സിഎസ്‌കെയുടെ മുകേഷല്ല ഇത്! ആരാണ് പുതിയ ഇന്ത്യന്‍ താരം മുകേഷ് കുമാര്‍?

ഏകദിന പരമ്പരയിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു പുതിയ രണ്ടു താരോദയങ്ങള്‍ കൂടി വന്നിരിക്കുകയാണ്. ഒരാള്‍ മധ്യപ്രദേശില്‍ നിന്നുള്ള ബാറ്റര്‍ രജത് പാട്ടിധറാണെങ്കില്‍ മറ്റൊരാള്‍ ബംഗാൡന്റെ ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഈയാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗാളിന്‍റെ താരം

ബംഗാളിന്‍റെ താരം

ഇവരില്‍ പാട്ടിധര്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു സുപരിചിതനായ താരമാണ്. ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി പല മിന്നുന്ന പ്രകടനങ്ങളും പാട്ടിധര്‍ കാഴ്ചവച്ചിട്ടുണ്ട്.പക്ഷെ മുകേഷ് കുമാര്‍ ഒട്ടും തന്നെ സുപരിചിതനല്ല. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനു വേണ്ടി നടത്തിയിട്ടുള്ള പ്രകടനങ്ങളാണ് അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചിരിക്കുന്നത്. മുകേഷിനെക്കുറിച്ച് കൂടുതലറിയാം.

ഇറാനി ട്രോഫിയില്‍ തിളങ്ങി

ഇറാനി ട്രോഫിയില്‍ തിളങ്ങി

ബംഗാളില്‍ നിന്നുള്ള വലംകൈയന്‍ ഫാസ്റ്റ് ബൗളറാണ് മുകേഷ് കുമാര്‍.നിലവില്‍ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് താരം. സൗരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളുമായി മുകേഷ് തിളങ്ങുകയും ചെയ്തിരുന്നു. ആദ്യദിനം തന്നെ സൗരാഷ്ട്രയെ വെറും 98 റണ്‍സിനു പുറത്താക്കാന്‍ മുകേഷിന്റെ പ്രകടനം റെസ്റ്റ് ഓഫ് ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ മാസം ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലും മുകേഷ് മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു.

Also Read: പ്രായം 40 പ്ലസോ? ഇവര്‍ എവര്‍ഗ്രീന്‍! ഇപ്പോഴും അതേ പ്രകടനം തന്നെ

അരങ്ങേറ്റം 2015ല്‍

അരങ്ങേറ്റം 2015ല്‍

ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന മുകേഷ് കുമാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത് 2015ല്‍ റോത്തക്കില്‍ വച്ച് ഹരിയാനയ്‌ക്കെതിരേയായിരുന്നു.
2016ല്‍ ഗുജറാത്തിനെതിരേ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ മുകേഷ് 2015 ഡിസംബറില്‍ ഉത്തര്‍ പ്രദേശിനെതിരേ ലിസ്റ്റ് എ ക്രിക്കറ്റിലും അരങ്ങേറുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ 18 മല്‍സരങ്ങളില്‍ നിന്നും 5.17 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകളാണ് മുകേഷ് വീഴ്ത്തിയത്.

Also Read: മിഷന്‍ ഇംപോസിബിള്‍! റിസ്വാന്‍ സൂപ്പര്‍, പക്ഷെ, ധോണിയുടെ ഈ റെക്കോര്‍ഡുകള്‍ കിട്ടില്ല

ഫസ്റ്റ് ക്ലാസില്‍ കസറി

ഫസ്റ്റ് ക്ലാസില്‍ കസറി

ടി20 കരിയറെടുത്താല്‍ ഇതുവരെ മുകേഷ് കുമാര്‍ കളിച്ചത് 17 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നും 7.25 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയിട്ടുള്ളത് 19 വിക്കറ്റുകളാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് താരം ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത്. ഇതുവരെ 30 മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത മുകേഷ് 109 വിക്കറ്റുകള്‍ കട പുഴക്കിയിട്ടുണ്ട്. 22.75 ശരാശരിയില്‍ 2.75 എന്ന ഗംഭീര ഇക്കോണമി റേറ്റിലാണിത്.
കഴിഞ്ഞ മാസം ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ നടന്ന മൂന്ന് അനൗദ്യോഗിക ചതുര്‍ദിന മല്‍സരങ്ങളില്‍ ഒമ്പതു വിക്കറ്റുകളും പേസര്‍ വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത താരങ്ങളിലൊരാളായിരുന്നു മുകേഷ്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 20 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രജത് പാട്ടിധാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ്. അഹമ്മദ്, ഷര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്നോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

Story first published: Monday, October 3, 2022, 13:34 [IST]
Other articles published on Oct 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+