Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: വിരാട് കോലിക്കു ഈ നാണക്കേട് ഇതാദ്യം! സെവാഗിന്റെ റെക്കോര്‍ഡിനൊപ്പം

ബോളണ്ട് പാര്‍ക്ക്: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറി കാത്തിരിക്കുന്ന ആരാധകരെ കാത്തിരുന്നത് വന്‍ ദുരന്തം. കളിയില്‍ അദ്ദേഹം അക്കൗണ്ട് പോലുംതുറക്കാനാവാതെ പൂജ്യത്തിനു പുറത്തായി. അഞ്ചു ബോള്‍ നേരിട്ട് റണ്ണെടുക്കാതെ നിന്ന കോലിയെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു.

1

തൊട്ടുമുമ്പത്തെ കളിയില്‍ 51 റണ്‍സോടെ മികച്ച ഫോമില്‍ കളിച്ച കോലി രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി വരള്‍ച്ചയ്ക്കു അറുതിയിടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല. സോഫ്റ്റ് പുറത്താവലായിരുന്നു കോലിയുടേത്. 13ാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ഇത്. കവേഴ്‌സിലൂടെ ഡ്രൈവ് ചെയ്യാനായിരുന്നു കോലി ശ്രമിച്ചത്. പക്ഷെ അതു ഈ പൊസിഷനില്‍ ഫീല്‍ഡ് ചെയ്ത സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമയുടെ കൈകളിലേക്കാണ് വന്നത്. ഫീല്‍ഡ് ചെയ്തിടത്തു നിന്നു ഇളകുക പോലു ചെയ്യാതെ ബവുമ അതു പിടിയിലൊതുക്കുകയും ചെയ്തു.

2

ഈ കളിയിലെ ഡെക്കോടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡിനൊപ്പവും വിരാട് കോലി എത്തിയിരിക്കുകയാണ്. ഏകദിനത്തില്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള പൊസിഷനുകളില്‍ കൂടുതല്‍ തവണ ഡെക്കായിട്ടുള്ള നാലാമത്തെ ഇന്ത്യന്‍ താരങ്ങളിലൊരാളായി അദ്ദേഹം മാറി. ഇതു 14ാം തവണയാണ് കോലി ഏകദിനത്തില്‍ ഡെക്കായത്. ഏകദിനത്തില്‍ ഇതാദ്യമായിട്ടാണ് ഒരു സ്പിന്നര്‍ അദ്ദേഹത്തെ പൂജ്യത്തിനു പുറത്താക്കിയത് എന്നൊരു പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്.

3

നേരത്തേ സെവാഗും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും ഇത്ര തവണ വീതം പൂജ്യത്തിനു പുറത്തായിട്ടുണ്ട്. ഈ ലിസ്റ്റിലെ ഒന്നാമന്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 20 തവണയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അക്കൗണ്ട് തുറക്കാനാവാതെ പുറത്തായിട്ടുള്ളത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (18), മുന്‍ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി (16) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

കൂടാതെ എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ തവണ ഡെക്കായ രണ്ടാമത്തെ ഇന്ത്യന്‍ താരമായും വിരാട് കോലി മാറി. ഇവിടെയും വീരേന്ദര്‍ സെവാഗിനൊപ്പമാണ് അദ്ദേഹമെത്തിയത്. 31 തവണയാണ് ഇരുവരും ഡെക്കായിട്ടുള്ളത്. 34 തവണ ഡെക്കായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാമന്‍.

4

2019നു ശേഷമുള്ള കണക്കുകളെടുത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ ഡെക്കായിട്ടുള്ള ടോപ്പ് ഫോര്‍ ബാറ്റര്‍മാരുടെ ലിസ്റ്റില്‍ വിരാട് കോലി മൂന്നാംസ്ഥാനത്തു എത്തുകയും ചെയ്തു. ഇംഗ്ലീഷ് ടെസ്റ്റ് ഓപ്പണര്‍ റോറി ബേണ്‍സിനൊപ്പം മൂന്നാംസ്ഥാനം പങ്കിടുകയാണ് അദ്ദേഹം. എട്ടു തവണ ഡെക്കായ ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ കോലി മറികടന്നു. ഇനി കോലിക്കു മുന്നില്‍ ഒരേ തവണ വീതം പുറത്തായിട്ടുള്ള രണ്ടു പേര്‍ മാത്രമേയുള്ളൂ. ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ, ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ് എന്നിവരാണ് ഇവര്‍. രണ്ടു പേരും 11 തവണ വീതമാണ് ഡെക്കായത്.

5

ഏകദിനത്തില്‍ സെഞ്ച്വറിയില്ലാതെ വിരാട് കോലി പൂര്‍ത്തിയാക്കിയ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കൂടിയാണിത്. 17ാമത്തെ ഇന്നിങ്‌സിലാണ് അദ്ദേഹത്തിനു സെഞ്ച്വറി നേടാനാവാതെ പോയത്. 2019 മുതല്‍ 2022ലെ ഇതുവരെയുള്ള കണക്ക് പ്രകാരമാണിത്. നേരത്തേയും ഇതേ സെഞ്ച്വറി വരള്‍ച്ച കോലിയുടെ കരിയറിലുണ്ടായിരുന്നു. 2011ലായിരുന്നു ഇത്. അന്നും തുടര്‍ച്ചയായി 17 ഇന്നിങ്‌സുകളില്‍ അദ്ദേഹം സെഞ്ച്വറിയടിച്ചിരുന്നില്ല. 2013ല്‍ 16 ഇന്നിങ്‌സുകളിലും 2010ല്‍ 14 ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതാണ് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ മറ്റു കാത്തിരിപ്പുകള്‍.

6

ബാറ്റിങിലെ മോശം പ്രകടനത്തെ തുടര്‍ന്നു ഏകദിനത്തില്‍ വിരാട് കോലിയുടെ ശരാശരിയിലും ഇടിവുണ്ടായിരിക്കുകയാണ്. 2018നു ശേഷം ആദ്യമായി അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 59ല്‍ താഴെ പോയിരിക്കുകായണ്. ഇപ്പോള്‍ 58.75 ആണ് കോലിയുടെ ബാറ്റിങ് ശരാശരി.

Story first published: Friday, January 21, 2022, 16:36 [IST]
Other articles published on Jan 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+