For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: മൂന്നാമങ്കത്തിന് പുതിയ ടീം ഇന്ത്യ!! ടി20യിലെ മിന്നും താരമെത്തും? സാധ്യതാ 11

വിശാഖപട്ടണം: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തിലേറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ശേഷം 358 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെയാണ് ടീം പരാജയത്തിലേക്കു വീണത്.

ഇപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം നേടി ഒപ്പമായതിനാല്‍ ശനിയാഴ്ച വിശാഖപട്ടണത്തു നടക്കാനിരിക്കുന്ന അവസാന മല്‍സരം ഫൈനലിനു തുല്യമായിരിക്കുകയാണ്. നേരത്തേ ടെസ്റ്റ് പരമ്പരയില്‍ 0-2നു നാണംകെട്ടതിനാല്‍ ഏകദിനത്തില്‍ ഇന്ത്യക്കു കണക്കു തീര്‍ത്തേ തീരൂ.

ROHIT JAISWAL

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യ അണിനിരത്തിയത്. എന്നാല്‍ മൂന്നാമങ്കത്തില്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കും. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ടീമിലെ മാറ്റമെന്ത്?

റാഞ്ചിയിലും റായ്പൂരിലും കണ്ട ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം ആ തരത്തിലൊരു അഴിച്ചുപണിക്കായി ഇന്ത്യക്കു ഓപ്ഷനുകള്‍ കുറവാണ്. പ്രത്യേകിച്ചും ബൗളിങ് വിഭാഗമാണ് ഏറ്റവും ശോകം.

വെറും നാലു ബൗളര്‍മാര്‍ മാത്രമേ ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിലുള്ളൂ. ഇവരെല്ലാം കഴിഞ്ഞ കഴിഞ്ഞ മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തതാണ്. ഇതില്‍ ഒരാളെ പോലും മാറ്റി പകരം മറ്റൊരാളെ പരീക്ഷിക്കാന്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ ഗതികേട്.

അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ മണ്ടത്തരം കാരണമാണ് ഇന്ത്യക്കു ഇങ്ങനെയൊരു പ്രതിസന്ധി നേരിട്ടത്. രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ക്കു പകരം മൂന്നു പേരെയാണ് സ്‌ക്വാഡിലെടുത്തത്. ഇതിലൊരാളെ ഒഴിവാക്കി പകരമൊരു ബൗളറായിരുന്നു വേണ്ടിയിരുന്നത്.

ഇന്ത്യന്‍ ലൈമ്പപ്പിലേക്കു വന്നാല്‍ ബാറ്റിങില്‍ ആശങ്കകളൊന്നുമില്ല. കാരണം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും 349, 358 എന്നിങ്ങനെ വലിയ ടോട്ടലുകള്‍ പടുത്തുയര്‍ത്താന്‍ ടീമിവു സാധിച്ചു. അതിനാല്‍ ഇന്ത്യയുടെ ടോപ്പ് ഫൈവില്‍ മാറ്റങ്ങളുണ്ടാവില്ല.

രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക. ആദ്യ രണ്ടു കളിയിലും കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയ ജയ്‌സ്വാളിനു ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും മൂന്നാമങ്കം. കാരണം അടുത്ത പരമ്പരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഓപ്പണറായി ടീമിലേക്കു മടങ്ങിയെത്താനിരിക്കുകയാണ്.

TILAK VARMA

മികച്ചൊരു ഇന്നിങ്‌സുമായി ഏകദിന പരമ്പര അവസാനിപ്പിക്കാനായിരിക്കും ജയ്‌സ്വാള്‍ ആഗ്രഹിക്കുക. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി റുതുരാജ് ഗെയ്ക്വാദുമായിരിക്കും ക്രീസിലെത്തുക. ആദ്യ രണ്ടു കളിയിലും സെഞ്ച്വറി കുറിച്ച കോലി ഹാട്രിക്കായിരിക്കും ഇനി സ്വപ്‌നം കാണുക.

രണ്ടാം ഏകദിനത്തില്‍ കന്നി സെഞ്ച്വറിയോടെ സാന്നിധ്യമറിയിച്ച റുതുരാജും മികച്ച ആത്മവിശ്വാസത്തോടെയാവും അവസാന കളിയില്‍ ഇറങ്ങുന്നത്. അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ കാണാം. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

ആറാമനായി വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയെ ഇന്ത്യ കളിപ്പിച്ചേക്കും. ബാറ്റിങിലും ബൗളിങിലും യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ വാഷിക്കാവുന്നില്ല. തിലക് എത്തിയാല്‍ അതു ഫിനിഷിങിലെ ടീമിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ബൗളിങിലും അദ്ദേഗഹത്തെ കുറച്ചു ഓവറുകള്‍ ഉപയോഗിക്കാം.

ഏഴാമനായി വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുണ്ടാവും. പിന്നാലെ പേസര്‍ ഹര്‍ഷിത് റാണയാവും കളിക്കുക. സ്‌പെ്ഷ്യലിസ്റ്റ് സ്പിന്നറുടെ റോളില്‍ കുല്‍ദീപ് യാദവുണ്ടാവും. അതിനു ശേഷം ടീമിലെ അവസാനത്തെ രണ്ടു പേരായി പേസ് ജോടികളായ അര്‍ഷ്ദീപ് സിങും പ്രസിദ്ധ് കൃഷ്ണയും തന്നെ കളിക്കും.

മൂന്നാമങ്കത്തിലെ ഇന്ത്യന്‍ സാധ്യതാ 11

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Thursday, December 4, 2025, 14:35 [IST]
Other articles published on Dec 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+