Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനൊപ്പം ആരുമില്ല!! സഞ്ജുവിനെ ഉപദേശിക്കാന്‍ ഉത്തപ്പ ഓടിയെത്തി, വിമര്‍ശനം; സത്യമറിയാം

ലഖ്‌നൗ: സൗത്താഫ്രിക്കയുമായുള്ള അവസാന ടി20ില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കാനൊരുങ്ങുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. തുടര്‍ച്ചയായി ആറു ടി20കളില്‍ ബെഞ്ചിലിരുന്ന ശേഷമാണ് അദ്ദേഹത്തിന്റെ സമയം തെളിയുന്നത്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ പരിക്കാണ് അദ്ദേഹത്തിനു ടീമിലേക്കു വഴി തുറക്കുന്നത്.

വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ സഞ്ജു ഓപ്പണറാവുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ലഖ്‌നൗവില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു ഓപ്പണറായി കളിക്കേണ്ടതായിരുന്നു.

SHUBMAN GILL

പക്ഷെ കനത്ത മൂടല്‍ മഞ്ഞ് തുടര്‍ന്ന് ടോസ് പോലുമില്ലാതെ മല്‍സരം ഉപേക്ഷിച്ചതോടെ അദ്ദേഹത്തിന്റെ പ്രതീക്ഷ മങ്ങുകയായിരുന്നു. അതിനിടെ ഇ കളിക്കു മുമ്പ് സഞ്ജുവിനെ സഹായിച്ചുവെന്ന പേരില്‍ വിമര്‍ശനം നേരിടുകയാണ് മുന്‍ വെടിക്കെട്ട് ബാറ്ററും ഇപ്പോള്‍ കമന്റേറ്ററുമായ റോബിന്‍ ഉത്തപ്പ.

സംഭവമറിയാം

ലഖ്‌നൗവിലെ നാലാം ടി20 മല്‍സരത്തിനു തൊട്ടുമുമ്പ് പരിശീലനം നടത്തവെ ഗ്രൗണ്ടില്‍ വച്ച് സഞ്ജു സാംസണിനു അരികിലേക്കു റോബിന്‍ ഉത്തപ്പ വരികയും സംസാരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. അതിനു പിറകെയാണ് ശുഭ്മന്‍ ഗില്ലിന്റെ ആരാധകര്‍ ഉത്തപ്പയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത്.

ടി20യില്‍ ബാറ്റിങില്‍ നിരന്തരം ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ഗില്ലിനെ സഹായിക്കാന്‍ ഇന്ത്യയുടെ ഒരു മുന്‍ താരവും ഇതുപോലെ മുന്നോട്ടു വരികയോ, ഉപദേശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

SANJU UTHAPPA

Photocredit/ X

എന്നാല്‍ ലഖ്‌നൗവിലെ കളിക്കു മുമ്പ് ഗില്‍ പരിക്കേറ്റ് പിന്‍മാറുകയും പകരം സഞ്ജു കളിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുമ്പോഴേക്കും ഉത്തപ്പ ഉപദേശവുമയായി ഓടിയെത്തിയെന്നും അവര്‍ വിമര്‍ശിക്കുന്നു.

ലഖ്‌നൗവിലെ മല്‍സരത്തിനു മുന്നോടിയായി സഞ്ജുവിനോടു സംസാരിക്കുന്ന ഉത്തപ്പ. വീഡിയോ കാണാം

അതേസമയം, സഞ്ജുവിനെ ഉപദേശിക്കാന്‍ ഉത്തപ്പ മുന്നോട്ടുവന്നുവെന്ന ഗില്‍ ഫാന്‍സിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതു ശരിവയ്ക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഗ്രൗണ്ടില്‍ വച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെ ഉത്തപ്പയെ കൈകാണിച്ചു വിളിച്ചത് സഞ്ജുവാണ്.

ഒരു മിനിറ്റ് സംസാരിച്ചോടെയെന്ന തരത്തില്‍ അദ്ദേഹം ആംഗ്യം കാണിക്കുന്നതും വിഡിയോയില്‍ കാണാം. അതിനു ശേഷമാണ് സഞ്ജുവിനു അരികിലേക്കു വന്ന് ഉത്തപ്പ അല്‍പ്പനേരം സംസാരിച്ചത്. ചില നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുന്നതും കാണാം. ഇതാണ് ഗില്ലിന്റെ ആരാധകരെ ചൊടിപ്പിച്ചത്.

അതേസമയം, സഞ്ജുവുമായി വളരെ അടുത്ത സൗഹൃദമാണ് പാതി മലയാളി കൂടിയായ ഉത്തപ്പയ്ക്കുള്ളത്. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിനു രണ്ടു പേരും കുറച്ചു സീസണികളില്‍ ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ അടുപ്പത്തിന്റെ പേരിലാണ് ലഖ്‌നൗവില്‍ വച്ച് ഉത്തപ്പയുമായി സഞ്ജു സംസാരിക്കുകയും ചെയ്തത്. പക്ഷെ ഇതു ഗില്ലിന്റെ ആരാധകര്‍ തെറ്റായി വ്യാഖ്യാനിക്കുകയും ഉത്തപ്പയെ കുറ്റപ്പെടുത്തുകയുനായിരുന്നു.

Story first published: Thursday, December 18, 2025, 16:36 [IST]
Other articles published on Dec 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+