
കോലി അറിയിച്ചിരുന്നു
പരിശീലന സെഷനില്‍ നിന്നും വിരാട് കോലി വിട്ടുനില്‍ക്കാനുള്ള കാരണമെന്താണെന്നു വ്യക്തമല്ല. പരിശീലന സെഷനില്‍ താന്‍ പങ്കെടുക്കില്ലെന്നു കോലി അറിയിച്ചിരുന്നതായാണ് ഒരു ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിരാട് ഞങ്ങളെ ഇക്കാര്യം വ്യക്തമായി അറിയിച്ചിരുന്നു. അദ്ദേഹം ക്യാംപിനൊപ്പം ചേര്‍ന്നിട്ടില്ല. അടുത്ത ദിവസം ക്യാംപിന്റെ ഭാഗമാവുമെന്നാണ് വിരാട് അറിയിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ ബയോ ബബ്‌ളില്‍ കഴിഞ്ഞ ശേഷമായിരിക്കും ടീം ജൊഹാനസ്ബര്‍ഗിലേക്കു പുറപ്പെടുകയെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

കോലി ഫോണ്‍ എടുത്തില്ല
വിരാട് കോലിയെ സെലക്ടര്‍മാരും ചില ബിസിസിഐ ഒഫീഷ്യലുകളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നാണ് വിവരം. കോലി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതില്‍ ബിസിസിഐയ്ക്കു അതൃപ്തിയുണ്ട്. എന്തിയാണ് ഒരു താരം ഞങ്ങളുടെ ഫോണ്‍ കോള്‍ അവഗണിക്കുന്നത്. വിരാട് ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്, അദ്ദേഹം വൈകാതെ ടീമിന്റെ ക്യാംപിനൊപ്പം ചേരും. പക്ഷെ തീര്‍ച്ചയായും അദ്ദേഹം ഞങ്ങളെ ഫോണില്‍ തിരിച്ചുവിളിക്കേണ്ടതായിരുന്നുവെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് കോലിയുട ബാല്യകാല കോച്ചായ രാജ്കുമാര്‍ ശര്‍മയും ഇതേ കാര്യം പറഞ്ഞിരുന്നു. കോലിയെ താന്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയ ബിസിസിഐയുടെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. സൗരവ് ഗാംഗുലി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി വിരാട് പ്രഖ്യാപിച്ചപ്പോള്‍ തുടരണമെന്നു അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് ഗാംഗുലിയുടെ വാക്കുകള്‍. ഈ വിശദീകരണം എന്നെ ആശ്ചര്യപ്പെടുത്തി, ഇതുപോലൊരു കാര്യം മുമ്പൊരിക്കലും താന്‍ കേട്ടിട്ടില്ലെന്നും രാജ്കുമാര്‍ ശര്‍മ വ്യക്തമാക്കിയിരുന്നു.

കോലിയെ അറിയിച്ചില്ലെന്നു മുന്‍ കോച്ച്
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുന്നതിനു മുമ്പ് ഇതിന്റെ കാരണം വിരാട് കോലിയെ ബിസിസിഐ അറിയിക്കണമായിരുന്നുവെന്നാണ് രാജ്കുമാര്‍ ശര്‍മ പറഞ്ഞത്. ഈ വിഷയത്തില്‍ ബിസിസിഐയുടെ നടപടിയില്‍ സുതാര്യത ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ് വിരാട്. എന്നിട്ടും അദ്ദേഹത്തെ മാറ്റിയത് ശരിയായില്ല. നായകസ്ഥാനത്തു നിന്നും നീക്കുന്നുവെങ്കില്‍ ഇതിന്റെ കാരണം വിരാടിനെ അറിയിക്കേണ്ടിയിരുന്നു. പക്ഷെ ബിസിസിഐ അതു ചെയ്തിട്ടില്ല. ഒരു കാര്യത്തിലും വ്യക്തതയും സുതാര്യതയുമില്ലെന്നും രാജ്കുമാര്‍ ശര്‍മ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.


Click it and Unblock the Notifications