IND vs SA: മില്ലര്‍ക്കെതിരേ എന്താണ് പ്ലാന്‍? ഒരൊറ്റ വഴി മാത്രമെന്നു ഭുവി
സൗത്താഫ്രിക്കയുടെ നിര്‍ണായക പോരാട്ടത്തിനിറങ്ങുകയാണ് ടീം ഇന്ത്യ. ഇനിയൊരു തോല്‍വി പരമ്പരയിലേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമാക്കുമെന്നതിനാല്‍ രണ്ടാം ടി20യില്‍ എങ്ങനെയെങ്കിലും ഇന്ത്യക്കു ജയിച്ചേ തീരൂ. കട്ടക്കിലാണ് രണ്ടാം ടി20 പോരാട്ടം. ഈ മല്‍സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യ 0-2നു പിറകിലാവും. ഡല്‍ഹിയില്‍ നടന്ന ആദ്യ കളിയില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി.
ആദ്യ മല്‍സരത്തില്‍ ഡേവിഡ് മില്ലറുടെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സായിരുന്നു ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിലുയര്‍ത്തുക അദ്ദേഹമായിരിക്കും. രണ്ടാം ടി20യില്‍ മില്ലര്‍ക്കെതിരേയുള്ള പ്ലാന്‍ എന്തായിരിക്കുമെന്ന ചോദ്യത്തിനു രസകരനായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍.

ഡേവിഡ് മില്ലര്‍ക്കെതിരേ ഇന്ത്യന്‍ ടീമിന്റെ പ്ലാന്‍ എന്തായിരിക്കുമെന്ന ചോദ്യത്തിനു സൗത്താഫ്രിക്ക അദ്ദേഹത്തിനു വിശ്രമം നല്‍കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ഭുവനേശ്വര്‍ കുമാറിന്റെ മറുപടി.
മില്ലര്‍ക്കെതിരേ ബൗള്‍ ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്രയും മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നത്. സൗത്താഫ്രിക്ക മില്ലറിനെ പ്ലെയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അവര്‍ അതു ചെയ്യുകയുമില്ല. ഐപിഎല്ലിലും മില്ലര്‍ വളരെ നന്നായി ബാറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ശേഷി നമുക്കറിയാം. മില്ലര്‍ക്കെതിരേ ബൗള്‍ ചെയ്യുന്നത് വെല്ലുവിളിയാണെന്നും ഭുവി വിശദമാക്കി.

ആദ്യ ടി20യില്‍ പവര്‍പ്ലേ ഓവറുകളില്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്കു വേണ്ടി ഉജ്ജ്വലമായി ബൗള്‍ ചെയ്തിരുന്നു. ആവേശ് ഖാനും ഭുവിയും ചേര്‍ന്നായിരുന്നു ന്യൂബോള്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമയെ ഭുവി തുടക്കത്തില്‍ തന്നെ പുറത്താക്കുകയും ചെയ്തു. പക്ഷെ ഡെത്ത് ഓവറില്‍ ഡേവിഡ് മില്ലറും റാസ്സി വാന്‍ഡര്‍ ഡ്യുസനും ചേര്‍ന്ന് ഭുവിയെ പഞ്ഞിക്കിടുകയായിരുന്നു. നാലോവറില്‍ 43 റണ്‍സ് വിട്ടുകൊടുത്താണ് ഭുവി ഒരു വിക്കറ്റ് സ്വന്തമാക്കിയത്.

ഡല്‍ഹിയിലെ ആദ്യ ടി20യില്‍ ബൗളിങ് യൂണിറ്റെന്ന നിലയില്‍ ഇന്ത്യക്കു പ്രതീക്ഷിച്ചതു പോലെ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെന്നു ഭുവശ്വേര്‍ കുമാര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇനിയും നാലു കളികള്‍ ബാക്കിയുള്ളതിനാല്‍ പരമ്പര നേടാന്‍ ഇന്ത്യക്കു അവസരമുണ്ടെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.
ഒന്നാം ടി20യില്‍ ഞങ്ങള്‍ക്കു നന്നായി ബൗള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ രണ്ടാം ടി20യില്‍ കൂടുതല്‍ നന്നായി ബൗള്‍ ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ മല്‍സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പരമ്പര വിജയിക്കാനും ഞങ്ങള്‍ക്കു കഴിയും. കൂടുതല്‍ നന്നായി ഞങ്ങള്‍ ബൗള്‍ ചെയ്യണം, ആദ്യ മല്‍സരത്തിലേതുപോലെ തന്നെ ബാറ്റും ചെയ്യണം. എവിടെയാണ് ആദ്യ കളിയില്‍ പിഴച്ചത് എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായുമ ഭുവി വിശദമാക്കി.

നിര്‍ണായകമായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുമോയെന്നാണ് ഇനി അറിയാനുള്ളത്. വളരെ മികച്ച ടീമിനെയായിരുന്നു ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഇറക്കിയത്. പുതുമുഖ ഫാസ്റ്റ് ബൗളര്‍മാരായ അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് ഇവരിലൊരാള്‍ അരങ്ങേറുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇരുവരെയും ആദ്യ മല്‍സരത്തില്‍ ഇറക്കിയിരുന്നില്ല. ഭുവിക്കൊപ്പം ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരായിരുന്നു പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്.

യുസ്വേന്ദ്ര ചാഹലും അക്ഷര്‍ പട്ടേലും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അതു പ്രതിരോധിക്കാനാവാതെ പോയത് ഇന്ത്യന്‍ ബൗളര്‍മാരുടെ വലിയ വീഴ്ച തന്നെയാണ്. അതുകൊണ്ടു തന്നെ രണ്ടാം ടി20യില്‍ ബൗളിങ് ലൈനപ്പില്‍ മാത്രമേ ഇന്ത്യ മാറ്റം വരുത്താനിടയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications