Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സിക്‌സറടിക്കാന്‍ കോലി മറന്നിട്ടില്ല, മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അത് സംഭവിച്ചു!

കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏഷ്യക്കു പുറത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സിക്‌സറിനു വേണ്ടിയുള്ള മൂന്നു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു കോലിയുടെ തകര്‍പ്പനൊരു സിക്‌സര്‍ കണ്ടത്.

വ്യക്തിഗത സ്‌കോര്‍ 19ല്‍ നില്‍ക്കെ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയെറിഞ്ഞ 41ാമത്തെ ഓവറിലായിരുന്നു ഇന്ത്യന്‍ നായകന്റെ കിടുക്കാച്ചി സിക്‌സര്‍. ഷോര്‍ട്ട് ബോളായിരുന്നു കോലിയെ വിറപ്പിക്കാന്‍ റബാഡ പരീക്ഷിച്ചത്. എന്നാല്‍ അതിനെ വിട്ടുകളയാന്‍ കോലി ഒരുക്കമല്ലായിരുന്നു. കിടിലനൊരു പുള്‍ ഷോട്ടായിരുന്നു അദ്ദേഹം കളിച്ചത്. കണക്കുകൂട്ടലുകള്‍ തെറ്റിയില്ല, ഫൈന്‍ ലെഗിനു മുകളിലൂടെ പന്ത് സിക്‌സറിലേക്കു പറക്കുകയായിരുന്നു.

 2018നു ശേഷമാദ്യം

2018നു ശേഷമാദ്യം

ടെസ്റ്റില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിരാട് കോലി ഏഷ്യക്കു പുറത്ത് ഒരു സിക്‌സറടിച്ചിരിക്കുന്നത്. 2018 ഡിസംബറിനു ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഏഷ്യക്കു പുറത്ത് ടെസ്റ്റില്‍ സിക്‌സര്‍ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേപ്ടൗണില്‍ പിറന്ന അഞ്ചാമത്തെ മാത്രം ടെസ്റ്റ് സിക്‌സര്‍ കൂടിയാണ് കോലിയുടേത്. ഇതേ കാലയളവില്‍ വിവിധ വേദികളായി ഏറ്റവുമധികം സിക്‌സറുകളടിച്ച ഇന്ത്യന്‍ താരം സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ്. 31 സിക്‌സറുകള്‍ ഹിറ്റ്മാന്റെ പേരിലുണ്ട്. തൊട്ടു പിന്നില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ്. 25 സിക്‌സറുകളാണ് മായങ്ക് നേടിയത്. 18 സിക്‌സറുകളുമായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

 2020നു ശേഷം രണ്ടാമത്തേത്

2020നു ശേഷം രണ്ടാമത്തേത്

ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സറുകളോടു അത്ര പ്രിയമുള്ള താരമല്ല വിരാട് കോലി. ബൗണ്ടറികളാണ് അദ്ദേഹം കൂടുതലായി പരീക്ഷിക്കാറുള്ളത്. 936 ബൗണ്ടറികള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി ഇതിനകം നേടിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവുമധികം ബൗണ്ടറികളുള്ള താരവും അദ്ദേഹം തന്നെയാണ്.
2020 ജനുവരിക്കു ശേഷമുള്ള കണക്കുകളെടുത്താല്‍ 26 ഇന്നിങ്‌സുകളാണ് കോലി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും അദ്ദേഹത്തിന്റെ രണ്ടാമത്തെ സിക്‌സറാണ് കേപ്ടൗണ്‍ ടെസ്റ്റില്‍ കാഗിസോ റബാഡയ്‌ക്കെതിരേ ഇന്നു നേടിയത്. ഈ സിക്‌സറോടെ ടെസ്റ്റില്‍ കോലിയുടെ സിക്‌സര്‍ സമ്പാദ്യം 24ല്‍ എത്തിയിരിക്കുകയാണ്.
സിക്‌സറുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനേക്കാള്‍ പിറകിലാണ് കോലിയുടെ സ്ഥാനം. 155 ബോളുകള്‍ക്കിടെ 11 സിക്‌സറുകള്‍ ഉമേഷ് നേടിയപ്പോള്‍ 2568 ബോളുകളില്‍ നിന്നും കോലയടിച്ചത് വെറും അഞ്ചു സിക്‌സറുകളാണ്.

 സൗത്താഫ്രിക്കയില്‍ ആദ്യത്തേത്

സൗത്താഫ്രിക്കയില്‍ ആദ്യത്തേത്

സൗത്താഫ്രിക്കന്‍ മണ്ണിലെ കന്നി ടെസ്റ്റ് സിക്‌സര്‍ കൂടിയാണ് കേപ്ടൗണില്‍ വിരാട് കോലി പറത്തിയത് എന്നൊരു കൗതുകം കൂടിയുണ്ട്. 2017-18ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലും ഇന്ത്യയെ നയിച്ചത് അദ്ദേഹമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ആദ്യത്തെ ടൂറായിരുന്നു ഇത്. അന്നു മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-2നു കൈവിടുകയായിരുന്നു. ഈ പരമ്പരയില്‍ ഒരു സിക്‌സര്‍ പോലും നേടാന്‍ കോലിക്കായിരുന്നില്ല.
ഒടുവില്‍ 1177 ബോളുകള്‍ക്കു ശേഷം സൗത്താഫ്രിക്കയില്‍ കന്നി സിക്‌സര്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ കാഗിസോ റബാഡയ്‌ക്കെതിരേ അദ്ദേഹം നേടിയിരിക്കുകയാണ്.

Story first published: Tuesday, January 11, 2022, 19:22 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+