Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യയുടെ രക്ഷകനായി, കോലിക്ക് വമ്പന്‍ റെക്കോഡ്- സച്ചിനൊപ്പം എലൈറ്റ് ക്ലബ്ബില്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം സംഭവ ബഹുലമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അധികം സംഭവിക്കാത്ത പല കാര്യങ്ങളും ഒന്നാം ദിനം കാണാനായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 153 റണ്‍സാണ് നേടിയത്. 98 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാന്‍ ഇന്ത്യക്കായി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയെക്കാള്‍ 36 റണ്‍സിന് പിന്നിലാണ് സൗത്താഫ്രിക്കയുള്ളത്.

ബൗളര്‍മാരുടെ സര്‍വാധിപത്യമാണ് കേപ്ടൗണില്‍ കണ്ടത്. 23 വിക്കറ്റുകളാണ് ഒരു ദിവസം വീണതെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ ഒരു റണ്‍സ് പോലും നേടാനാവാതെ നഷ്ടപ്പെട്ട മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് വിരാട് കോലിയാണ്. 59 പന്തില്‍ 46 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടും. കോലിയുടെ പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

ഇതോടെ ഗംഭീര റെക്കോഡും വിരാട് കോലി സ്വന്തമാക്കി. ടീം 200നുള്ളില്‍ ഓള്‍ഔട്ടായ മത്സരങ്ങളില്‍ കൂടുതല്‍ തവണ ടോപ് സ്‌കോററായ താരമെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്തിയിരിക്കുകയാണ് കോലി. ഇത് 9ാം തവണയാണ് കോലി ഈ നേട്ടത്തിലേക്കെത്തുന്നത്. 10 തവണ ഈ നേട്ടത്തിലേക്കെത്തിയ സുനില്‍ ഗവാസ്‌കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

മത്സരത്തില്‍ സര്‍വാധിപത്യം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. യശ്വസി ജയ്‌സ്വാള്‍ ഡെക്കിന് പുറത്തായെങ്കിലും രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് അടിത്തറ പാകി. രോഹിത് 39 റണ്‍സും ഗില്‍ 36 റണ്‍സുമാണ് നേടിയത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലീഡ് പിന്നിട്ടതാണ്. എന്നാല്‍ ഇന്ത്യയുടെ മധ്യനിര തകര്‍ന്നടിയുകയായിരുന്നു. വെറും 11 പന്തിനിടെയാണ് ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ വീണത്. അതും ഒരു റണ്‍സ് പോലും നേടാനാവാതെ.

virat kohli

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് കേപ്ടൗണില്‍ കണ്ടത്. ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ 55 റണ്‍സിന് ഓള്‍ഔട്ടാക്കി റെക്കോഡിട്ടതിന്റെ സന്തോഷം ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയില്‍ നഷ്ടപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. ശ്രേയസ് അയ്യര്‍ പൂജ്യത്തിനാണ് പുറത്തായത്. എവേ മത്സരങ്ങളില്‍ ഇന്ത്യക്ക് ബാധ്യതയായി ശ്രേയസ് അയ്യര്‍ മാറുന്നു. കെ എല്‍ രാഹുല്‍ മോശം ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്.

രവീന്ദ്ര ജഡേജ പ്ലേയിങ് 11ലേക്ക് തിരിച്ചുവന്നപ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഏഴാം നമ്പറിലിറങ്ങി ഡെക്കിനാണ് ജഡേജ പുറത്തായത്. ഒരോവര്‍ പോലും പന്തെറിയാതിരുന്ന ജഡേജക്ക് ബാറ്റുകൊണ്ട് ഒന്നും ചെയ്യാനായില്ല. ബാലറ്റം സ്‌കൂള്‍ വിട്ടപോലെയാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ഇന്ത്യയുടെ ആറ് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നത്.

രണ്ടാം ദിനം നിര്‍ണ്ണായകമാണ്. ന്യൂബോളിന്റെ ആധിപത്യം മുതലാക്കി ദക്ഷിണാഫ്രിക്കയെ പെട്ടെന്ന് ഓള്‍ഔട്ടാക്കി രണ്ടാം ദിനം തന്നെ വിജയം നേടിയെടുക്കാനാവും ഇന്ത്യ ശ്രമിക്കുക. അങ്ങനെ സംഭവിച്ചാല്‍ ആദ്യ മത്സരത്തിലെ ഇന്നിങ്‌സ് തോല്‍വിക്ക് കണക്കുവീട്ടാനും ഇന്ത്യക്കാവും. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിരയെ ഇന്ത്യ ഭയക്കണം. 100ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര പ്രയാസപ്പെടുമെന്നുറപ്പ്. എന്തായാലും രണ്ടാം ദിനം നിര്‍ണ്ണായകമാവും.

Story first published: Thursday, January 4, 2024, 6:54 [IST]
Other articles published on Jan 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+