Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അന്തം വിട്ടിരിക്കാതെ കോലിയും ദ്രാവിഡും ഇടപെടണമായിരുന്നു! തുറന്നടിച്ച് മുന്‍ പാക് താരം

1

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഏഴു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയെയും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനെയും വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. കോലിയുടെ അഭാവത്തില്‍ കെഎല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യമായി ദേശീയ ടീമിന്റെ ക്യാപ്റ്റനയപ്പോഴുള്ള പല പ്രശ്‌നങ്ങളും അദ്ദേഹത്തില്‍ പ്രകടവുമായിരുന്നു. എന്നിട്ടും നാലാംദിനം കോലിയോ, ദ്രാവിഡോ ഇതില്‍ ഇടപെടുകയോ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ലെന്നാണ് കനേരിയ കുറ്റപ്പെടുത്തിയത്.

ഒരു ദിവസം ബാക്കിനില്‍ക്കെയായിരുന്നു രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്ക ജയിച്ചുകയറിയത്. ഇന്ത്യയുടെ പേസാക്രമണത്തിനു മുന്നില്‍ സൗത്താഫ്രിക്കയ്ക്കു റണ്‍ചേസ് എളുപ്പമാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ നാലാംദിനം വളരെ അനായാസം സൗത്താഫ്രിക്ക റണ്‍ചേസ് നടത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ഒരേയൊരു വിക്കറ്റ് മാത്രമേ നാലാംദിനം ഇന്ത്യക്കു വീഴ്ത്താനുമായുള്ളൂ.

 രാഹുലിനെ സഹായിക്കണമായിരുന്നു

രാഹുലിനെ സഹായിക്കണമായിരുന്നു

ഇന്ത്യ ബാക്കഫൂട്ടിലായിരുന്നു. റണ്‍ചേസില്‍ ഓരോ റണ്ണിനു വേണ്ടിയും സൗത്താഫ്രിക്കയ്ക്കു ഇന്ത്യ വെല്ലുവിളി നല്‍കണമായിരുന്നു. പക്ഷെ അതുണ്ടായില്ല, ശേഷിച്ച റണ്‍സ് വളരെ അനായാസമാണ് സൗത്താഫ്രിക്ക നാലാം ദിനം അടിച്ചെടുത്തത്.
ഇന്ത്യന്‍ ടീമിന്റെ ബൗളിങും ബൗളിങില്‍ വരുത്തിയ മാറ്റങ്ങളുമൊന്നും മികച്ചതായിരുന്നില്ല. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ഒരുപാട് വിമര്‍ശിക്കാന്‍ സാധിക്കില്ല. കാരണം ആദ്യമായിട്ടാണ് അദ്ദേഹം ദേശീയ ടീമിനെ നയിച്ചത്.
പക്ഷെ ഏറെ അനുഭവസമ്പത്തുള്ള വിരാട് കോലിക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും ഇടപെടാമായിരുന്നു. ബൗളിങ് മാറ്റങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചുമെല്ലാം ഇരുവര്‍ക്കും നാലാംദിനം രാഹുലിന് നിര്‍ദേശങ്ങള്‍ അയച്ചു കൊടുക്കാമായിരുന്നു. പക്ഷെ അതു കാണാനായില്ലെന്നും കനേരിയ വിശദമാക്കി.

 സൗത്താഫ്രിക്കയ്ക്കു വലിയ ആത്മവിശ്വാസം നല്‍കും

സൗത്താഫ്രിക്കയ്ക്കു വലിയ ആത്മവിശ്വാസം നല്‍കും

രണ്ടാം ടെസ്റ്റില്‍ നേടിയ ആധികാരിക വിജയം കേപ്ടൗണില്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു വലിയ ആത്മവിശ്വാസമായിരിക്കും നല്‍കുകയെന്നു ഡാനിഷ് കനേരിയ നിര്‍ദേശിച്ചു.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കും. കാരണം വലിയ ആത്മവിശ്വാസത്തോടെയായിരിക്കും സൗത്താഫ്രിക്കയെത്തുക. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ അപരാജിത നേടാനുള്ള മികച്ച അവസരമായിരുന്നു ഇന്ത്യക്കു ലഭിച്ചത്. പക്ഷെ അത് ഇന്ത്യ നഷ്ടപ്പെടുത്തി. നാലാംദിനത്തിലേതു പോലെയാണ് തുടര്‍ന്നും ബൗള്‍ ചെയ്യുന്നതെങ്കില്‍ മൂന്നാം ടെസ്റ്റില്‍ ജയിക്കുക ഇന്ത്യക്കു കടുപ്പമാവും. ബാറ്റര്‍മാരും മികച്ച സംഭാവന ഈ ടെസ്റ്റില്‍ നല്‍കേണ്ടതുണ്ടെന്നും കനേരിയ നിരീക്ഷിച്ചു.

 വാണ്ടറേഴ്‌സിലെ ആദ്യ തോല്‍വി

വാണ്ടറേഴ്‌സിലെ ആദ്യ തോല്‍വി

ഇതുവരെ കളിച്ച ആറു ടെസ്റ്റുകളില്‍ നിന്നും ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ ഇന്ത്യന്‍ ടീമിനു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു കഴിഞ്ഞ മല്‍സരത്തിലേത്. ഇതുവരെ ഇവിടെ തോല്‍വിയറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയത്. നേരത്തേ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ രണ്ടു ജയവും മൂന്നു സമനിലയുമായിരുന്നു ഇന്ത്യയുടെ പേരിലുണ്ടായിരുന്നത്.
രണ്ടാം ടെസ്റ്റില്‍ കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്കു മുന്‍തൂക്കമുണ്ടായിരുന്നില്ല. 27 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ശക്തമായി തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതുണ്ടായില്ല. 266 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. 240 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്്കു ഇന്ത്യ നല്‍കിയത്. ഉജ്ജ്വലമായി ബൗള്‍ ചെയ്താല്‍ മാത്രമേ ഈ സ്‌കോര്‍ ഇന്ത്യക്കു പ്രതിരോധിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പക്ഷെ ബൗളര്‍മാര്‍ക്കു രണ്ടാമിന്നിങ്‌സില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യയുടെ വിധിയും കുറിക്കപ്പെടുകയായിരുന്നു.96 റണ്‍സുമായി പുറത്താവാതെ നിന്ന നായകന്‍ ഡീന്‍ എല്‍ഗറുടെ പ്രകടനമാണ് സൗത്താഫ്രിക്കയുടെ വിജയം എളുപ്പമാക്കിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

Story first published: Friday, January 7, 2022, 15:32 [IST]
Other articles published on Jan 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+