ഇതാ വരുന്നു, കോലിയുടെ 71ാം സെഞ്ച്വറി! കാത്തിരിപ്പ് തീരുന്നു- വമ്പന്‍ പ്രവചനം

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ സെഞ്ച്വറി വരള്‍ച്ച് അവസാനിക്കാന്‍ പോവുകയാണെന്നും ഉടന്‍ തന്നെ സെഞ്ച്വറി വരുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. നിലവില്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നിന്നായി 70 സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. പക്ഷെ 2019 നവംബര്‍ മുതല്‍ ഈ സെഞ്ച്വറി നമ്പര്‍ നിശ്ചലമായി നില്‍ക്കുകയാണ്. അതായത് 2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല.
സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം 19ന് ആരംഭിക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് കോലി അവസാനിപ്പിക്കുമെന്നാണ് വസീം ജാഫറിന്റെ പ്രവചനം. കോലിയെ സംബന്ധിച്ച് വലിയൊരു പ്രത്യേകതയുള്ള പരമ്പര കൂടിയാണിത്. ക്യാപ്റ്റനല്ലാതെ വെറുമൊരു ടീമംഗം മാത്രമായി വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം കളിക്കുന്നുവെന്നതാണ് ഈ പരമ്പരയെ വേറിട്ടു നിര്‍ത്തുന്നത്. അടുത്തിടെയാണ് കോലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റി പകരം രോഹിത് ശര്‍മയെ ചുമതലയേല്‍പ്പിച്ചത്.

2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റിലായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ച്വറി. പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയായിരുന്നു ഇത്. ചരിത്രത്തിലാദ്യമായി ഇന്ത്യ കളിച്ച പിങ്ക് ബോള്‍ ടെസ്‌റ്റെന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ടായിരുന്നു. ഇന്ത്യ വിജയിച്ച മല്‍സരത്തില്‍ കോലി സെഞ്ച്വറിയുമായി മിന്നിക്കുകയും ചെയ്തു. 136 റണ്‍സാണ് അദ്ദേഹം നേടിയത്. പക്ഷെ അത് വലിയൊരു സെഞ്ച്വറി ക്ഷാമത്തിന്റെ തുടക്കമായിരിക്കുമെന്ന് കോലിയോ, ആരാധകരോ സ്വപ്‌നം പോലും കണ്ടിരുന്നില്ല. പിന്നീട് സെഞ്ച്വറി ഒരിക്കല്‍പ്പോലും അദ്ദേഹത്തോടു കൂട്ടുകൂടിയിട്ടില്ല. സെഞ്ച്വറിയില്ലാതെ രണ്ടു വര്‍ഷം കോലി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏകദിനത്തില്‍ കോലിയുടെ അവസാനത്തെ സെഞ്ച്വ്‌റി 2019 ആഗസ്റ്റ് 14നു വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. അന്നു പുറത്താവാതെ 114 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

കോലി ഇതുവരെ നേടിയ 70 അന്താരഷ്ട്ര സെഞ്ച്വറികളില്‍ 43ഉം ഏകദിനത്തിലായിരുന്നു. ടെസ്റ്റില്‍ 27 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സമയത്തു ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള 50 ഏകദിന സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് തിരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട താരമായിരുന്നു അദ്ദേഹം.

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ കോലി നായകസ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെ പകരക്കാരനായത് രോഹിത്തിനായിരുന്നു. ഒടുവില്‍ കോലിയുടെ താല്‍പ്പര്യം പരിഗണിക്കാതെയാണ് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരു നായകന്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടത്. പക്ഷെ പരിക്കില്‍ നിന്നും മുക്തനായ ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത് കളിക്കുന്നില്ല. പകരം കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ കന്നി പരമ്പര കൂടിയാണിത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍.

ഇന്ത്യന്‍ ഏകദിന ടീം
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, നവദീപ് സെയ്നി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications