Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യ തോറ്റു, പക്ഷെ കോലിക്ക് സന്തോഷം! നേടിയത് വമ്പന്‍ റെക്കോഡ്

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ടിരിക്കുകയാണ്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ തലകുനിച്ചത്. ആദ്യം ബാറ്റു ചെയ്ത ഒന്നാം ഇന്നിങ്‌സില്‍ 245 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 408 റണ്‍സാണ് അടിച്ചെടുത്തത്. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയെ 131 റണ്‍സില്‍ ആതിഥേയര്‍ കൂടാരം കയറ്റുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കെ എല്‍ രാഹുലിന്റെ (101) സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനാവാന്‍ ആര്‍ക്കും സാധിച്ചില്ല. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. വിരാട് കോലി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 82 പന്തില്‍ 12 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് കോലി നേടിയത്.

ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോഡുകളും കോലി സ്വന്തം പേരിലാക്കി. കൂടുതല്‍ വര്‍ഷം 2000ലധികം റണ്‍സ് നേടിയ താരങ്ങളില്‍ ശ്രീലങ്കന്‍ മുന്‍ നായകനും ഇതിഹാസവുമായി കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് കോലി മറികടന്നത്.

ഇത് ഏഴാം തവണയാണ് കോലി ഈ നേട്ടത്തിലേക്കെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമായി മാറാന്‍ കോലിക്കായിരിക്കുകയാണ്. 2012, 2014, 2016, 2017, 2018, 2019, 2023 വര്‍ഷങ്ങളിലാണ് കോലിയുടെ ഈ നേട്ടം.

ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് കോലി കാഴ്ചവെക്കുന്നത്. ഏകദിനത്തില്‍ 1377 റണ്‍സ് നേടാനും കോലിക്കായി. 66ന് മുകളിലാണ് ഈ വര്‍ഷത്തെ കോലിയുടെ ശരാശരി. 8 സെഞ്ച്വറിയും 10 ഫിഫ്റ്റിയും അദ്ദേഹം നേടി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ മറ്റെല്ലാ താരങ്ങളും ചേര്‍ന്ന് 47 റണ്‍സ് നേടിയപ്പോള്‍ 76 റണ്‍സ് ഒറ്റക്ക് നേടാന്‍ കോലിക്കായി. ബാറ്റിങ് ദുഷ്‌കരമായ പിച്ചിലാണ് കോലിയുടെ തകര്‍പ്പന്‍ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയ കോലി രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോറിനെ 100 കടത്താന്‍ കാരണമായി എന്നതാണ് എടുത്തു പറയേണ്ടത്. ഏത് മൈതാനത്തും കോലിയുടെ മികവിനെ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം.

virat kohli

ഈ വര്‍ഷം രാജകീയമായിത്തന്നെ അവസാനിപ്പിക്കാന്‍ കോലിക്കായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാന്‍ കോലിക്കായിരിക്കുകയാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ ജയിക്കാനാവാത്ത പക്ഷം ഇന്ത്യ പരമ്പര കൈവിടും. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ടീം നഷ്ടപ്പെടുത്തുന്നത്.

മികച്ച തുടക്കം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ രണ്ട് ഇന്നിങ്‌സിലും ഇന്ത്യക്കത് ലഭിച്ചില്ല. നായകന്‍ രോഹിത് ശര്‍മ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിനാണ് പുറത്തായത്. യുവതാരം യശ്വസി ജയ്‌സ്വാളിനും മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്കെത്തിയതോടെ നിരാശപ്പെടുത്തുന്നു. അജിന്‍ക്യ രഹാനെയുടെ അഭാവം നികത്താനെത്തിയ ശ്രേയസ് അയ്യര്‍ക്കും വലിയ മികവില്ല.

കെ എല്‍ രാഹുല്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. വിദേശ പര്യടനത്തില്‍ ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ കാട്ടിയ മികവ് ഇപ്പോള്‍ കാട്ടാനാവുന്നില്ലെന്നതാണ് വസ്തുത. തലമുറ മാറ്റം ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയുടെ ബൗളിങ് കരുത്തിനേയും ദുര്‍ബലപ്പെടുത്തുന്നു. എന്തായാലും ഈ പ്രകടനം വിലയിരുത്തുമ്പോള്‍ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് വലിയ വിജയ പ്രതീക്ഷയില്ലെന്ന് തന്നെ പറയാം.

Story first published: Friday, December 29, 2023, 12:21 [IST]
Other articles published on Dec 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+