For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വാണ്ടറേഴ്‌സില്‍ ഇന്ത്യ വീഴുമോ? അവസാനം കളിച്ചപ്പോള്‍ ജയമാര്‍ക്ക്, മിന്നിച്ചത് ഈ താരം!

ജൊഹാനാസ്ബര്‍ഗ്: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. പരമ്പരയിലെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച രാത്രി ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ്. പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന സൂര്യകുമാര്‍ യാദവിനും സംഘത്തിനും അടുത്ത മല്‍സരം ജയിക്കാനായാല്‍ ട്രോഫിയുമായി നാട്ടിലേക്കു മടങ്ങാം.

എന്നാല്‍ പരമ്പര കൈവിടാതിരിക്കാന്‍ വാണ്ടറേഴ്‌സില്‍ ജയിക്കുകയല്ലാതെ സൗത്താഫ്രിക്കയ്ക്കു മുന്നില്‍ മറ്റു വഴികളില്ല. വാണ്ടറേഴ്‌സില്‍ ഇന്ത്യന്‍ ടീം അവസാനമായി ടി20 മല്‍സരം കളിച്ചപ്പോള്‍ ആരാണ് വിജയിച്ചെന്നും ഏതു താരമാണ് കളിയിലെ ഹീറോയായി മാറിയതെന്നും നമുക്കു നോക്കാം. മാത്രമല്ല ഈ ഗ്രൗണ്ടിലെ പിച്ചിനെക്കുറിച്ചും ടി20യില്‍ ഇവിടുത്ത റെക്കോര്‍ഡിനെക്കുറിച്ചും പരിശോധിക്കാം.

SURYA- MARKRAM

അവസാന ടി20 എപ്പോള്‍?

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യയും സൗത്താഫ്രിക്കയും അവസാനമായി ടി20യില്‍ മുഖാമുഖം വന്നത്. അന്നു വൈറ്റ് ബോള്‍, റെഡ് ബോള്‍ പരമ്പരകള്‍ കളിക്കാനാണ് ടീം ഇന്ത്യ സൗത്താഫ്രിക്കയിലെത്തിയത്. രണ്ടു ടെസ്റ്റുകളും മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യയുട സൗത്താഫ്രിക്കന്‍ പര്യടനത്തിലുണ്ടായിരുന്നത്.

ടി20 പരമ്പരയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ടി20യില്‍ ജയിച്ച് സൗത്താഫ്രിക്ക 1-0നു പരമ്പരയില്‍ മുന്നിലെത്തുകയായിരുന്നു. ഇതോടെ ജൊഹാനസ്ബര്‍ഗിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്ത്യക്കു ഫൈനലിനു തുല്യമായി മാറുകയും ചെയ്തു.

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരങ്ങളായ വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരൊന്നും അന്നു ഇന്ത്യന്‍ സംഘത്തില്‍ ഇല്ലായിരുന്നു. പരിക്കു കാരണം ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനു ടീമിനെ നയിക്കാനുള്ള അവസരവും ലഭിക്കുകയായിരുന്നു.

സൂര്യ ഷോ

ടീം ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച സൂര്യകുമാര്‍ യാദവിന്റെ വണ്‍മാന്‍ ഷോ തന്നെയായിരുന്നു വാണ്ടറേഴ്‌സിലെ അവസാനത്തെ ടി20യില്‍ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 100 റണ്‍സുമായി സൂര്യ ഇന്ത്യയുടെ അമരക്കാരനായപ്പോള്‍ 60 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാള്‍ മികച്ച പിന്തുണയുമേകി.

56 ബോളില്‍ ഏഴു ഫോറും എട്ടു സിക്‌സറുമുള്‍പ്പെട്ടതാണ് സ്‌കൈയുടെ ഇന്നിങ്‌സ്. ജയ്‌സ്വാള്‍ 41 ബോളില്‍ ആറു ഫോറുകളും മിന്നു സിക്‌സറുമടിച്ചു. സഞ്ജു സാംസണ്‍ ടി20 ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ജിതേഷ് ശര്‍മയായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. സൂര്യ, ജയ്‌സ്വാള്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ രണ്ടക്കം കടന്നത് റിങ്കു സിങ് (14) മാത്രമാണ്.

റണ്‍ചേസില്‍ സൗത്താഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. 13.5 ഓവറില്‍ വെറും 95 റണ്‍സിനു അവര്‍ കൂടാരംകയറിയപ്പോള്‍ 106 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. അഞ്ചു വിക്കറ്റുകളെടുത്ത സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു സൗത്താഫ്രിക്കയുടെ അന്തകനായി മാറിയത്.

SURYAKUMAR YADAV

വാണ്ടറേഴ്‌സിലെ പിച്ച്, സ്റ്റാറ്റസ്

വാണ്ടറേഴ്‌സിലെ പിച്ചിലേക്കു വന്നാല്‍ ബാറ്റര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണ് ഇവിടുത്തെ പിച്ച്. സൗത്താഫിക്കയിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് വിക്കറ്റുകളിലൊന്നാണ് ഇതെന്നു നിസംശയം പറയാം. ഇവിടെയുള്ള ബൗണ്ടറിയുടെ (65-70 മീറ്റര്‍) വലിപ്പവും കുറവാണ്. ടി20യില്‍ 200 പ്ലസ് സ്‌കോറുകള്‍ പോലും ചേസ് ചെയ്യാന്‍ സാധിക്കുന്ന സൗത്താഫ്രിക്കയിലെ പിച്ചുകളിലൊന്നാണിത്. ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബൗളിങ് തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത.

ഇതുവരെ 26 ടി20കളാണ് വാണ്ടറേഴ്‌സില്‍ നടന്നിട്ടുള്ളത്. ഇവയില്‍ 13 മല്‍സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ ശേഷിച്ച 13ല്‍ രണ്ടാമതു ബാറ്റ് ചെയ്ത ടീമും ജയിച്ചുകയറി. ആറു വിക്കറ്റിനു 260 റണ്‍സാണ് ടി20യില്‍ ഈ ഗ്രൗണ്ടിലെ ഉയര്‍ന്ന സ്‌കോര്‍. കെനിയക്കെതിരേ ശ്രീലങ്കയാണ് ഈ സ്‌കോര്‍ കുറിച്ചത്. കുറഞ്ഞ സ്‌കോര്‍ ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശ് നേടിയ 83 റണ്‍സുമാണ്.

Story first published: Thursday, November 14, 2024, 19:45 [IST]
Other articles published on Nov 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+