For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: തലക്ക് പരിക്ക്, തിലകിന് 4ാം ടി20 നഷ്ടമായേക്കും! ഇന്ത്യക്ക് എട്ടിന്റെ പണി; പകരമാരാവും?

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പര നേടാന്‍ നിര്‍ണ്ണായകമായ നാലാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ 61 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന് തോറ്റു. മൂന്നാം മത്സരത്തില്‍ 11 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കും. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.

എന്നാല്‍ നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയ തിലക് വര്‍മ നാലാം ടി20 കളിക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൂന്നാം ടി20യില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തിലകിന് തലക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്നെ തിലക് നാലാം മത്സരത്തില്‍ നിന്ന് വിട്ട് നിന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. അങ്ങനെ വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവാനാണ് സാധ്യത.

പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്

ബൗണ്ടറി ലൈനില്‍ ക്യാച്ചിന് ശ്രമിക്കവെയാണ് തിലക് തലയടിച്ച് വീണത്. എന്നാല്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് തിലകിന്റെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ തിലക് കളിക്കുന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. തിലക് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക താരമാണ്. മികച്ച ഫോമില്‍ കളിക്കുന്ന തിലകിന് നാലാം മത്സരത്തില്‍ നിര്‍ണ്ണായക റോളാണുള്ളത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് തിലകിന് വിട്ടുനില്‍ക്കേണ്ടി വന്നാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയാവും.

തിലക് മൂന്നാം നമ്പറിലിറങ്ങിയാണ് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. തിലകിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പറയുമ്പോഴും തലക്കേറ്റ പരിക്ക് താരത്തെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. എന്തായാലും തിലകിന് നാലാം മത്സരം കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്. സെഞ്ച്വറിയോടെ മിന്നിച്ച് നില്‍ക്കുന്ന താരത്തെ മാറ്റി പുതിയൊരു താരത്തെ കൊണ്ടുവരുമ്പോള്‍ തിലകിന്റെ അതേ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

tilak varma

തിലകിന് പകരം ആരെത്തും?

തിലക് വര്‍മക്ക് പരിക്കേറ്റ് വിശ്രമം വേണ്ടിവന്നാല്‍ പകരം ആരെ ഇന്ത്യ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. ജിതേഷ് ശര്‍മയെ ഇന്ത്യ നിര്‍ണ്ണായക മത്സരം കളിപ്പിക്കാനാണ് സാധ്യത. ജിതേഷ് കഴിഞ്ഞ രണ്ട് ടി20 പരമ്പരകളിലും ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ നാലാം മത്സരത്തില്‍ ജിതേഷിനെ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. സഞ്ജു സാംസണും ജിതേഷ് ശര്‍മയും ഒന്നിച്ച് കളിക്കാനാണ് സാധ്യത കൂടുതല്‍.

എന്നാല്‍ തിലകിന്റെ വിടവ് നികത്തുന്ന പ്രകടനം നടത്താന്‍ ജിതേഷിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. എന്തായാലും തിലക് കളിക്കാതിരുന്നാല്‍ ഇന്ത്യയെ അത് കാര്യമായി ബാധിച്ചേക്കും. ഇന്ത്യ ജയിച്ച രണ്ട് മത്സരത്തിലും സെഞ്ച്വറി നേടാന്‍ താരങ്ങള്‍ക്കായിരുന്നു. ആദ്യ മത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയപ്പോള്‍ മൂന്നാം മത്സരത്തില്‍ തിലക് സെഞ്ച്വറി നേടി. നാലാം മത്സരത്തില്‍ ആരാവും സെഞ്ച്വറിയോടെ ഇന്ത്യയുടെ വിജയ ശില്‍പ്പിയാവുന്നതെന്ന് കണ്ടറിയാം.

ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകം

ജൊഹാനസ്ബര്‍ഗില്‍ റണ്ണൊഴുകുന്ന പിച്ചാണ്. 175 റണ്‍സാണ് ഇവിടുത്തെ ശരാശരി സ്‌കോര്‍. എന്നാല്‍ പേസര്‍മാര്‍ക്ക് സ്ലോ ബൗളിങ്ങിലൂടെ വിക്കറ്റ് നേടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ന് കരുതി ഇറങ്ങണം. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം നാട്ടില്‍ പരമ്പര കൈവിടേണ്ടതായി വരും. ഇൗ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക ശക്തമായ പോരാട്ടം ഇന്ത്യക്ക് മുന്നില്‍ കാഴ്ചവെക്കുമെന്ന് തന്നെ പറയാം. തിലക് കളിക്കാതിരുന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങും കൂടുതല്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Friday, November 15, 2024, 9:13 [IST]
Other articles published on Nov 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+