Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രണ്ടാം ടെസ്റ്റ് ജയിക്കണോ? ഇന്ത്യ ചെയ്യേണ്ടത് ഈ 3 കാര്യം!! അറിയാം

ഗുവാഹത്തി: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റില്‍ ജീവന്‍മരണ പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ശനിയാഴ്ച മുതല്‍ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന അങ്കം. കൊല്‍ക്കത്തയിലേറ്റ ഞെട്ടക്കുന്ന പരാജയത്തോടെ 0-1നു പിന്നിലായതിനാല്‍ കടുത്ത സമ്മര്‍ദ്ദത്തിലാവും ഇന്ത്യ ഗുവാഹത്തിയിലെത്തുക.

ബൗളര്‍മാര്‍ അരങ്ങുവാണ കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. 124 റണ്‍സ് പോലും ചേസ് ചെയ്യാനാവാതെ ടീം പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് രണ്ടാം ടെസ്റ്റിനായി ഇന്ത്യയുടെ പടയൊരുക്കും. കഴുത്തിനേറ്റ പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു അടുത്ത ടെസ്റ്റ് നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ റിഷഭ് പന്തായിരിക്കും ടീമിനെ നയിക്കുക.

WASHINGTON SUNDAR

ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഗുഹാവത്തിയില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യക്കു 1-1നു അവസാനിപ്പിക്കാം. ഇതിനായി ശ്രദ്ധിക്കേണ്ട ൂമൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

പരീക്ഷണം വേണ്ട

ഇന്ത്യന്‍ ടീം ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം ബാറ്റിങ് ലൈനപ്പിലെ അനാവശ്യ പരീക്ഷണം നിര്‍ത്തുകയെന്നതാണ്. കൊല്‍ക്കത്ത ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനെ അയക്കാനുള്ള നീക്കം വലിയ ചൂതാട്ടമായിരുന്നു. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാത്ത അദ്ദേഹം രണ്ടിന്നിങ്‌സിലും നന്നായി ബാറ്റ് ചെയ്തു. 29, 31 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

പക്ഷെ രണ്ടാം ടെസ്റ്റിലും വാഷിയെ മൂന്നാമനായി ഇറക്കാനുള്ള സാഹസം ഇന്ത്യ കാണിക്കരുത്. പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെയാണ് ഇന്ത്യക്കു ഈ റോളില്‍ ആവശ്യം. യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനെ മൂന്നാം നമ്പറില്‍ നിര്‍ബന്ധമായും ഇന്ത്യ കളിപ്പിച്ചേ തീരൂ.

വെസ്റ്റ് ഇന്‍ഡീസുമായി അവസാനം കളിച്ച ടെസ്റ്റില്‍ 80 പ്ലസ് സ്‌കോറുമായി തിളങ്ങിയ താരമാണ് സായ്. കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ ജോടിക്കു പിന്നാലെ മൂന്നാം നമ്പറില്‍ സായിയും കളിക്കുന്നതോടെ ഇന്ത്യയുടെ ടോപ്പ് ത്രീ സെറ്റാവും.

ശുഭ്മന്‍ ഗില്ലിനു പകരം നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യക്കു ഇലവനിലേക്കു കൊണ്ടുവരാം. പക്ഷെ ഗില്ലിന്റെ പൊസിഷായ നാലില്‍ ധ്രുവ് ജുറേസലിനെ തന്നെ കളിക്കിപ്പിക്കണം. കാരണം. മൂന്ന്, അഞ്ച് സ്ഥാനങ്ങളിലുള്ള സായിയും റിഷഭ് പന്തും ഇടംകൈയന്‍ ബാറ്റര്‍മാരാണ്.

ഓപ്പണിങ് പ്രധാനം

ഇന്ത്യന്‍ ടീം അടുത്ത ടെസ്റ്റില്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം ഓപ്പണിങ് കൂട്ടുകെട്ടാണ്. കഴിഞ്ഞ സ്റ്റെില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ക്ലിക്കാവാതെ പോയതാണ്. രണ്ടിന്നിങ്‌സുകളിലും ഈ ജോടി ഒരുപോലെ പരാജയമായി.

സമീപകാലത്തു ഇന്ത്യ ജയിച്ചിട്ടുള്ള ടെസ്റ്റുകളെടുത്താല്‍ അതില്‍ ഓപ്പണര്‍മാരുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നതായി കാണാം. സ്ഥിരതയാര്‍ന്ന തുടക്കങ്ങള്‍ നല്‍കാന്‍ രാഹുല്‍ -ജയ്‌സ്വാള്‍ ജോടിക്കു കഴിയാറുണ്ട്. മാത്രമല്ല രണ്ടിലൊരാളില്‍ നിന്നും വലിയൊരു ഇന്നിങ്‌സും ടീമിനു ലഭിക്കാറുണ്ട്.

RAHUL JAISWAL

ഇതു ഗുവാഹത്തിയില്‍ വളരെ പ്രധാനമാണ്. ഓപ്പണിങ് വിക്കറ്റില്‍ കുറഞ്ഞത് ഫിഫ്റ്റി പ്ലസെങ്കിലും നേടുന്നതിനൊപ്പം രണ്ടിലൊരാള്‍ ക്രീസില്‍ കൂടുതല്‍ സമയം നിന്ന് വലിയൊരു ഇന്നിങ്‌സിനു ശ്രമിക്കുകയും വണം. എങ്കില്‍ ഈ ടെസ്റ്റില്‍ ആധിപത്യം നേടാനും ഇന്ത്യക്കു സാധിക്കും.

വാഷിയുടെ ബൗളിങ്

ഇന്ത്യയുടെ അടുത്തിടെയുള്ള മല്‍സരങ്ങളെടുത്താല്‍ ഇവയിലൊന്നും വാഷിങ്ടണ്‍ സുന്ദറിനെ ബൗളിങില്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും കാണാം. ടെസ്റ്റില്‍ മാത്രമല്ല, വൈറ്റ് ബോള്‍ മല്‍സരങ്ങളിലും ഇതു പതിവുകാഴ്ചയാണ്.

കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലായി ഒരേയൊരു ഓവറാണ് വാഷി ബൗള്‍ ചെയ്തത്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തെ ബൗളിങില്‍ ടീം നിര്‍ബന്ധമായും കൂടുതല്‍ ഉപയോഗിച്ചേ തീരൂ. റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുന്നതിനൊപ്പം വിക്കറ്റുകളുമെടുക്കാന്‍ ശേഷിയുള്ള ബൗളറാണ് വാഷിങ്ടണ്‍.

Story first published: Thursday, November 20, 2025, 17:20 [IST]
Other articles published on Nov 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+