IND vs SA: തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെ, റിഷഭിനെ പുറത്താക്കി പാഠം പഠിപ്പിക്കണം!- മുന്‍ താരം
സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ചൊവ്വാഴ്ച കേപ്ടൗണില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും റിഷഭ് പന്തിനെ പുറത്താക്കണമെന്ന് പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളതെന്നു മുന്‍ താരം റീതീന്ദര്‍ സോധിയും വ്യക്തമാക്കി. മൂന്നാം ടെസ്റ്റില്‍ റിഷഭിനെ ഇന്ത്യ പുറത്തിരുത്തുകയാണെങ്കില്‍ അതു തന്നെ ആശ്ചര്യപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ അശ്രദ്ധമായ പുറത്താവലിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ റിഷഭ് നേരിട്ടിരുന്നു. കളിയുടെ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തിയ താരം നേരിച്ച മൂന്നാമത്തെ ബോളില്‍ തന്നെ കയറിയടിക്കാന്‍ ശ്രമിച്ച് എഡ്ജായി വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റിഷഭിനെ പുറത്തിരുത്തി പകരം വൃധിമാന്‍ സാഹയെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്ത് മോശം ഷോട്ട് കളിച്ച് ഒരു താരം പുറത്താവുകയും ഇതു ടീമിന്റെ പരാജയത്തിനു വഴിവയ്ക്കുകയും ചെയ്താല്‍ അടുത്ത മല്‍സരത്തില്‍ ഈ താരത്തെ പുറത്തിരുത്തിയ ഒരു കാലമുണ്ടായിരുന്നു. ഈ പിഴവിന് ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു ശിക്ഷ നല്‍കിയിരുന്നത്. പക്ഷെ റിഷഭ് പന്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല, അയാള്‍ നിങ്ങളുടെ സൂപ്പര്‍ സ്റ്റാറാണെന്നും റീതീന്ദര്‍ സോധി പറഞ്ഞു.

വലിയ താരം ചെയ്താലും ചെറിയ താരം ചെയ്താലും തെറ്റ് എല്ലായ്‌പ്പോഴും തെറ്റ് തന്നെയാണ്. റിഷഭ് പന്തിനോടു ഒരുപാട് സംസാരിക്കാമായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ തെറ്റിന്റെ പേരില്‍ ഒരു പാഠമെന്ന നിലയില്‍ റിഷഭിനെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പുറത്തിരുത്തിയാല്‍ അതൊരു വലിയ കാര്യമല്ല. കാരണം ഈ തരത്തിലുള്ള തെറ്റുകള്‍ അയാള്‍ ആവര്‍ത്തിക്കുകയാണെന്നും സോധി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീമിനും റിഷഭ് പന്തിന്റെ കാര്യത്തില്‍ ഏറക്കുറെ ഇതേ അഭിപ്രായമാണുള്ളത്. പക്ഷെ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുന്നതിനോടു അദ്ദേഹത്തിനു യോജിപ്പില്ല. റിഷഭ് പന്ത് മൂന്നാം ടെസ്റ്റിലും തീര്‍ച്ചയായും കളിക്കണം. ഇതുപോലെയുള്ള വലിയ ഷോട്ടുകള്‍ നേരത്തേയും പല വലിയ താരങ്ങളും കളിച്ചിട്ടില്ലേ? ഈ കാരണത്താല്‍ അവരെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ? ഓരോ കാലഘട്ടത്തിലും ഇതു സംഭവിച്ചു കൊണ്ടിരിക്കും. 20-25 വര്‍ഷങ്ങള്‍ക്കു മുമ്പും ഇതുണ്ടായിട്ടുണ്ടെന്നും കരീം ചൂണ്ടിക്കാട്ടി. ഇതു പോലെയുള്ള പിഴവുകളില്‍ നിന്നും റിഷഭ് പാഠമുള്‍ക്കൊള്ളുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇങ്ങനെയാണ് നിങ്ങള്‍ പല കാര്യങ്ങളും പഠിക്കുന്നത്. നിങ്ങള്‍ റിഷഭ് പന്തിനോടു സംസാരിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും വേണം. അങ്ങനെ ചെയ്താല്‍ അദ്ദേഹം പലതും ഇതിലൂടെ പഠിച്ചെടുക്കും. ടീമിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ട് തന്നെയാണ് റിഷഭ്. നമ്മള്‍ എല്ലാം വളരെ പെട്ടെന്നു മറക്കും, റിഷഭ് കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയയില്‍ റണ്‍സ് എടുത്തില്ലായിരുന്നെങ്കില്‍ നമ്മള്‍ പരമ്പര നേടുമായിരുന്നോയെന്നും സാബ കരീം ചോദിക്കുന്നു.

അതേസമയം, കുറച്ചുകാലമായി ടെസ്റ്റില്‍ മോശം പ്രകടനമാണ് റിഷഭ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡുമായുള്ള മല്‍സരശേഷമാണ് താരത്തിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. അതിനു ശേഷം കളിച്ച 13 ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ റിഷഭിനു നേടാനായിട്ടുള്ളൂ. 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 4, 14, 25, 37, 22, 2, 1, 9, 50, 8, 34, 17, 0 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications